സ്വര്‍ണത്തില്‍ കളിക്കാന്‍ ഇനി കൊറിയയും? ഡിസംബര്‍ മുതല്‍ സ്വര്‍ണം ശേഖരിക്കുമെന്ന് പ്രഖ്യാപനം

ആഭ്യന്തര ഉല്‍പ്പാദകരില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ദക്ഷിണ കൊറിയയുടെ കേന്ദ്രബാങ്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഡിസംബറില്‍ ആയിരിക്കും ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിക്കുക. വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക ഉല്‍പ്പാദകരില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനുള്ള ഇടപാട് സംവിധാനം ഡിസംബര്‍ 14-നകം സജ്ജമാകുമെന്ന് കേന്ദ്രബാങ്ക് പ്രതീക്ഷിക്കുന്നു.

വാങ്ങേണ്ട സ്വര്‍ണത്തിന്റെ അളവോ കൃത്യമായ സമയമോ ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും, അപ്പോഴേക്കും ഏകദേശം ഒരു മെട്രിക് ടണ്‍ സ്വര്‍ണം ലഭ്യമായേക്കാമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'പദ്ധതി പ്രകാരം ഡിസംബറില്‍ ഇടപാട് സംവിധാനം സജ്ജമായ ശേഷം സ്വര്‍ണം വാങ്ങാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,' ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Gold Buying

വിദേശനാണ്യ കരുതല്‍ ശേഖരം കൈകാര്യം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നതിനായി പ്രാദേശിക ഉല്‍പ്പാദകരില്‍ നിന്ന് സ്വര്‍ണം വാങ്ങുമെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബാങ്ക് ഓഫ് കൊറിയ അറിയിച്ചിരുന്നു. കരാര്‍ പ്രകാരമുള്ള വിലയില്‍, കയറ്റുമതിക്കായി ഉദ്ദേശിച്ചിട്ടുള്ള സ്വര്‍ണം വാങ്ങാനാണ് കേന്ദ്രബാങ്ക് പദ്ധതിയിട്ടത്. 2013-ന് ശേഷം കരുതല്‍ ശേഖരത്തിലേക്ക് ദക്ഷിണ കൊറിയ സ്വര്‍ണം വാങ്ങിയിട്ടില്ല.

കരുതല്‍ ശേഖരത്തില്‍ വൈവിധ്യവല്‍ക്കരണം വരുത്തുന്നതിനായി 2022 മുതല്‍ സജീവമായി സ്വര്‍ണം വാങ്ങുകയും അതുവഴി വിലയെ പിന്തുണയ്ക്കുകയും ചെയ്യുന്ന ചൈന പോലുള്ള മറ്റ് ചില കേന്ദ്രബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ദക്ഷിണ കൊറിയ ഇതുവരെ സ്വീകരിച്ചത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം, ജൂണ്‍ അവസാനം വരെ ബാങ്ക് ഓഫ് കൊറിയയുടെ കൈവശം 104.4 മെട്രിക് ടണ്‍ സ്വര്‍ണം ഉണ്ടായിരുന്നു.

ഇത് അവരുടെ ആകെ കരുതല്‍ ശേഖരത്തിന്റെ 3.1 ശതമാനമാണ്. ദക്ഷിണ കൊറിയയുടെ നിലവിലുള്ള സ്വര്‍ണ ശേഖരം ലണ്ടനിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്ത് കരുതല്‍ ശേഖരം സൂക്ഷിക്കാത്ത കേന്ദ്രബാങ്കുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ലണ്ടന്‍. മധ്യ-ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരുതല്‍ ശേഖരത്തിനായി സ്വര്‍ണം വാങ്ങുന്നത് പരിഗണിക്കുന്നുണ്ടെന്ന് റിസര്‍വ് നിക്ഷേപ വിഭാഗം മേധാവി 11 മാസം മുമ്പ് വ്യക്തമാക്കിയിരുന്നു.

ഒരു ദശാബ്ദത്തിനിടെ ആദ്യമായി, ദക്ഷിണ കൊറിയ 2026 ലെ ആദ്യ പാദത്തില്‍ വിദേശ ലിസ്റ്റുചെയ്ത ഭൗതിക സ്വര്‍ണ ഇടിഎഫുകള്‍ അവരുടെ വിദേശ കരുതല്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തും എന്ന് അറിയിച്ചിരുന്നു. ഇത് 2013 ന് ശേഷമുള്ള ആദ്യത്തെ സ്വര്‍ണ സംബന്ധിയായ നിക്ഷേപമാണ് എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ രേഖപ്പെടുത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma