കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് റോഡുകളില്‍ ഇനി സ്വര്‍ണ്ണ കാറുകളും!!

Google Oneindia Malayalam News

ദുബായ്: വാഹനം എന്ന സങ്കല്‍പ്പത്തില്‍ നിന്നും സ്വന്തം കാറുകളെ എങ്ങനെ വിത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് അറബ് മേഖലയില്‍ നിന്നുള്ള കാര്‍ പ്രേമികള്‍. സ്വന്തം കാറിനെ വീടിന് സമാനമായ മാറ്റങ്ങള്‍ കൊണ്ട് വന്ന് ഉപയോഗിക്കുന്നവരും ഒട്ടും കുറവല്ല. കോടികളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഒപ്പുവെക്കല്‍ ചടങ്ങുകളും ഇന്ന് വലിയ തരം ലിമോസിനുകളിലാണ് പലരും സംഘടിപ്പിക്കുന്നത്.

സഞ്ചരിച്ച് കൊണ്ടുള്ള ചെറിയ ആഘോഷങ്ങളും ദുബായ് നഗര കാഴ്ചയിലെ നിത്യ സംഭവമാണ്. ഇത്തരക്കാരെ ഏറെ ആകര്‍ഷിച്ച ഒന്നായിരുന്നു കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന രാജ്യാന്തര എക്‌സിബിഷനായ ഓട്ടോമെക്കാനിക്കയില്‍ അവതരിപ്പിക്കപ്പെട്ടത്. 10 ലക്ഷം ഡോളര്‍ വിലവരുന്ന സ്വര്‍ണം പൂശിയ നിസാന്‍ ആര്‍35 ജിടിആര്‍ കാറാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഓട്ടോമെക്കാനിക്ക ഓട്ടോമോട്ടീവ് പാട്‌സ് എക്‌സ്ബിഷനില്‍ താരമായി മാറിയിരിക്കുന്നത്.

goldencar

3.8 ലിറ്റര്‍ വി 6 ഇരട്ട ടര്‍ബോ 545 എച്ച് പി എഞ്ചിനാണ് സ്‌പോട്‌സ് ഇനത്തില്‍പെട്ട ഈ കാറിനുള്ളത്. ജപ്പാനിലെ താകാഹികോ, ആര്‍ടിസ് എന്നീ കമ്പനികളുടെ സംയുക്ത നിര്‍മാണമാണ് സ്വര്‍ണം പൂശിയ കാര്‍. ഏതായാലും പ്രദര്‍ശനത്തിലൂടെ കമ്പനിയുടെ ലക്ഷ്യം പൂര്‍ത്തിയാകുകയാണെങ്കില്‍ വരും നാളുകളില്‍ ദുബായ് റോഡുകളില്‍ ഈ സ്വര്‍ണ്ണ താരത്തെ നമുക്ക് പ്രതീക്ഷിക്കാം.

English summary
Gold car in Dubai worth $1m
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X