കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; മരണം 211,607, അമേരിക്കയില്‍ മാത്രം 10 ലക്ഷം രോഗികള്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 3,064,823 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 211,607
പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമാവുകയും ചെയ്തു. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 56803 പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് ബാധമൂലം ജീവന്‍ നഷ്ടമാവുകയും ചെയ്തു.

ഏറെ നാളുകള്‍ക്ക് ശേഷം ഇന്നലെ രണ്ടായിരത്തില്‍ താഴെയുള്ള മരണ നിരക്കാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയത്. 1384 പേരാണ് ഞായറാഴ്ച അവിടെ രോഗം ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും അല്‍പം കുറവുണ്ട്. 23,196 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

യൂറോപ്പിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ഇറ്റലി- 26,977, ഫ്രാന്‍സ്-23,293, സ്പെയിന്‍-23,521, യുകെ-21,092 എന്നിങ്ങനയാണ് യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലെ കണക്കുകള്‍. എല്ലാ രാജ്യങ്ങളിലേയും ഇന്നലത്തെ മരണ നിരക്ക് അഞ്ഞൂറില്‍ താഴെ ആണെന്നതാണ് ആശ്വാസകരമായ കാര്യം. ശനിയാഴ്ച 813 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യുകെയില്‍ ഇന്നലെ സംഭവിച്ചത് 360 മരണമാണ്. ഇന്നലെമാത്രം 813 മരണമാണ് ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 4309 ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

coronaho

ഇന്ത്യയില്‍ 28380 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 886 മരണവം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 8068 ആയി. മരണം 340 കടന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പൊസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ഗുജറാത്താണ്. സംസ്ഥാനത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3301 ആണ്.

അതേസമയം, ഇന്നലെ 13 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്നും (യു.എസ്.എ.) 5 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. 7പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കോട്ടയം ജില്ലയിലെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

Recommended Video

cmsvideo
ട്രംപ് അണ്ണന്റെ വാക്കുകൾ കേട്ടാൽ ജീവൻ പോകും, അതുറപ്പ് : Oneindia Malayalam

സംസ്ഥാനത്ത് 13 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം, എറണാകുളം (മലപ്പുറം സ്വദേശി), മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 355 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

English summary
Global COVID-19 cases pass 3 million, us cases at 1 million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X