കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്കുപറഞ്ഞാല്‍ പാലിക്കുന്നവനാണ് താന്‍... മോദിക്ക് മറുപടിയുമായി ഇമ്രാന്‍ ഖാന്‍

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് മറുപടിയുമായി ഇമ്രാന്‍ ഖാന്‍ | Oneindia Malayalam

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ കലുഷിതമായ ഇന്ത്യ പാകിസ്താന്‍ ബന്ധം പഴയ നിലയിലാവണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാനത്തിന്റെ മാര്‍ഗത്തിന് ഒരവസരം കൂടി നല്‍കണം. വാക്കുപറഞ്ഞാല്‍ പാലിക്കുന്നവനാണ് താന്‍. തീവ്രവാദത്തിനെതിരെ പോരാടും. പാകിസ്താനില്‍ നിന്ന് തീവ്രവാദത്തെ തുടച്ച് നീക്കും. ഇന്ത്യ ഭീകരാക്രമണത്തിന്റെ തെളിവുകള്‍ പാകിസ്താന് കൈമാറണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇമ്രാന്‍ ഖാന്‍ താന്‍ പഠാന്റെ മകനാണെന്നും വാക്കുപറഞ്ഞാല്‍ പാലിക്കുന്നവനാണെന്ന് പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.

1

രാജസ്ഥാനില്‍ നടന്ന റാലിയിലാണ് പാകിസ്താനെതിരെ മോദി രംഗത്തെത്തിയത്. ലോകം മുഴുവന്‍ തീവ്രവാദത്തിനെതിരാണ്. ഇതിന് പിന്നിലുള്ളവരെ ശിക്ഷിക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍. തിരിച്ചടി ഉടനുണ്ടാവും. ഇത് മാറിയ ഇന്ത്യ. ഇന്ത്യന്‍ ജനതയുടെ വേദന മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരെയാണ് പോരാട്ടമെന്ന ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ അദ്ദേഹം പാലിച്ചില്ലെന്നും, മോദി കുറ്റപ്പെടുത്തിയിരുന്നു. അവര്‍ ഇപ്പോഴും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഇതിനുള്ള മറുപടിയാണ് ഇമ്രാന്‍ ഖാന്‍ നല്‍കിയത്.

പാകിസ്താന്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കും. ഇന്ത്യ അതിനുള്ള തെളിവുകളാണ് നല്‍കേണ്ടത്. സമാധാനമാണ് രണ്ട് രാജ്യങ്ങള്‍ക്കും നല്ലത്. അതിന് പാകിസ്താന്‍ മുന്‍കൈയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണം അന്വേഷിക്കുമെന്നത് ഇമ്രാന്‍ ഖാന്‍ ഗൗരവത്തോടെ പറയുന്നതല്ലെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഇതിനിടെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പാകിസ്താന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഇന്ത്യ സംതൃപ്തി പ്രകടിപ്പിച്ചെന്ന് സൂചനയുണ്ട്.

മോദിയും ബുഷും തമ്മില്‍ സാമ്യം... രണ്ട് ഭീകരാക്രമണങ്ങളിലും പ്രതികരണം ഒരേപോലെമോദിയും ബുഷും തമ്മില്‍ സാമ്യം... രണ്ട് ഭീകരാക്രമണങ്ങളിലും പ്രതികരണം ഒരേപോലെ

English summary
give peace a chance imran khan to pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X