ബ്രൂക്കിനും ജെയിനിനും കൂടി ഒരു ഭര്‍ത്താവ്, ഒരു വീട്ടില്‍ ഒരേ കട്ടിലില്‍ 'ജീവിതം തുന്തനാനേന...'
ന്യൂയോര്‍ക്ക്: ഒരു ഭര്‍ത്താവിന് രണ്ടും മൂന്നും ഭാര്യമാരാുണ്ടാകാറുണ്ടായിരുന്നു പണ്ട് കാലത്ത്. ഇപ്പോള്‍ അതും ഈ ന്യൂജനറേഷന്‍ കാലത്ത് രണ്ട് ഭാര്യമാര്‍ ഉണ്ടാവുക ഒന്ന് ചിന്തിച്ച് നോക്കൂ. ബ്രിട്ടീഷുകാരനായ ആദം ലിയോണ്‍സ് (34)ആണ് ഇങ്ങനെ രണ്ട് ഭാര്യമാരുടെ ഓമന ഭര്‍ത്താവായി ജീവിതം ആഘോഷിയ്ക്കുന്നത്. ആദമിന് രണ്ട് കാമുകിമാരാണുള്ളത്. മൂവരും ഒരേ വീട്ടിലാണ് താമസം കിടക്കുന്നതാവട്ടേ ഒരേ കട്ടിലിലും.
ജീവിതത്തില്‍ ഒരിയ്ക്കലും തനിയ്‌ക്കൊരു കാമുകിയെ കിട്ടില്ലെന്നാണ് സുഹൃത്തുക്കള്‍ വിലയെഴുതിയിരുന്നതെന്ന് ആദം പറയുന്നു. ബ്രൂക്ക് ഷെഡ് (26) ജെയിന്‍ ഷലാക്കോവ (25) എന്നിങ്ങനെ രണ്ട് കാമുകിമാരാണ് ആദമിനുള്ളത്.

ബ്രൂക്കുമായുള്ള ബന്ധത്തില്‍ ഡാന്റേ എന്ന് പേരുള്ള മകന്‍ പിറന്നിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ബ്രൂക്കിന്‍രെ ആദ്യബന്ധത്തിലുള്ള മകന്‍ ഒലീവും ഇവര്‍ക്കൊപ്പമുണ്ട്.

രണ്ട് മക്കളേയും ലോസ് ആഞ്ചലിസില്‍ വളര്‍ത്താണ് ദമ്പതിമാര്‍ക്ക് ഇഷ്ടം. കാമുകിമാര്‍ രണ്ട് പേരും അമേരിയ്ക്കക്കാരാണ്. തങ്ങളുടെ മക്കള്‍ക്ക് ഒരച്ഛനും രണ്ടമ്മമാരും ഉണ്ടാകുമെന്നും ആദം.

തന്റെ ഭാര്യയായിരുന്ന അലക്‌സാണ്ട്രയില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷമാണ് ബ്രൂക്കിനേയും ജെയിനേയും ആദം ജീവിത്തിലേയ്ക്ക് കൂട്ടുന്നത്, മൂവരും തമ്മില്‍ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ബ്രൂക്കും ജെയിനും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം പോലും ഇല്ലാത്തതിനാല്‍ ഭാര്യമാരെക്കൊണ്ട് ആദമിന് പ്രശ്‌നങ്ങളില്ല.

കുട്ടികള്‍ വേണ്ടെന്ന താരുമാനിച്ചതിനെത്തുടര്‍ന്നാണ് ആദം ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം തേടിയത്. പരമ്പരാഗത രീതിയിലുള്ളതായിരുന്നു വിവാഹമെന്നും ആദം പറയുന്നു. തന്റെ ജീവിത്തതിലെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ ഭാര്യമാരാണെന്നും ആദം. മൂന്നംഗ ദമ്പതിമാരായതിനാല്‍ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം ഉണ്ടെന്നും ആദം പറയുന്നു.ഇനിയും ഒരു പെണ്ണ് കൂടി കുടുംബത്തിലേയ്ക്ക് വരണമെന്നാണ് ദന്പതിമാരുടെ ആഗ്രഹം.












Click it and Unblock the Notifications