കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

56 ലക്ഷം കടന്ന് കോവിഡ് രോഗികൾ; ജീവൻ നഷ്ടമായത് 654983 പേർക്ക്, ഇന്ത്യയിൽ മാത്രം 4337

Google Oneindia Malayalam News

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. 5685512 പേർക്കാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3,54,983 പേർ മരണപ്പെട്ടപ്പോൾ 23,47,276 പേർക്കാണ് രോഗമുക്തി നേടാനായത്. അമേരിക്കയിൽ മാത്രം ഇതുവരെ 1734794 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1535 പേർക്കാണ് കോവിഡ് ബാധമൂലം ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 102107 ആയി. അമേരിക്കയ്ക്ക് പുറമെ ബ്രസീലിൽ മാത്രമാണ് ബുധനാഴ്ച ആയിരത്തിലേറെ പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. 1148 പേരാണ് ബ്രസീലിൽ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി.

ലാറ്റിനമേരിക്ക് കോവിഡ് വ്യാപനത്തിൻറെ പുതിയ കേന്ദ്രമായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടനാ വക്താക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേരിക്കയിൽ നടത്തിയ പഠനം ചൂണ്ടിക്കാട്ടിയാണ് ഓഗസ്റ്റോടെ രോഗവ്യാപനവും മരണവും വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞത്. രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കേണ്ട സമയമല്ലയിത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 25 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 1.43 ലക്ഷം പേര്‍ മരിച്ചു. പെറു, ചിലി, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ എന്നിവിടങ്ങളിലും രോഗബാധയില്‍ കാര്യമായ വര്‍ധനയുണ്ടെന്നും ലോകാരോഗ്യ സംഘടന അധികൃതർ ചൂണ്ടിക്കാട്ടി.

 corona

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഫ്രാൻസിനെ മറികടന്ന് ഒമ്പതാം സ്ഥാനത്ത് എത്തി. 151767 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 4337 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം 54750 രോഗികളാണ് ഉള്ളത്. മരണം ആയിരം കടന്ന ഏക സംസ്ഥാനവുമാണ് മഹാരാഷ്ട്ര. 1792 പേർക്കാണ് ഇതുവരെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്.

English summary
global covid cases cross 5.7 million mark; death toll at 3,57,413
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X