പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികച്ചുവയുള്ള സംഭാഷണം; ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് കോടതി
ലണ്ടൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈഗികവൃത്തിക്ക് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് ഇംഗ്ലണ്ടിലെ െഎൽവേർത്ത് കോടതി വിധിച്ചു. ഗോവയിലെ പനാജി സ്വദേശിയായ ഫ്രാൻസിസ്കോ പെരേര എന്ന മുപ്പതുകാരനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ഇൻർനെറ്റിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന് കണ്ടെത്തിയത്. രാജ്യത്തെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്തുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇയാൾ ഇൻർനെറ്റിലൂടെ പെൺകുട്ടികളോട് ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തുകയും കുട്ടികൾക്ക് അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും അയക്കുകയും ചെയ്തു. കുട്ടികളെ ലണ്ടനിലെത്തി കാണാനും ഇയാൾ ശ്രമം നടത്തി

കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി പ്രവർക്കുന്ന വൂൾഫ് പാക്ക് ഹണ്ടേഴ്സ് സംഘടനയുടെ ശ്രദ്ധയിൽ പെരേരയുടെ സന്ദേശങ്ങളും ചിത്രങ്ങളും പെട്ടു . ലണ്ടനിലെത്തി കുട്ടികളെ കാണാൻ ശ്രമിക്കുന്നതിനിടെ വൂൾഫ് പാക്ക് ഹണ്ടേഴ്സ് അംഗങ്ങൾ പെരേരയെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. പിന്നാലെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു.












Click it and Unblock the Notifications