ഐസിസിലേക്ക് ബ്രിട്ടീഷ് മണവാട്ടിമാരുടെ കുത്തൊഴുക്ക്, 3 ജിഹാദി മണവാട്ടിമാര്‍ സിറിയയില്‍
ലണ്ടന്‍: ഐസിസിന്റെ 'ജിഹാദി വധുക്കളകാന്‍' ബ്രിട്ടണില്‍ നിന്ന് പോയ മൂന്ന് പെണ്‍കുട്ടികളും സിറിയയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ നിന്നും തുര്‍ക്കിയിലേക്കും അവിടെ നിന്നും സിറിയയിലേക്കുമാണ് കുട്ടികള്‍ കടന്നത്. പെണ്‍കുട്ടികളെ തിരികെയെത്തിയ്ക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാണ്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ സിറിയയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ജിഹാദി വധുക്കളാകാനുമാണ് ലണ്ടനിലെ ബെത്‌നാള്‍ ഗ്രീന്‍ അക്കാഡമിയിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ സിറിയയിലേക്ക് കടന്നത്.

പെണ്‍മക്കളെ തിരികെയെത്തിയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കണമെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമീറ അബേസ് (15), ഷമീമ ബീഗം (15) , കദീസ സുല്‍ത്താന (16) എന്നിവരാണ് സിറിയയിലേക്ക് കടന്നത്. ട്വിറ്ററിലൂടെയാണ് ഇവര്‍ തീവ്രവാദികളുമായി ബന്ധം സ്ഥാപിച്ചതും ഐസിസിന്‍റെ ആശയ പ്രചാരകരായതും .
ഒരു കാറില്‍ ഇവര്‍ സിറിയയിലെ ഐസിസ് ആസ്ഥാനത്തേയ്ക്ക് നീങ്ങിയതായാണ് വിവരം . അതേ സമയം മക്കളോട് മടങ്ങി വരാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പുറത്ത് വിട്ട വീഡിയോയും ശ്രദ്ധേയമായി . ട്വിറ്ററിലൂടെ ജിഹാദില്‍ പങ്കാളികളാകാന്‍ ആഹ്വാനം നല്‍കിയാണ് പെണ്‍കുട്ടികള്‍ സിറിയയിലേക്ക് കടന്നത് .












Click it and Unblock the Notifications