കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരോമ ഗ്രൂപ്പ് മേധാവി പികെ സജീവിന് ഗോൾഡ് കാർഡ് വിസ

  • By Desk
Google Oneindia Malayalam News

ദുബൈ: മുൻ നിര പ്രവാസി സംരംഭകർക്കും നിക്ഷേപകർക്കും വിവിധ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചവർക്കും യുഎഇയിൽ ദീർഘകാല താമസത്തിന് അവസരമൊരുക്കി യുഎഇ നടപ്പിൽ വരുത്തിയ ഗോൾഡ് കാർഡ് വിസക്ക് മലയാളിയും അരോമ ഇൻറർനാഷനൽ ബിൽഡിങ് കോൺട്രാക് ടിങ് കമ്പനി മേധാവിയുമായ പി.കെ. സജീവ് അർഹനായി.

<strong>പാലുമായി വന്ന ലോറി പാടത്തേക്ക് മറിഞ്ഞു; അപകടത്തില്‍പെട്ട വാഹനത്തിലെ സാധനങ്ങള്‍ അടിച്ചുമാറ്റുന്നവര്‍ക്ക് മാതൃകയായി നാട്ടുകാര്‍, പാല്‍പാക്കറ്റുകള്‍ സമ്മാനമായി നല്‍കി കമ്പനി!</strong>പാലുമായി വന്ന ലോറി പാടത്തേക്ക് മറിഞ്ഞു; അപകടത്തില്‍പെട്ട വാഹനത്തിലെ സാധനങ്ങള്‍ അടിച്ചുമാറ്റുന്നവര്‍ക്ക് മാതൃകയായി നാട്ടുകാര്‍, പാല്‍പാക്കറ്റുകള്‍ സമ്മാനമായി നല്‍കി കമ്പനി!

മികച്ച തൊഴിലാളി സൗഹൃദനയങ്ങൾക്ക് അംഗീകാരമായി മൂന്നു വർഷം തുടർച്ചയായി തഖ് ദീർ അവാർഡ് നേടിയിട്ടുള്ള ഇദ്ദേഹത്തിനൊപ്പം നാലായിരത്തിലേറെ ജീവനക്കാരാണ് ജോലി ചെയ്യുന്നത് . യു.എ.ഇക്കു പുറമെ യു.കെ, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലും അരോമ ഗ്രൂപ്പിന് സാന്നിധ്യമുണ്ട് . നിർമാണമേഖലക്കു പുറമെ ഹോസ് പിറ്റാലിറ്റി രംഗത്തും കാർഷിക മേഖലയിലും റിയൽ എസ് റ്റേറ്റ് വ്യവസായത്തിലും സജീവമായ പി.കെ. സജീവ് ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവുമാണ് .

Gold card VISA

കൂടുതൽ മികവുറ്റ ഭാവിയാണ് ദുബൈയെ കാത്തിരിക്കുന്നതെന്നും 2020 എക് സ് പോയുടെ ആതിഥേയർ എന്ന നിലയിൽ ലോകത്തിന്റെ നെറുകയിലാണ് നാടിന്റെ സ്ഥാനമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം ഇൗ കുതിപ്പിന്റെ പാതയിൽ പ്രവാസി സമൂഹത്തെ ചേർത്തു നിർത്താൻ യു.എ.ഇ ഭരണകൂടം പുലർത്തുന്ന താൽപര്യത്തിന് നന്ദി അറിയിച്ചു. ദുബൈ ഇമിഗ്രേഷൻ എസ് റ്റാബ്ലിഷ് മെൻറ് വിഭാഗം ഡയറക് ടർ ലഫ് .കേണൽ ഉമർ മത്താർ ഖമീസ് അൽ മസീനയിൽ നിന്ന് അദ്ദേഹം ഗോൾഡൻ കാർഡ് വിസ ഏറ്റുവാങ്ങി.
English summary
Gold card visa for Aroma Group chief PK Sajeev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X