കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ മരണങ്ങള്‍ 47000 കടന്നു; അമേരിക്കയില്‍ മാത്രം ഇന്നലെ മരിച്ചത് 1046 പേർ

Google Oneindia Malayalam News

ദില്ലി: കോവിഡ്-19 ബാധയെ തുടര്‍ന്നുള്ള മരണം 47000 പിന്നിട്ടു. 47216 കൊവിഡ് മരണങ്ങളാണ് ലോകത്താകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 5000 മരണങ്ങളാണ് സംഭവിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ് ഇത്. ചൊവ്വാഴ്ച 4000 പേരായിരുന്നു വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷവും ഇറ്റലിയില്‍ ഒരു ലക്ഷവും പിന്നിട്ടു. അമേരിക്കയില്‍ ആകെ മരമം 5000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം യുഎസില്‍ മാത്രം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 1046 മരണങ്ങളാണ്.

Recommended Video

cmsvideo
ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടന്ന് അമേരിക്ക | Oneindia Malayalam

ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക. ഇറ്റലിയില്‍ മരണ സംഖ്യ 13155 ആയി. ഇന്നലെ മാത്രം 727 പേര്‍ അവിടെ മരിച്ചു. ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണ 110,574 ആണ്. സ്പെയിനിലും മരണ സംഖ്യ മുന്നോട്ട് കുതിക്കുകയാണ്. 9387 പേരാണ് അവിടെ ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 864 പേര്‍. ബ്രിട്ടണില്‍ സമാനമായ അവസ്ഥിയിലൂടെയാണ് കാര്യങ്ങള്‍ കടന്നു പോകുന്നത്. യുകെയില്‍ ആകെ മരണം 2352 ഉം ആണ്. ഇതില്‍ ഇന്നലെ മാത്രം സംഭവിച്ചത് 563 മരണങ്ങളാണ്.

coronavirus

ബ്രിട്ടനിലെ ബുധനാഴ്ചയുണ്ടായ മരണനിരക്കില്‍ കൊറോണബാധിച്ച് ചികിത്സയില്‍ തുടരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിയായ ദുഃഖം രേഖപ്പെടുത്തി. 'ഇതൊരു അതീവ ദുഃഖകരമായ ദിനമാണെന്നതില്‍ സംശയമില്ല. എന്നാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നടപടികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെങ്കില്‍ നമ്മള്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പാണ്. വരും ദിനങ്ങളില്‍ മരണം സംഖ്യ കുറയും'-ബോറിസ് ജോണ്‍സണ്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം ഇന്ത്യയിലും കൊറോണ ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 437 കേസുകളാണ്. ഇതോടെ രാജ്യത്ത് 1, 834 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ബുധനാഴ്ച രാത്രി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 41 കൊറോണ മരണങ്ങളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രോഗലക്ഷണമില്ലാത്തവര്‍ക്കും വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നും എത്തിയവര്‍ക്ക്രോഗലക്ഷണമില്ലാത്തവര്‍ക്കും വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നും എത്തിയവര്‍ക്ക്

 തബ്ലിഗി ജമാഅത്ത്: കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു തബ്ലിഗി ജമാഅത്ത്: കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

English summary
global coronavirus death toll surpass 47000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X