• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏഷ്യ തകരും... ചൈനയെ കാത്തിരിക്കുന്നതും ദുരന്തം, യൂറോപ്പ് നിശ്ചലമാകും, എഡിബി മുന്നറിയിപ്പ്!!

ബെയ്ജിംഗ്: ലോകത്തെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക ദുരന്തമാണെന്ന് ഏഷ്യന്‍ ഡെവലെപ്‌മെന്റ് ബാങ്ക്. നാല് ട്രില്യണിന്റെ നഷ്ടമാണ് ലോകവിപണി നേരിടാന്‍ ഒരുങ്ങുന്നതെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊറോണ വൈറസ് ലോകത്തിന് ഏല്‍പ്പിച്ച പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്ന് ഇവര്‍ പറയുന്നു. അതേസമയം ഐക്യരാഷ്ട്രസഭ പറഞ്ഞതിന് വിപരീതമായി ഏഷ്യ കരകയറില്ലെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്.

നേരത്തെ വന്ന റിപ്പോര്‍ട്ട് പ്രകാരം ചൈനയും ഇന്ത്യയും സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുമെന്നായിരുന്നു. എന്നാല്‍ അതെങ്ങനെയാണെന്ന് വിശദീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ ഏഷ്യയാകെ സാമ്പത്തിക പ്രതിസന്ധിയില്‍ വീഴുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണ്. അതുകൊണ്ട് വളരെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണിത്.

ലോകം തകരും

ലോകം തകരും

ലോക വിപണി കൊറോണയെ തുടര്‍ന്ന് ഭീകരമായ നഷ്ടം നേരിടുമെന്ന് ഏഷ്യന്‍ ഡെവലെപ്‌മെന്റ് ബാങ്ക് പ്രവചിച്ചു. 4.1 ട്രില്യണിന്റെ നഷ്ടങ്ങളാണ് നേരിടാന്‍ പോകുന്നത്. എല്ലാ സാമ്പത്തിക ഇടപാടുകളിലും അഞ്ച് ശതമാനത്തോളം ഇടിവ് നേരിടും. ഏഷ്യയായിരിക്കും വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരിക. ഈ വര്‍ഷം 2.2 ശതമാനത്തിലേക്ക് വളര്‍ച്ച ഇടിയും. കഴിഞ്ഞ വര്‍ഷം ഇത് 5.2 ശതമാനമായിരുന്നു. ചൈനയുടെ വളര്‍ച്ചാ നിരക്ക് 2.3 ശതമാനത്തിലേക്ക് വീഴും. കഴിഞ്ഞ വര്‍ഷത്തെ 6.1 ശതമാനത്തില്‍ നിന്നാണ് വീഴ്ച്ച.

ചൈനയ്ക്ക് വന്‍ വീഴ്ച്ച

ചൈനയ്ക്ക് വന്‍ വീഴ്ച്ച

ചൈന വളരെ വലിയ വീഴ്ച്ചയായിരിക്കും നേരിടുക. ഇപ്പോള്‍ തന്നെ വാണിജ്യ കേന്ദ്രങ്ങള്‍ അടച്ചിട്ടത് കൊണ്ട് 692 ബില്യണിന്റെ നഷ്ടമാണ് ചൈന നേരിടുന്നത്. അടുത്ത വര്‍ഷം ഇത് 7 ശതമാനത്തിലെത്തുമെന്നും എഡിബി പറഞ്ഞു. അതായത് ചൈന വന്‍ വികസന വഴിയിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. യൂറോപ്പില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണത് വലിയ തകര്‍ച്ചയിലേക്കാണ് നയിക്കുക.. യൂറോ സോണിലെ 19 രാഷ്ട്രങ്ങളില്‍ പത്ത് ശതമാനം ജിഡിപി നഷ്ടമാണ് ഉണ്ടാവുക. അതായത് യൂറോപ്പിനെ അടച്ചുപൂട്ടിയിടുന്ന അവസ്ഥയ്ക്ക് സമാനമാവും ഇത്.

തൊഴില്‍ മേഖലയിലേക്ക്....

തൊഴില്‍ മേഖലയിലേക്ക്....

ചൈനയിലെ സാമ്പത്തിക മേഖല സമ്പദ് ഘടന ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. ആവശ്യമുള്ളവര്‍ക്ക് വായ്പയും അനുവദിക്കും. ചെറുകിട-ഇടത്തരം കമ്പനികള്‍ക്കായി ഒരു ട്രില്യണ്‍ യുവാന്‍ അതായത് 140 ബില്യണ്‍ നല്‍കാന്‍ ഏഷ്യന്‍ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ചൈനയില്‍ വ്യാപാര കേന്ദ്രങ്ങള്‍ തുറന്നത് തല്‍ക്കാലത്തേക്ക് ശുഭസൂചനയാണ്. ബ്രിട്ടനില്‍ ഇതിനെ മറികടക്കാന്‍ അടിയന്തര വായ്പകളാണ് നല്‍കുന്നത്. എന്നാല്‍ ഇതുവരെ അതിവേഗം വായ്പകള്‍ എടുക്കാന്‍ ആരും തയ്യാറായിട്ടില്ല. വെറും ആയിരം പേര്‍ക്കാണ് വായ്പ നല്‍കിയത്. ഒന്നരലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്.

ഇന്ത്യക്ക് ഭയം

ഇന്ത്യക്ക് ഭയം

ഇന്ത്യയിലും കോവിഡ് ബാധ അല്‍പ്പം ഗുരുതരമാണ്. ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മ രൂക്ഷമാണ്. എഡിപി പ്രത്യേകമായി ഇന്ത്യയെ എടുത്ത് പറഞ്ഞിട്ടില്ല. പക്ഷേ ജനസംഖ്യാ പ്രശ്‌നവും, ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയിലും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് രാജ്യത്തെ തള്ളിയിടും. അതിന് പുറമേ അതിഥി തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരിച്ചെത്തുന്നത് ആ സംസ്ഥാനങ്ങളുടെ സമ്പദ് ഘടനയെ തകര്‍ക്കും. ബീഹാര്‍ പോലുള്ള ദരിദ്ര സംസ്ഥാനങ്ങള്‍ക്ക് ഇത് താങ്ങാവുന്നതിലും അധികമായിരിക്കും.

പശ്ചിമേഷ്യക്ക് മുന്നറിയിപ്പ്

പശ്ചിമേഷ്യക്ക് മുന്നറിയിപ്പ്

പശ്ചിമേഷ്യക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വ്യാപനം തടഞ്ഞിട്ടില്ലെങ്കില്‍ പശ്ചിമേഷ്യ നിശ്ചലമാകുമെന്നാണ് മുന്നറിയിപ്പ്. 60000ലധികം കേസുകളാണ് പശ്ചിമേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന് പുറത്ത് 50000 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കയിലടക്കം ഇത് കുറവാണ്. അതേസമയം യൂറോപ്പിനെയും അമേരിക്കയെയും അപേക്ഷിച്ച് പശ്ചിമേഷ്യയില്‍ രോഗത്തിന് കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ രോഗത്തിന്റെ തീവ്രത കുറച്ച് കാണിച്ചു എന്നാണ് പരാതി.

ലോകം വിറയ്ക്കുന്നു

ലോകം വിറയ്ക്കുന്നു

ലോകം കൊറോണയ്ക്ക് മുന്നില്‍ ശരിക്കും വിറയ്ക്കുകയാണ്. സ്‌പെയിനില്‍ ഇന്നലെ മാത്രം 932 പേരാണ് മരിച്ചത്. മൊത്തം മരണനിരക്ക് 11000 കവിഞ്ഞു. അമേരിക്കയില്‍ റെക്കോര്‍ഡ് നിരക്കിലാണ് മരണം. 24 മണിക്കൂറില്‍ 1200 പേരാണ് മരിച്ചത്. ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു. ലോകത്ത് ആകെ മരണം 53000 കടന്നു. ഹോളണ്ടില്‍ കഴിഞ്ഞ ദിവസം മാത്രം 148 പേരാണ് മരിച്ചത്. ഇതുവരെ 1487 പേര്‍ കൊല്ലപ്പെട്ടു. ചൈനയില്‍ പ്രകടമായ രോഗലക്ഷണം ഒന്നുമില്ലാത്തവരുടെ കേസുകളിലും വര്‍ധനവാണ്. ഇതിന്റെ പട്ടിക ലോകരാജ്യങ്ങള്‍ക്ക് കൈമാറാനുള്ള ശ്രമത്തിലാണ് ചൈന.

English summary
global bill of coronavirus pandemic may top 4.1 million says adb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X