കോവിഡ് മരണം 16 ലക്ഷം കടന്നു: അമേരിക്കയില്‍ നാല്‍പ്പതിനായിരത്തിലേക്ക്, ഇന്നലെ മാത്രം 1800 ലധികം പേര്‍
ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കൊവിഡ് മരണം ഒരു ലക്ഷത്തി അറുപതിനായിരം കടന്നു. 160757 ആണ് ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് കൊവിഡ് മരണങ്ങള്‍. ആകെ രോഗികളുടെ എണ്ണം 2,330,987 ആയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും അമേരിക്ക തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയിൽ 1800 ലധികം പേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 39014 ആയി. രോഗികളുടെ എണ്ണം 7 ലക്ഷവും കടന്നിട്ടുണ്ട്.
അതേസമയം, പ്രതിസന്ധി രൂക്ഷമായ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ട് വരുന്ന അവസ്ഥയാണ് ഉള്ളതെന്ന് ഗവര്‍ണര്‍ അന്‍ഡ്രൂ ക്വോമോ പറഞ്ഞു. സ്പെയ്നിൽ 637 പേരും ഫ്രാൻസിൽ 642 പേരും ഇറ്റലിയിൽ 482 പേരും ബ്രിട്ടനിൽ 888 പേരുമാണ് ശനിയാഴ്ച മരിച്ചത്. അമേരിക്കയ്ക്കും ഇറ്റലിക്കും പിന്നാലെ സ്പെയ്നിലും മരണസഖ്യം ഇരുപതിനായിരം പിന്നിട്ടു. 143724 രോഗികള്‍ ഉണ്ടെങ്കിലും ജര്‍മ്മനിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 4538 പേര്‍ക്ക് മാത്രമാണ്. എന്നാല്‍ 114,217 രോഗികളുള്ള ബ്രിട്ടണില്‍ മരണപ്പെട്ടവരുടെ എണ്ണം 15,464 ആണ്.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനയ്യായിരത്തിലേക്ക് അടുക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 957 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം 14792 ആയി. ഇന്നലെ മാത്രം 36 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 488 ആയി.
അതേസമയം, കേരളത്തില്‍ ഇന്നലെ 4 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
2 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications