കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ-ഇന്ത്യ വീക്ക് 2018: ഗ്ലോബൽ ഇന്ത്യൻ ഐക്കൺ പുരസ്കാരം ശിൽപ്പ ഷെട്ടിക്ക്

  • By Desk
Google Oneindia Malayalam News

ലണ്ടൻ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമായി മാറി രണ്ടാമത് യുകെ ഇന്ത്യ അവാർഡ് ദാനചടങ്ങ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ നിർണായക പങ്കുവഹിച്ച വ്യക്തികളെയും സംഘടനകളെയും ചടങ്ങിൽ ആദരിച്ചു. ഗ്ലോബൽ ഇന്ത്യൻഡ ഐക്കൺ പുരസ്കാരം ബോളിവുഡ് താരം ശിൽപ്പ ഷെട്ടി കുന്ദ്രയ്ക്ക് ലഭിച്ചു.

കല,സാംസ്കാരി,രാഷ്ട്രീയ,വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്ന നാനൂറോളം പ്രതിഭകളാണ് അവാർഡ് ചടങ്ങിൽ പങ്കെടുത്തത്. മികച്ച ബ്രിട്ടിഷ്- ഇന്ത്യ പാർട്നർഷിപ്പ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത് ബിസിനസ്സ് ടൈക്കൂൺ സുനിൽ ഭാരതി മിത്തൽ, മുൻ എംപി പ്രിതി പട്ടേൽ, ബാരി ഗാർഡിനർ എംപി, ലോർഡ് മാർലാന്റ് എന്നിവരടങ്ങുന്ന പാനലാണ്.

uk week

ബോളിവുഡ് താരം വിവേക് ഒബ്രോയിയായിരുന്നു ഇത്തവണ യുകെ-ഇന്ത്യ അവാർഡ് അവതാരകനായി എത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉൗഷ്മളബന്ധം ദൃഢമാക്കാനും അതിനായി പ്രയ്തിച്ചവരെ ആദരിക്കുന്നതിനും വേണ്ടിയാണ് യുകെ-ഇന്ത്യ അവാർഡുകൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രമുഖ വ്യവസായിയും യുകെ ഇന്ത്യ വീക്ക് സ്ഥാപകനുമായ മനോജ് ലാദ് വെ പറഞ്ഞു.

എസ്ബിഐ നൽകുന്ന ഫിനാൻഷ്യൽ സർവീസസ് അവാർഡ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് വേണ്ടി നിഖിൽ രതി ഏറ്റുവാങ്ങി. മികച്ച നിയമസ്ഥാപനത്തിനുള്ള പുരസ്കാരം ഇന്ത്യൻ സംരംഭവായ ട്രിലീഗലിനും മികച്ച കൺസൾട്ടൻസിക്കുള്ള പുരസ്കാരം സാനം 4നും ലഭിച്ചു. മീഡിയ ആർട്സ് ആന്റ് കൾച്ചറൽ അവാർഡ് കിശ്വാർ ദേശായി ഏറ്റുവാങ്ങി. സ്റ്റെർലിംഗ് മീഡിയ മികച്ച പിആർ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടു.

സൺ ഗ്ലോബൽ ഡീൽ ഒാഫ് ദി ഇയർ പുരസ്കാരം യുകെ ഐആർഇഡിഎ സ്വന്തമാക്കി. ട്രേഡ് പ്രോമോഷൻ ആന്റ് ഇൻവസ്റ്റ്മെന്റ് ഒാർഗനൈസേഷൻ പുരസ്കാരം മാഞ്ചസ്റ്റർ ഇന്ത്യ പാർട്നർഷിപ്പിന് ലഭിച്ചു. സാമൂഹിക പ്രതിബന്ധതയ്ക്കുള്ള പുരസ്കാരം സ്റ്റാൻഡേർഡ് ചാർട്ടേർഡിനും യുകെ- ഇന്ത്യ റിലേഷൻസ് പുരസ്കാരം ബ്രിട്ടിഷ് കൗൺസിൽ ഇന്ത്യയ്ക്കും ലഭിച്ചു.

English summary
UK-India Week 2018: Global Indian icon award goes to Shilpa Shetty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X