കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം റെസ്പിരേറ്റര്‍ യുവാവിന് വേണ്ടി വേണ്ടെന്നുവെച്ചു, ഇറ്റലിയില്‍ ജീവത്യാഗം ചെയ്ത് വൈദികന്‍

Google Oneindia Malayalam News

അത്യാസന്ന നിലയില്‍ കഴിയുമ്പോഴും തന്റെ ശ്വസനോപകരണം (റെസ്പിരേറ്റര്‍) യുവാവായ മറ്റൊരു രോഗിയ്ക്ക് നല്‍കി മരണത്തെ പുല്‍കി വൈദികന്‍. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള പ്രദേശങ്ങളിലൊന്നായ ലോവ്റെയിലാണ് ഫാ. ഡോണ്‍ ജൂസപ്പെ ബെരാദേല്ലി എന്ന 72 കാരനായ വൈദികന്‍ ജീവത്യാഗം ചെയ്തത്. ഇടവകാംഗങ്ങള്‍ വാങ്ങിച്ചു നല്‍കിയ റെസ്പിരേറ്റര്‍ ഫാദര്‍ ജുസെപ്പെ ഉപയോഗിക്കാന്‍ വിസമ്മതിക്കുകയും അതേ ആശുപത്രിയില്‍ തന്നെയുള്ള മറ്റൊരു ചെറുപ്പക്കാരന് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

1

ലോവ്റെയിലെ കാസ്നിഗോ പട്ടണത്തില്‍ പുരോഹിതനായിരുന്ന ജുസപ്പെയുടെ ഭൗതികശരീരം അടക്കത്തിനായി കൊണ്ടുപോകുമ്പോള്‍ പ്രദേശത്തുള്ളവര്‍ വീടിന്റെ ബാല്‍ക്കണികളിലെത്തി കയ്യടിക്കുകയും അന്ത്യോപചാരമര്‍പ്പിക്കുകയും ചെയ്തതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാസ്നിഗോയിലെ തന്നെ മുഖ്യ പുരോഗിഹതനും കഴിഞ്ഞയാഴ്ച ലോവ്റെയിലെ ഒരു ആശുപത്രിയില്‍ കൊറോണ ബാധിതനയി മരണപ്പെട്ടിരുന്നു. കൊറോണ ബാധിതരായി അറുപതോളം വൈദികരാണ് ഇറ്റലിയില്‍ ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈദികര്‍ക്കും വേണ്ടി ചൊവ്വാഴ്ച പോപ്പ് ഫ്രാന്‍സിസ് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.

ചൊവ്വാഴ്ച മാത്രം 743 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. മൊത്തം മരണസംഖ്യ 6820 ആയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി മരണസംഖ്യയില്‍ കുറവുണ്ടായത് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഫലം കണ്ടുവെന്നതിന്റെ സൂചനകളായി വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ചൊവ്വാഴ്ച മരണസംഖ്യ വീണ്ടും ഉയര്‍ന്നത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. ശനി 793,ഞായര്‍ 650, തിങ്കള്‍ 602 എന്നിങ്ങനെയായിരുന്നു മരണസംഖ്യ.

ഇറ്റലിയില്‍ മൊത്തം വൈറസ് ബാധിച്ചവരുടെ എണ്ണം 69176 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമത് 63,927 ആയിരുന്നു.

അതേസമയം ഇറ്റലിയില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രണ്ടാഴ്ച പിന്നിടുകയാണ്. മാര്‍ച്ച് 12നാണ് കനത്ത നിയന്ത്രണങ്ങള്‍ ഇറ്റലി കൊണ്ടുവന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ട ലോംബാര്‍ഡിയയിലടക്കം ആളുകള്‍ക്ക് പ്രഭാത സവാരിക്ക് ഇറങ്ങുന്നതിന് പോലും വിലക്കുണ്ട്. നിലവില്‍ ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമടക്കം ഇറ്റലിയുടെ പാത പിന്തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Covid 19 Giuseppe Berardelli among 50 priests killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X