കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് പേര്‍ ചേര്‍ന്ന് ആടിനെ ബലാത്സംഗം ചെയ്തു കൊന്നു; വ്യാപക പ്രതിഷേധവുമായി ജനങ്ങള്‍

Google Oneindia Malayalam News

കറാച്ചി : പാകിസ്ഥാനില്‍ അഞ്ച് പേര്‍ ചേര്‍ന്ന് ഒരു ആടിനെ ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തെ തുടര്‍ന്ന് അഞ്ച് യുവാക്കള്‍ക്കെതിരെ പാകിസ്ഥാന്‍ പൊലീസ് കേസെടുത്തു. ഒകാറ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം. ഇതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം നടക്കുന്നത്.

ഇക്ക ബിഗ്ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍ഇക്ക ബിഗ്ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍

goat

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

സ്ത്രീകള്‍ അല്‍പ വസ്ത്രങ്ങള്‍ ധരിക്കുന്നത് പുരുഷന്മാരെ സ്വാധീനിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നടത്തിയ വിവാദ പരാമര്‍ശം. വളര്‍ത്ത് മൃഗങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാക്കിസ്ഥാന്‍ നടനായ മാതിര ആടിനെ ബലാത്സംഗം ചെയ്ത വിവരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും മൃഗത്തിന് 'വസ്ത്രം ധരിക്കേണ്ടതുണ്ടോ' എന്ന് ചോദിക്കുകയും ചെയ്തു.

നടി ഷക്കീല മരണപ്പെട്ടെന്ന് സോഷ്യല്‍ മീഡിയ പ്രചരണം; ഇപ്പോഴും ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് താരംനടി ഷക്കീല മരണപ്പെട്ടെന്ന് സോഷ്യല്‍ മീഡിയ പ്രചരണം; ഇപ്പോഴും ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് താരം

പുരുഷന്മാരെ വസ്ത്രങ്ങള്‍ ധരിക്കാത്ത മൃഗങ്ങളെയും സ്വാധീനിക്കുന്നുണ്ടോ എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. അതേസമയം, ആടിനെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊല്ലുന്നത് സമീപവാസികള്‍ കണ്ടിട്ടുണ്ട്. അതിക്രമത്തിന് ശേഷം 5 യുവാക്കളും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ എത്രയും വേഗം കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

ഒരു നടനോ പുരുഷ മോഡലോ അങ്ങനെയൊരു ചിത്രമിട്ടാല്‍ പ്രശ്‌നമില്ല, ഞാന്‍ ഇട്ട ഫോട്ടോ രണ്ട് തവണ ഡിലീറ്റ് ചെയ്തു; സനുഷഒരു നടനോ പുരുഷ മോഡലോ അങ്ങനെയൊരു ചിത്രമിട്ടാല്‍ പ്രശ്‌നമില്ല, ഞാന്‍ ഇട്ട ഫോട്ടോ രണ്ട് തവണ ഡിലീറ്റ് ചെയ്തു; സനുഷ

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

അതേസമയം, കഴിഞ്ഞ മാസം എച്ച് ബി ഒയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്. അല്‍പ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരെ സ്വാധീനിക്കുമെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. രാജ്യത്ത് കൊലപാതകങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് പ്രധാനമന്ത്രിക്കെതിരെ ഉയരുന്നത് .

 എന്റെ റിലേഷന്‍ഷിപ്പിലെ പ്രശ്‌നങ്ങളാണ് വിഷാദത്തിന് കാരണം; ഇങ്ങനെ പറയുന്നവരോട് സനുഷയ്ക്ക് പറയാനുള്ളത് എന്റെ റിലേഷന്‍ഷിപ്പിലെ പ്രശ്‌നങ്ങളാണ് വിഷാദത്തിന് കാരണം; ഇങ്ങനെ പറയുന്നവരോട് സനുഷയ്ക്ക് പറയാനുള്ളത്

English summary
Goat was raped and killed by five men in Pakistan, Protest against Prime Minister Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X