• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ചോരകുടിക്കാൻ ഐസിസ് വീണ്ടും... മാറിടം കാണിച്ച മോഡലിനെ വെളുത്ത വിധവയാക്കാൻ ചൂണ്ട; മോഡൽ അറസ്റ്റിൽ...

  • By Desk

ലണ്ടന്‍: ഐസിസ് ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു എന്നൊക്കെയാണ് ലോകരാഷ്ട്രങ്ങള്‍ പറയുന്നത്. ഇറാഖിലും സിറിയയിലും അവരുടെ ശക്തി കേന്ദ്രങ്ങള്‍ ഒരുവിധം തച്ചുതകര്‍ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അവര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കൂടുതല്‍ പേരെ തങ്ങളുടെ വലയില്‍ വീഴ്ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളേയും സ്ത്രീകളേയും തങ്ങളുടെ കൂട്ടത്തില്‍ കൂട്ടുന്നത് എന്നും ഐസിസിന് അഭിമാനകരമായ കാര്യമാണ്. ഒരുപാട് പെണ്‍കുട്ടികള്‍ അത്തരത്തില്‍ ഐസിസിന്റെ വലയില്‍ വീണ് നരകയാതന അനുഭവിച്ചിട്ടും ഉണ്ട്. സാലി ജോണ്‍സ് എന്ന 'വൈറ്റ് വിഡോ' ഏറെ ആഘോഷിക്കപ്പെട്ടതായിരുന്നു.

അതുപോലെ മറ്റൊരു ബ്രിട്ടീഷ് സ്ത്രീയ്ക്ക് കൂടി ചൂണ്ടയിട്ട ഐസിസ് ഭീകരന്‍ കുടുങ്ങി. മുന്‍ മോഡല്‍ കിംബെര്‍ലി മൈനേഴ്‌സിനെ ആയിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്. ഐസിസ് ബന്ധത്തിന്റെ പേരില്‍ മോഡലും അറസ്റ്റിലായി. എന്നാല്‍ അത് അവരെ സംബന്ധിച്ച് ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവായിരുന്നു.

ജീവിതം തകര്‍ന്ന കിംബെര്‍ലി

ജീവിതം തകര്‍ന്ന കിംബെര്‍ലി

അടുത്ത കാലം വരെ അറിയപ്പെടുന്ന മോഡല്‍ ആയിരുന്നു കിംബെര്‍ലി മൈനേഴ്‌സ്. അതിനിടയില്‍ ആണ് ഒരു കോടീശ്വരനുമായി വിവാഹം ഉറപ്പിച്ചത്. കിംബെര്‍ലി ഗര്‍ഭിണിയും ആയിരുന്നു അപ്പോള്‍. എന്നാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ആ ഗര്‍ഭം അലസിപ്പോയി. അതോടെ ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് കോടീശ്വരന്‍ പിന്‍മാറുകയും ചെയ്തു. ജീവിതം തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു അവര്‍.

ആശ്വാസവചനങ്ങളുമായി

ആശ്വാസവചനങ്ങളുമായി

ഈ സമയത്താണ് ആശ്വാസ വചനങ്ങളുമായി അബു ഉസ്മാന്‍ അല്‍ ബ്രിട്ടാനി എന്ന ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ അടുപ്പം സ്ഥാപിച്ചത്. ആ അടുപ്പം വളര്‍ന്നു. ജീവിതം തന്നെ നഷ്ടപ്പെട്ട് നില്‍ക്കുകയായിരുന്ന കിംബെര്‍ലിയെ സംബന്ധിച്ച് ആ ബന്ധം വലിയ ആശ്വാസം ആയിരുന്നു. ഒരുകാലത്ത് ഹോട്ട് മോഡല്‍ ആയിരുന്നു കിംബെര്‍ലിന്‍. ഇവരുടെ മാറിട പ്രദര്‍ശന ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.

പതിയെ പതിയെ

പതിയെ പതിയെ

എന്നാല്‍ പതിയെ പതിയെ കിംബെര്‍ലിയെ ഐസിസിലേക്ക് ആകര്‍ഷിക്കുകയായിരുന്നു അയാള്‍. വിവാഹം കഴിക്കാമെന്നും സിറിയയിലേക്ക് വരണം എന്നും ആവശ്യപ്പെട്ടു. ആയിഷ എന്ന് പേരുമാറ്റാന്‍ പോലും ആവശ്യപ്പെട്ടിരുന്നു. കിംബെര്‍ലി ഈ വലയില്‍ ശരിക്കും കുടുങ്ങുകയും ചെയ്തു.

സിറിയന്‍ കുട്ടികള്‍ക്ക് വേണ്ടി

സിറിയന്‍ കുട്ടികള്‍ക്ക് വേണ്ടി

ആഭ്യന്തര യുദ്ധത്തില്‍ പെട്ട് ദുരിതം അനുഭവിക്കുന്ന സിറിയന്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ കാമ്പയിനില്‍ സജീവം ആയിരുന്നു കിംബെര്‍ലി. അത് മനസ്സിലാക്കി തന്നെ ആയിരുന്നു ഐസിസ് ഏജന്റിന്റെ നീക്കം. താന്‍ ശരിക്കും അതില്‍ കുടുങ്ങിപ്പോയിരുന്നു എന്നാണ് കിംബെര്‍ലി തന്നെ വ്യക്തമാക്കുന്നത്.

ഒരേ സമയം, പത്ത് പേര്‍

ഒരേ സമയം, പത്ത് പേര്‍

അബു ഉസ്മാന്‍ എന്നായിരുന്നു അയാള്‍ കിംബെര്‍ലിയോട് പേര് പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് ഐസിസ് റിക്രൂട്ടര്‍ നവീദ് ഹുസൈന്‍ ആയിരുന്നു. കിംബെര്‍ലിയെ വലയിലാക്കുന്നതിനൊപ്പം മറ്റ് പത്ത് ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി കൂടി ഇയാള്‍ വലവിരിച്ചിരുന്നു.

18 കാരി അറസ്റ്റില്‍

18 കാരി അറസ്റ്റില്‍

കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകവെ ആയിരുന്നു 18 വയസ്സുകാരിയായ സഫാ ബൗലാര്‍ അറസ്റ്റിലാകുന്നത്. ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതിനിടെ ആയിരുന്നു ഈ അറസ്റ്റ്. അതുവഴിയാണ് ഹുസൈനെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്.

ഒടുവില്‍ അറസ്റ്റില്‍

ഒടുവില്‍ അറസ്റ്റില്‍

എന്തായാലും കിംബെര്‍ലിയെ കുറിച്ചുള്ള വിവരങ്ങളും അധികൃതര്‍ക്ക് അധികം താമസിയാതെ ലഭിച്ചു. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ സമയം താന്‍ അറസ്റ്റിലായത് ഭാഗ്യം കൊണ്ടാണെന്നാണ് പിന്നീട് കിംബെര്‍ലി പ്രതികരിച്ചത്. അല്ലെങ്കില്‍ സാലി ജോണ്‍സിനേയും സഫാ ബൗലാറിനെ പോലെയോ താനും മാറിയേനെ എന്നാണ് അവര്‍ പറയുന്നത്.

English summary
Model Kimberley Miners has told how she was targeted by IS on Facebook — then groomed to become the successor to White Widow Sally Jones. Kimberley, 29, was indoctrinated online by IS recruiter Naweed Hussain .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more