Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കൊണ്ടൊരു ക്രിസ്മസ് ട്രീ.. 2024 സ്വര്‍ണനാണയങ്ങള്‍; വില കേട്ടാല്‍ ഞെട്ടും

ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. എന്നാല്‍ ഇത്തവണ ജര്‍മ്മനിയിലെ ആഘോഷം അല്‍പം വ്യത്യസ്തമാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ ക്രിസ്മസ് ട്രീകളില്‍ ഒന്ന് ഒരുക്കിയാണ് ജര്‍മ്മനിയുടെ ആഘോഷം. സ്വര്‍ണം കൊണ്ടാണ് ഈ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്. മ്യൂണിക്ക് ആസ്ഥാനമായുള്ള സ്വര്‍ണ്ണ വ്യാപാരിയായ പ്രോ ഓറം ആണ് ഈ സുവര്‍ണ ക്രിസ്മസ് ട്രീ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

5.2 മില്യണ്‍ യൂറോ അതായത് ഏകദേശം 46 കോടി രൂപ വിലമതിക്കുന്നതാണ് ഈ ക്രിസ്മസ് ട്രീ. ഏകദേശം 60 കിലോ ഭാരമുണ്ട്. 2024 വിയന്ന ഫില്‍ഹാര്‍മോണിക് സ്വര്‍ണ നാണയങ്ങള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കളക്ടര്‍ നാണയങ്ങളിലൊന്നായാണ് വിയന്ന ഫില്‍ഹാര്‍മോണിക് സ്വര്‍ണ നാണയങ്ങളെ കണക്കാക്കപ്പെടുന്നത്.

Gold

പരമ്പരാഗത ക്രിസ്മസ് ട്രീകളില്‍ കാണുന്ന നക്ഷത്രം, മാലാഖ എന്നിവയെ എല്ലാം ഒഴിവാക്കി 24 കാരറ്റ് സ്വര്‍ണം മാത്രം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സ്വര്‍ണം പോലെയുള്ള വിലപിടിപ്പുള്ള ലോഹങ്ങള്‍ എത്രമാത്രം വിലപ്പെട്ടതാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഗോള്‍ഡ് ക്രിസ്മസ് ട്രീയെന്ന് പ്രോ ഓറത്തിന്റെ പ്രതിനിധി ബെഞ്ചമിന്‍ സുമ്മ വിശദീകരിച്ചു.

''ഈ വര്‍ഷം, ഞങ്ങള്‍ ഇവിടെ ഗോള്‍ഡ് ഹൗസില്‍ ഒരു പ്രത്യേക ക്രിസ്മസ് ട്രീ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിച്ചു. സ്വര്‍ണം ഇഷ്ടാനുസരണം പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല. മാത്രമല്ല തലമുറകളായി അതിന്റെ മൂല്യം നിലനിര്‍ത്തുകയും ചെയ്യുന്നു. സ്വര്‍ണ്ണ ക്രിസ്തുമസ് ട്രീ വിലയേറിയ ലോഹത്തിന്റെ ഈ കാലാതീതമായ മൂല്യത്തെ അടയാളപ്പെടുത്തിയിരിക്കുന്നു,' അദ്ദേഹം വ്യക്തമാക്കി.

കമ്പനിയുടെ 35-ാം വാര്‍ഷികത്തിന്റെ കൂടി ഭാഗമായുള്ള ആഘോഷത്തിനാണ് 10 അടി ഉയരമുള്ള സ്വര്‍ണ ക്രിസ്മസ് ട്രീ സൃഷ്ടിച്ചിരിക്കുന്നത്. പ്രോ ഓറം ഓസ്ട്രിയന്‍ മിന്റുമായി കൈകോര്‍ത്ത് അക്രിലിക് പിരമിഡില്‍ ആണ് സ്വര്‍ണ ക്രിസ്മസ് ട്രീ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ ഔണ്‍സ് ഭാരമുള്ള ഓരോ സ്വര്‍ണവും കൈകൊണ്ടാണ് ഇതില്‍ സ്ഥാപിച്ചിരിക്കുന്നത്. നക്ഷത്രമായി 20 ഔണ്‍സ് സ്വര്‍ണ്ണ ഫില്‍ഹാര്‍മോണിക് നാണയം ഉപയോഗിച്ചിരിക്കുന്നു.

വിയന്ന മ്യൂസിക്വെറൈനിലെ ഗോള്‍ഡന്‍ ഹാള്‍ പോലെ രൂപകല്‍പ്പന ചെയ്ത ഒരു പ്ലാറ്റ്‌ഫോമില്‍ ആണ് ക്രിസ്മസ് ട്രീം വെച്ചിരിക്കുന്നത്. അതേസമയം ഈ സ്വര്‍ണ ക്രിസ്മസ് ട്രീ അല്ല ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയത്. 2010 ല്‍ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ 11 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന ക്രിസ്മസ് ട്രീ പ്രദര്‍ശിപ്പിച്ചിരുന്നു. 43.2 അടിയായിരുന്നു ഇതിന്റെ ഉയരം.

181 വജ്രങ്ങള്‍, മുത്തുകള്‍, മരതകം, നീലക്കല്ലുകള്‍, മറ്റ് വിലയേറിയ കല്ലുകള്‍ എന്നിവയാല്‍ അലങ്കരിച്ച ഈ ക്രിസ്മസ് ട്രീ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുക.യും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+