കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഗോ ബാക്ക്, സേവ് കശ്മീർ... നരേന്ദ്ര മോദിയുടെ ഹൗഡി മോഡിക്കെതിരെ അമേരിക്കയിൽ പ്രതിഷേധം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഏഴ് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി ഹൂസ്റ്റണില്‍ നടക്കാനിരിക്കുന്ന ഹൗഡി മോഡിയാണ്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയില്‍ മോദിക്കൊപ്പം പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കും.

പരിപാടി നടക്കേണ്ട ഹൂസ്റ്റണില്‍ കനത്ത മഴയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹൗഡി മോദിയുടെ അവസ്ഥ എന്താകുമെന്ന് വ്യക്തമല്ല. അതേസമയം മോദിക്കെതിരെ രൂക്ഷമായ പ്രതിഷേധങ്ങളും ഒരു വശത്ത് ഉയരുന്നുണ്ട്. മോദി ഗോ ബാക്ക് മുദ്രാവാക്യങ്ങളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

ഹൗഡി മോദി

ഹൗഡി മോദി

സെപ്റ്റംബര്‍ 22നാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുക. അന്‍പതിനായിരത്തോളം അമേരിക്കന്‍ ഇന്ത്യക്കാരാണ് പരിപാടിയില്‍ പങ്കെടുക്കുക എന്ന് പ്രതീക്ഷിക്കുന്നത്. അതിനിടെ കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മോദിക്കെതിരെ ഹൂസ്റ്റണില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

മോദിക്കെതിരെ പ്രതിഷേധം

മോദിക്കെതിരെ പ്രതിഷേധം

ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സിലിലാണ് പ്രതിഷേധം നടന്നത്. ഗോ ബാക്ക് മോദി, സേവ് കശ്മീര്‍, സ്റ്റാന്‍ഡ് വിത്ത് കശ്മീര്‍ എന്നിങ്ങനെയുളള പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ കൗണ്‍സില്‍ ഹാള്‍ നിറഞ്ഞു. ദക്ഷിണേഷ്യയിലെ ചരിത്രവും സമകാലീന രാഷ്ട്രീയവും വിശകലനം ചെയ്യുന്ന എഴുത്തുകാരനായ പീറ്റര്‍ ഫ്രെഡ്രിച്ചും പ്രതിഷേധിച്ച ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ചേര്‍ന്നു.

ആർഎസ്എസിനെതിരെ

ആർഎസ്എസിനെതിരെ

മനുഷ്യത്തിന് എതിരെയുളള മോദിയുടെ കുറ്റകൃത്യങ്ങളില്‍ അമേരിക്കക്കാരും പങ്ക് ചേര്‍ന്നിരിക്കുകയാണ് എന്ന് പീറ്റര്‍ കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലേറിയ ശേഷം ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വലിയ ആക്രമണം നടക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്യവാദം ഉന്നയിക്കുന്ന നാസികളേയും ആര്‍എസ്എസിനേയും കുറിച്ചുളള വിശദമായ ലേഖനങ്ങളുടെ കോപ്പികള്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അദ്ദേഹം വിതരണം ചെയ്യുകയുമുണ്ടായി

കശ്മീരിലും വിമർശനം

കശ്മീരിലും വിമർശനം

പ്രതിഷേധത്തില്‍ പങ്കെടുത്ത കശ്മീര്‍ സ്വദേശിനിയായ യുവതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കശ്മീരില്‍ ആശയ വിനിമയ സംവിധാനങ്ങള്‍ തടഞ്ഞതിനെതിരെ യുവതി പൊട്ടിത്തെറിച്ചു. 40 ദിവസമായി താന്‍ സ്വന്തം പിതാവിനോട് സംസാരിച്ചിട്ടെന്നും അതേക്കുറിച്ച് മോദിയോട് ചോദ്യം ഉയര്‍ത്തണമെന്നും യുവതി ആവശ്യപ്പെട്ടു. കശ്മീരില്‍ നേരത്ത ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറിച്ചും പ്രതിഷേധക്കാര്‍ ഓര്‍മ്മപ്പെടുത്തി.

മോദിയുടെ കയ്യില്‍ രക്തക്കറയുണ്ട്

മോദിയുടെ കയ്യില്‍ രക്തക്കറയുണ്ട്

2011ല്‍ നോര്‍വെയില്‍ വെടിവെപ്പ് നടത്തിയ ആന്‍ഡേഴ്‌സ് ബ്രെവിക്ക് എന്നയാള്‍ പറഞ്ഞത് തനിക്ക് പ്രചോദനമായത് ഇന്ത്യയിലെ ആര്‍എസ്എസ് അടക്കമുളള സംഘടനകളാണ് എന്നത് പീറ്റര്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസിന്റെ ഹിന്ദുത്വ ദേശീയ വാദത്തോട് തനിക്ക് ആരാധനയാണെന്നും അക്രമി പറഞ്ഞതായി പീറ്റര്‍ വ്യക്തമാക്കി. മോദിയുടെ കയ്യില്‍ രക്തക്കറയുണ്ട്. മോദിയെ സ്വാഗതം ചെയ്ത് കൈ കുലുക്കുന്നവര്‍ ആ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുക കൂടിയാണ്. ഹൗഡി മോദി എന്നല്ല അഡിയോസ് മോദി എന്നാണ് പറയേണ്ടതെന്നും പീറ്റര്‍ പറഞ്ഞു.

ട്വീറ്റ് വായിക്കാം

പീറ്റര്‍ ഫ്രെഡ്രിച്ചിന്റെ ട്വീറ്റ് വായിക്കാം

English summary
Go back Modi, Protest against Howdy Modi in America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X