കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപഗ്രഹം ഞായറാഴ്ച രാത്രി ഭൂമിയില്‍ വീഴും

Google Oneindia Malayalam News

പാരിസ്: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട യൂറോപ്യന്‍ യൂനിയന്‍ ഉപഗ്രഹം ഞായറാഴ്ച രാത്രിയോടെ ഭൂമിയില്‍ പതിക്കും. ഏകദേശം 1100 കിലോ ഗ്രാം ഭാരമുള്ള ബഹിരാകാശപേടകം എവിടെ വീഴുമെന്നത് രണ്ടു മണിക്കൂര്‍ മുമ്പ് മാത്രമേ സ്ഥിരീകരിക്കാനാവൂ. ഗ്രാവിറ്റി ഓഷ്യന്‍ സര്‍ക്കുലേഷന്‍ എക്‌സ്‌പ്ലോറര്‍(ഗോസെ) എന്നു പേരിട്ടുള്ള പരീക്ഷണ ഉപഗ്രഹമാണ് തകര്‍ന്നു വീഴുന്നത്.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ഘര്‍ഷണം മൂലം പേടകം തകര്‍ന്നു തരിപ്പണമാകുമെങ്കിലും ഇതിന്റെ അവശിഷ്ടങ്ങളില്‍ ചിലതിന് 90കിലോയോളം ഭാരമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഗുരുത്വാകര്‍ഷണ ബലത്തെ കുറിച്ച് പഠിയ്ക്കുവാന്‍ വേണ്ടി വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ ഇന്ത്യന്‍ ഭൂപ്രദേശം ഉള്‍പ്പെട്ടിരുന്നില്ലെന്നത് ആശ്വാസകരമാണ്. അതേ സമയം ഭൂമിയില്‍ എവിടെ വേണമെങ്കിലും അവശിഷ്ടങ്ങള്‍ പതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

GOCE

മാര്‍ച്ച് 2009ലാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ഒക്ടോബര്‍ 21ഓടുകൂടി യന്ത്രത്തിലെ ഇന്ധനം തീര്‍ന്നു. 80 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ മാത്രമേ ഇതിന്റെ കൃത്യമായ ദിശ അറിയാന്‍ സാധിക്കൂ. ബഹിരാകാശത്തു നിന്നെത്തുന്ന അവശിഷ്ടങ്ങള്‍ മൂലം അപകടമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. പക്ഷേ, ഭാരം കൂടിയ അവശിഷ്ടങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാനിടയുണ്ടെന്ന മുന്നറിയിപ്പുകളുണ്ട്.

English summary
GOCE Satellite Is Falling To Earth But Nobody Knows Where It Will Land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X