കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിൽ വിറച്ച് ലോകം; രോഗബാധിതരുടെ എണ്ണം 1 കോടി കടന്നു! ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,000 കേസുകൾ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1 കോടി കടന്നു. അഞ്ച് ലക്ഷത്തിന് അടുത്താണ് മരണ സംഖ്യ. 5,419,828 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂവായിരത്തിലധികം മരണങ്ങളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തത്. അമേരിക്ക, ബ്രസീല്‍, റഷ്യ, ഇന്ത്യ, യുകെ, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് കൊവിഡ് രോഗികളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ നിൽക്കുന്നത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത്. 5 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 128,073 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. ബ്രസീലിൽ 1,284,214 പേർക്കാണ് രോഗബാധയേറ്റത്. അതിൽ അൻപത്തിയാറിയം പേർക്ക് ജീവൻ നഷ്ടമായി. മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ 627,646 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 8,969 മാത്രമാണ്. ഇന്നലെ മാത്രം 188 പേരാണ് മരിച്ചത്.

1593291790

Recommended Video

cmsvideo
്രപതിപക്ഷത്തിന് കാതടപ്പിക്കുന്ന മറുപടി കൊടുത്ത് ശൈലജ ടീച്ചര്‍

ഇന്ത്യയ്ക്ക് മുന്നിൽ യുകെയിലാണ് രോഗബാധിതർ കൂടുതൽ. 310,250 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ 529,577 പേർക്കാണ് രോഗം. അതിൽ പതിനയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18552 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 354 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ശനിയാഴ്ച 5,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,59,133 അയി. 167 മരണംകൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. ആകെ മരണം 7273 ആയി.

തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ച 68 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 1025 ആയി.3713 പേർക്കാണ് ശനിയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗബാധിതർ 78335 ആയി. ചെന്നൈയിൽ 1939 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ ആകെ 51619 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2737 പേർ കൂടി രോഗ മുക്തി നേടി. 33213 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

കർണാടകത്തിലും സ്ഥിതി വഷളാവുകയാണ്. ശനിയാഴ്ച 918 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളുരുവില്‍ മാത്രം 596 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധതരുടെ എണ്ണം ഉയർന്നതോടെ സംസ്ഥാനത്ത് ഞായറാഴ്ചയിലെ ലോക്ക് ഡൗൺ പുനസ്ഥാപിച്ചു. ജുലൈ അഞ്ച് മുതല്‍ എല്ലാ ഞായറാഴ്ചയും ലോക്ഡൗണ്‍ നടപ്പിലാക്കും.

മണിപ്പൂരിന് പിന്നാലെ നാഗാലാന്റിലും; ബിജെപിക്ക് ഞെട്ടൽ, കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി അധ്യക്ഷൻമാർമണിപ്പൂരിന് പിന്നാലെ നാഗാലാന്റിലും; ബിജെപിക്ക് ഞെട്ടൽ, കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി അധ്യക്ഷൻമാർ

''"വളാഞ്ചേരി ഡയറീസ്" ഇമ്മക്കും ഉണ്ടായിരുന്നു'; 'വാരിയംകുന്നൻ' റമീസിനെ പിന്തുണച്ച് നടൻ അനീഷ്

English summary
Global Covid 19 cases crossed 1 crore, india crossed 5 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X