കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് അരലക്ഷം കടന്ന് കൊറോണ മരണം: രോഗബാധിതരുടെ ലക്ഷം പത്ത് ലക്ഷത്തിലേക്ക് അടുക്കുന്നു!!

Google Oneindia Malayalam News

റോം: ആഗോള തലത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50000 കടന്നു. 50,255 പേരാണ് ലോകത്ത് കൊറോണ ബാധിച്ച് ഇതിനകം മരിച്ചത്. 9,81,428 പേർക്കാണ് ഇതിനകം കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയിലാണ് ലോകത്ത് ഏറ്റവുമധികം ആളുകൾ രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. 13,915 പേരാണ് രാജ്യത്ത് മരിച്ചിട്ടുള്ളത്. 115, 242 പേർക്കാണ് ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 110,238 പേർക്ക് രോഗം സ്ഥിരീകരിച്ച സ്പെയിനാണ് കൊറോണ ബാധയിൽ രണ്ടാം സ്ഥാനത്തുള്ളത്.

കേരള- കർണാടക അതിര്‍ത്തി തർക്കം: കർണാടക സുപ്രീംകോടതിയിൽ, അപ്പീൽ വെള്ളിയാഴ്ച പരിഗണിക്കും!!കേരള- കർണാടക അതിര്‍ത്തി തർക്കം: കർണാടക സുപ്രീംകോടതിയിൽ, അപ്പീൽ വെള്ളിയാഴ്ച പരിഗണിക്കും!!

വ്യാഴാഴ്ച മാത്രം 950 പേരാണ് മരിച്ചതെന്നാണ് സർക്കാർ നൽകുന്ന കണക്ക്. 10, 003 പേരാണ് രാജ്യത്ത് കൊറോണയെത്തുടർന്ന് മരിച്ചിട്ടുള്ളത്. കൊറോണ സ്ഥിരീകരിച്ച 26, 743 പേർക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഇറ്റലിയിലാണ് മാർച്ച് 27ന് 919 പേർ മരിച്ചിരുന്നു. ഇതിനെ മറികടന്നുള്ള കണക്കുകളാണ് സ്പെയിനിൽ നിന്ന് പുറത്തുവരുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം പേർ കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത് ഇറ്റലിയിലാണ്. മാച്ച് 14 മുതൽ 31 വരെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച ഇറ്റലി ഈ കാലയളവ് പൂർത്തിയായതോടെ ലോക്ക് ഡൌൺ നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്പെയിനിന്റെ സ്ഥിതിയും സമാനമാണ്. മാഡ്രിഡ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞ സ്ഥിതിയിലാണുള്ളത്.

coronavirus-32

ഇറ്റലിയും സ്പെയിനും കഴിഞ്ഞാൽ ഏറ്റവുമധികം പേർ മരിച്ചത് അമേരിക്കയിലാണ്. 228,408 പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ 5,366 പേരാണ് മരിച്ചത്. 81,728 കേസുകൾ റിപ്പോർട്ട് ചെയ്ത ജർമനിയിൽ 997 പേർ മരിച്ചിരുന്നു. ബ്രിട്ടനിൽ 2,352 പേരാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. 29,474 പേർക്കാണ് ബ്രിട്ടനിൽ കൊറോണ സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം 2000 കടന്നിട്ടുണ്ട്. രാജ്യത്ത് 156 പേർ രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മാർച്ചിൽ ദില്ലിയിലെ തബ്ലീഗ് ജമാഅത്തിൽ വെച്ച് നടന്ന വാർഷിക മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്ന് രോഗം റിപ്പോർട്ട് ചെയ്തതോടെയാണ് ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത്. തെലങ്കാനയിൽ നിന്ന് പരിപാടിയിൽ പങ്കെടുത്ത ആറ് പേർ മരണമടയുകയും ചെയ്തിരുന്നു. ഇതോടെ സമ്മേളനത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് പേരെയാണ് ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയത്. ഇവരിൽ 400 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. തബ്ലീഗി ജമാഅത്തുമായി ബന്ധമുള്ള 960 വിദേശികളെ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ഇവരുടെ ടൂറിസ്റ്റ് വിസയും കേന്ദ്രസർക്കാർ റദ്ദാക്കിയിട്ടുണ്ട്.

ചൈനയിലെ വുഹാനിൽ നിന്ന് ഡിസംബറിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത ആൾനാശത്തിനാണ് വഴിവെച്ചിട്ടുള്ളത്. മധ്യേഷ്യയിലെ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഇറാനിൽ 3,160 ലെത്തിയിട്ടുണ്ട് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം. 50, 468 പേർക്കാണ് ഇറാനിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

English summary
Global Death Toll Surges Past 50,000; Infections Inch Closer to 10 Lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X