കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27 ലക്ഷത്തിലേറെ രോഗികള്‍, മരണം 190654; കോവിഡിനെ പിടിച്ചു കെട്ടാനാവാതെ ലോകം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കോവിഡ് ബാധമൂലം അമേരിക്കയില്‍ മരിച്ചവരുടെ ​എണ്ണം അരലക്ഷത്തോട് അടുക്കുന്നു. 49845 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് കാരണം ജീവന്‍ നഷ്ടമായത്. ഇന്നലേയും രണ്ടായിരത്തിന് മുകളില്‍ മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 31847 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 880204 ആയി.

അതേസമയം, ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 190,654 ആയി. ആകെ രോഗബാധിതരുടെ എണ്ണം 27 ലക്ഷം കടന്നിട്ടുണ്ട്. പുതുതായി 85000 ത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ രോഗികള്‍ 189973 ഉം മരണം 25549 ഉം ആയി. 464 മരണമാണ് ഇറ്റലിയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. സ്പെയ്നിലും വ്യാഴാഴ്ച 440 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 22157 ആയി. യുകെയില്‍ 18738 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

 corona

Recommended Video

cmsvideo
Arnab Goswami claims Congress goons attacked him; 2 people arrested | Oneindia Malayalam

ഇന്ത്യയില്‍ 21700 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 686 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തത് 778 പുതിയ കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 6,427 ആയി. വ്യാഴാഴ്ച 14 പേര്‍ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചു.269 ആണ് മഹാരാഷ്ട്രയിലെ ആകെ മരണംസംഖ്യ. ഗുജറാത്തിലും ദില്ലിയും രോഗികളുടെ എണ്ണം രണ്ടായിരം പിന്നിട്ടുണ്ട്. ഗുജറാത്തില്‍ ഇതുവരെ 103 പേര‍്ക്കാണ് ജീവന്‍ നഷ്ടമായത്.

കേരളത്തില്‍ ഇന്നലെ 10 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലെ 4 പേര്‍ക്കും കോഴിക്കോട്, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും ഒരോരുത്തര്‍ മൈസൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരാള്‍ ദുബായില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ ഒരാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. സംസ്ഥാനത്ത് 8 പേര്‍ ഇന്നലെ രോഗമുക്തി നേടുകയും ചെയ്തു.

English summary
Global COVID-19 death toll tops 190,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X