നവജാത ശിശുവിന്റെ ചെവിയില്‍ 'ദൈവ നാമം', ഈജിപ്തിലെ കുഞ്ഞ് സമ വാര്‍ത്തകളില്‍ നിറയുന്നു
കെയ്റോ: ജനിതക വൈകല്യങ്ങള്‍ മൂലം നാല് കൈയ്യും കാലുമൊക്കെയായി ജനിയ്ക്കുന്ന കുട്ടികള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ദൈവങ്ങളുടെ അവതാരങ്ങളായി ഇവരെ വാഴ്ത്തുന്നതും ആളുകള്‍ സന്ദര്ശിയ്ക്കുന്നതുമൊക്കെ ഇന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ഈജ്പിതിലെ കുഞ്ഞ് സമ വാര്‍ത്തകളില്‍ ഇടം നേടുന്നത് 'ദൈവ നാമ'ത്തോടെ പിറന്നതിനാലാണ്.
ഇസ്ലാം മത വിശ്വിസകളാണ് സമയുടെ മാതാപിതാക്കള്‍. സമ ജനിച്ചപ്പോള്‍ ശരിയ്ക്കും ഞെട്ടിയത് സമയുടെ പിതാവായ ഡോ സയ്യീദ് അല്‍ ഷരീഫ് ആയിരുന്നു. ഭാര്യയുടെ പ്രസവമെടുത്തത് സയ്യീദ് ആയിരുന്നു. പെണ്‍കുഞ്ഞ് പിറന്നതിലുള്ള സന്തോഷം മാത്രമായിരുന്നില്ല സയ്യീദിന്റെ മുഖത്ത്.

സമയുടെ കുഞ്ഞ് ചെവികളില്‍ ഒന്നില്‍ 'ദൈവ നാമം' രേഖപ്പെടുത്തിയിരിയ്ക്കുന്നുവെന്നാണ് ഡോക്ടര്‍ കൂടിയായ പിതാവ് പറയുന്നത്. കുട്ടിയുടെ ചെവിയ്ക്ക് പിന്നിലായിട്ടാണ് ദൈവ നാമം രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഗര്‍ഭിണിയായിരുന്ന സമയത്തെല്ലാം തന്റെ ഭാര്യ ദൈവത്തോട് പ്രാര്ത്ഥിയ്ക്കുമായിരുന്നെന്നും അതിനാലാകാം തനിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നതെന്നും കുട്ടിയുടെ ചെവിയില്‍ ദൈവ നാമം എഴുതപ്പെട്ടതെന്നും ഡോക്ടര്‍ പറയുന്നു.
ഈജിപ്ത് പത്രമായ അല്യൂം 7 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അറബിയില്‍ സ്വര്‍ഗം എന്നര്‍ത്ഥം വരുന്ന സമ എന്ന പേരാണ് പെണ്‍കുഞ്ഞിന് ഇട്ടത്. എന്തായാലും ജനിച്ചപ്പോഴേ സമ വാര്‍ത്തകളില്‍ ഇടം നേടിയിരിയ്ക്കുകയാണ്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications