സാന്‍ഡ് വിച്ചിന് പോലും സ്ത്രീകള്‍ ശരീരം വില്‍ക്കുന്നു,പഠനം വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരം
ലണ്ടന്‍: സാന്‍ഡ് വിച്ചിന് പോലും സ്ത്രീകള്‍ ശരീരം വില്‍ക്കുന്നുവെന്ന് പഠനം. ഗ്രീസിലെ സത്രീകളാണ് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്‍ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
ലളിതമായ ഭക്ഷണമായ സാന്‍ഡ് വിച്ചിന് പോലും യുവതികള്‍ ശരീരം വില്‍ക്കുന്നതായാണ് പഠനത്തില്‍ കണ്ടെത്തിട്ടുള്ളത്. ഏഥന്‍സിലെ പാന്റിയോണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഗ്രീസില്‍ 17, 000 ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കിഴക്കന്‍ യുറോപ്പിലെ ലൈംഗിക തൊഴിലാളികളാണ് കൂടുതല്‍പേരും ശരീരം വില്‍ക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് ഗ്രീസിലാണെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
മുമ്പ് അരമണിക്കൂറിന് 50 യൂറോ എന്നതായിരുന്നു നിരക്ക്. എന്നാല്‍ ഇപ്പോള്‍ രണ്ട് യൂറോയാണ് ഇവര്‍ ഈടാക്കുന്നത്. 17 നും 20 ഇടയില്‍ പ്രായമുള്ള യുവതികളാണ് ലൈംഗിക തൊഴിലിലേക്ക് കടന്നു വരുന്നതെന്നും പഠനത്തില്‍ പറയുന്നു.












Click it and Unblock the Notifications