കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിന്റെ ആഗോളവിതരണം 2021ന്റെ പകുതിവരെ പ്രതീക്ഷിക്കുന്നില്ല; ഡോ സൗമ്യ സ്വാമിനാഥന്‍

Google Oneindia Malayalam News

ജനീവ: ലോകത്തിലെ ആരോഗ്യവിദഗ്ദര്‍ ഇന്ന് കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലാണ്. കഴിഞ്ഞ മാസത്തോടെ റഷ്യയില്‍ നിന്ന് വാക്‌സിന്‍ കണ്ടുപിടിച്ചെന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. റഷ്യയുടെ ഈ വാക്‌സിന്റെ പരീക്ഷണത്തിലെ പ്രാരംഭ ഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രകികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്‌സിന്‍ പരീക്ഷണങ്ങളില്‍ 76 പേരാണ് പങ്കെടുത്തത്.

vaccine

എന്നാല്‍ കൊവിഡിനെതിരെയുള്ള വാകസിന്റെ ആഗോളതലത്തിലുള്ള വിതരണം 2021ന്റെ പകുതിവരെ പ്രതീക്ഷിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. പല വാക്‌സിനുകളുടെയും മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടപ്പ് വര്‍ഷാവസാനം കൊണ്ട് അവസാനിക്കുമെന്ന് കരുതുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവനയെന്ന് ഡോ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

വാക്‌സിന്‍ മൂന്നാംഘട്ട ട്രെയലുകളിലുള്ള ചില രാജ്യങ്ങളുടെ ഫലങ്ങള്‍ വര്‍ഷാവസാനമോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ ലഭിക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം ആവശ്യമുള്ള നൂറ് ദശലക്ഷക്കണക്കിന് വാക്‌സിനുകള്‍ ഉത്പാദിപ്പിക്കേണ്ടതുണ്ട്. വാസ്തവത്തില്‍ ലോകത്തിന് ദശലക്ഷക്കണക്കിന് വ്കാസിനുകള്‍ ആവശ്യമുണ്ട്. അങ്ങനെയുള്ള ഉത്പാദനത്തിന് കുറച്ച് സമയമെടുക്കും. അതിനാല്‍ നമ്മള്‍ ഒരേ സമയം ശുഭാപ്തിവിശ്വാസവും യാഥാര്‍ത്ഥ്യബോധവും പുലര്‍ത്തണമെന്ന് സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

അതേസമയം, റഷ്യയുടെ വാക്‌സിന്‍ പരീക്ഷണത്തിലെ പ്രാരംഭ ഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രകികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്‌സിന്‍ പരീക്ഷണങ്ങളില്‍ 76 പേരാണ് പങ്കെടുത്തത്. 100% പേരിലും ആന്റിബോഡിയും രൂപപ്പെട്ടിട്ടുണ്ടെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. വാക്‌സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ജേണലില്‍ പറയുന്നു.

ആഗസ്റ്റിലാണ് ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിന്‍ പരീക്ഷണത്തിന് റഷ്യ ലൈന്‍സ് നല്‍കുന്നത്. ലോകത്തില്‍ വ്യാപകമായി വാക്‌സിന്‍ പരീക്ഷണം ആരംഭിക്കുന്ന രാജ്യവും റഷ്യയാണ്. 42 ദിവസം നീണ്ടുനില്‍ക്കുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ 38 ആരോഗ്യവാന്മാരായ മുതിര്‍ന്നവരാണ് പങ്കെടുത്തത്. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ആര്‍ക്കും ഗുരുതര പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ പരീക്ഷിച്ചവരില്‍ ആന്റിബോഡി കൃത്യമായി പ്രതികരിക്കുന്നുവെന്നും സ്ഥിരീകരിച്ചതായി ലാന്‍സെറ്റ് പറയുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; സ്ഥിതി വളരെ മോശം, ഇടപെട്ട് സഹായിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; സ്ഥിതി വളരെ മോശം, ഇടപെട്ട് സഹായിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്

English summary
Global distribution of Covid Vaccine is not expected until mid-2021 Says Dr. Soumya Swaminathan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X