കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക വിപണി ഒരു ശതമാനം ഇടിവ് നേരിടും, വരാനിരിക്കുന്നത് ഈ പ്രശ്‌നങ്ങള്‍, യുഎന്നിന്റെ മുന്നറിയിപ്പ്!!

Google Oneindia Malayalam News

യുനൈറ്റഡ് നേഷന്‍സ്: ആഗോള വിപണിയെ കാത്തിരിക്കുന്ന ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധികളായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. ഒരു ശതമാനത്തോളം വളര്‍ച്ച ഇടിയുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. കൊറോണവൈറസ് ആഗോള സമ്പദ് ഘടനയെ അതി ശക്തമായി ബാധിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നു. നേരത്തെ ഐക്യരാഷ്ട്രസഭ വാര്‍ഷിക വളര്‍ച്ച 2.5 ശതമാനം ഉണ്ടാവുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതേസമയം വളര്‍ച്ചാ നിരക്ക് ഇനിയും പിന്നോട്ട് പോകും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും നിയന്ത്രണങ്ങള്‍ ചിട്ടയില്ലാതെ തുടര്‍ന്നാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി.

1

ആഗോള തലത്തില്‍ വിതരണ ശൃംഖലകളും അന്താരാഷ്ട്ര വ്യാപാരവും കൊറോണ വൈറസ് മൂലം തകര്‍ന്നെന്ന് യുഎന്‍ സാമ്പത്തിക സാമൂഹിക വിഭാഗം പറഞ്ഞു. ടൂറിസം മേഖലയും ജനങ്ങളുടെ സഞ്ചാരവും നിശ്ചലമായെന്ന് യുഎന്‍ സൂചിപ്പിച്ചു. നൂറിലധികം രാജ്യങ്ങളിലെ തൊഴിലാളികള്‍ അവരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിന്റെ വക്കിലാണ്. സര്‍ക്കാരുകള്‍ വലിയ സാമൂഹ്യ സുരക്ഷാ പാക്കേജുകള്‍ ഇവരുടെ രക്ഷയ്ക്കായി പ്രഖ്യാപിക്കുന്നുണ്ട്. പ്രതിസന്ധി മറികടക്കാനാണ് ഈ നീക്കം. എന്നാല്‍ ആഗോള വിപണിയെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഈ നീക്കം നയിക്കുകയെന്നും ഐക്യരാഷ്ട്ര സഭ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഒരു ശതമാനം വരെ ഇടിവ് ലോക സമ്പദ് വ്യവസ്ഥ നേരിടേണ്ടി വരും. 2009ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് 1.7 ശതമാനമായിരുന്നു ഇടിവ്. അതേസമയം സര്‍ക്കാരുകള്‍ വരുമാന പിന്തുണയോ ഉപഭോക്താക്കളുടെ ചെലവിടാനുള്ള കഴിവോ വര്‍ധിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ലോക വിപണിയെ കാത്തിരിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. കോവിഡിന് മുമ്പ് ലോകത്ത് 2.5 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു. സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ക്കും കയറ്റുമതിക്കും വലിയ ഇടിവ് രേഖപ്പെടുത്തുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്ക, യൂറോപ്പ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ ഇടിവ് രേഖപ്പെടുത്തിയത്. എണ്ണ വില 50 ശതമാനത്തോളം ഇടിഞ്ഞതും പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തുന്നു. ലോക്ഡൗണും പ്രധാന വിപണികളെ ക്രയവിക്രയങ്ങളും വളരെ നിര്‍ണായകമാണ്. ഇവ കൃത്യമായി നടന്നാല്‍ മാത്രമേ വളര്‍ച്ചയുണ്ടാവൂ എന്നും സംഘടന പറഞ്ഞു. അതേസമയം അമേരിക്കയിലും യൂറോപ്പിലുമുള്ള ലോക്ഡൗണ്‍ സര്‍വീസ് മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. മൊത്ത വ്യാപാരം, ടൂറിസം, ഗതാഗതം എന്നിവ തൊഴില്‍ മേഖലയെയും പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

English summary
global economy could shrink by almost 1 percentage in 2020 says un
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X