ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ഐസിസിന്റെ ഭീഷണി
ദില്ലി: ബംഗ്ലാദേശിലെ ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് മടങ്ങി പോകാന്‍ ഐഎസിന്റെ ഭീഷണി. ഇല്ലെങ്കില്‍ ജീവന് ഭീഷണിയുണ്ടാകുമെന്നും ഐഎസ് മുന്നറിയിപ്പ് നല്‍കുന്നു.
ബംഗ്ലാദേശ് മുസ്ലീങ്ങള്‍ക്കുള്ളതാണെന്നും ഇന്ത്യയിലേക്ക് മടങ്ങിപ്പോയില്ലെങ്കില്‍ ഈ മാസം 20 നും 30 നും ഇടയില്‍ കൊല്ലപ്പെടുമെന്നാണ് ഭീഷണി. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നില്‍ ഐസിസ് ആണെന്ന സൂചനയും ലഭിച്ചിരുന്നു.

എന്നാല്‍ ആദ്യമായാണ് ഐസിസ് പരസ്യ ഭീഷണിയുമായി രംഗത്ത് വരുന്നത്. ബംഗ്ലാദേശ് ജനങ്ങള്‍ക്ക് എഴുതിയ കത്തിലായിരുന്നു ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും ഐസിസ് അറിയിച്ചത്. ബംഗ്ലാദേശില്‍ സജീവമല്ലാത്ത നിരവധി ഭീകരസംഘടനകളില്‍ നിന്ന് ഐസിസ് പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയം സ്ഥിതീകരിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ആഴ്ച എഴുപത് വയസ്സുകാരനായ ഹിന്ദു പുരോഹിതനെ ഐസിസ് കഴുത്തറത്ത് കൊലപ്പെടുത്തിയിരുന്നു. രാവിലെ അമ്പലത്തില്‍ പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ആനന്ദ ഗോപാല്‍ ഗാംഗുലിയെ ആയിരുന്നു കൊലപ്പെടുത്തിയത്. കഴിഞ്ഞ മുന്ന് വര്‍ഷത്തിനുള്ളില്‍ 40 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഐസിസ് മിക്ക കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications