സ്വർണത്തില്‍ ചരിത്രം കുറിച്ച് ശാസ്ത്രജ്ഞർ: ഈയത്തിൽനിന്ന് സ്വർണം സൃഷ്ടിച്ചു, പക്ഷെ ലാഭകരം അല്ല
പരമ്പരാഗതമായി തന്നെ സ്വർണത്തിന്റെ മൂല്യം മനുഷ്യന്‍ തിരിച്ചറിയുകയും ലഭ്യമാകുന്ന ഇടങ്ങളില്‍ നിന്നെല്ലാം അത് ശേഖരിക്കുകയും ചെയ്തിരുന്നു. ഭൂമിയില്‍ ശുദ്ധമായ രൂപത്തില്‍ കണ്ട സ്വർണത്തോടൊപ്പം തന്നെ ലെഡ് പോലുള്ള ലോഹങ്ങളെ സ്വർണമാക്കി മാറ്റാൻ ആല്‍ക്കെമിസ്റ്റുകള്‍ എന്ന് അറിയപ്പെട്ടിരുന്ന മധ്യകാല ശാസ്ത്രജ്ഞർ ചില ശ്രമങ്ങള്‍ നടത്തിയിരുന്നതായും ചരിത്ര രേഖകങ്ങളുണ്ട്.
ആല്‍ക്കമിസ്റ്റുകള്‍ക്ക് ആ ശ്രമത്തില്‍ വിജയം കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ക്രൈസോപീയ' എന്ന സ്വപ്നം, ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ യാഥാർത്ഥ്യമായിരിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിന്റെ (CERN) ലാർജ് ഹാഡ്രോൺ കൊളൈഡറിൽ നടന്ന പരീക്ഷണത്തിൽ, ALICE (A Large Ion Collider Experiment) സംഘം ലെഡ് ആറ്റങ്ങളെ ഉയർന്ന ഊർജ്ജമുള്ള കൂട്ടിയിടികളിലൂടെ സ്വർണത്തിന്റെ ന്യൂക്ലൈയാക്കി മാറ്റിയെന്നാണ് റിപ്പോർട്ട്.

നൂറ്റാണ്ടുകളായുള്ള സ്വപ്നം പ്രാവർത്തകമാക്കിയെങ്കിലും ഈ തരത്തില്‍ സ്വർണം ഉൽപ്പാദിപ്പിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ലെന്നതും ശ്രദ്ധേയമാണ്. സാമ്പത്തികപരമായ ലാഭം അല്ലെങ്കിലും ഭൗതികശാസ്ത്രത്തിന്റെ മറ്റ് മേഖലകളിൽ ഈ കണ്ടുപിടുത്തം നിർണ്ണായക സ്വാധീനം ചെലുത്തും. 'രസതന്ത്രജ്ഞരുടെ സ്വപ്നം സാങ്കേതികമായി യാഥാർത്ഥ്യമായെങ്കിലും. ഇതിലൂടെ ധനസമ്പാദനമുണ്ടാക്കാമെന്ന പ്രതീക്ഷ വേണ്ട' എന്നാണ് സേണിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.
ചരിത്രപരമായ പശ്ചാത്തലം
മധ്യകാല യൂറോപ്പിലെ രസതന്ത്രജ്ഞർ, ലെഡ്, ചെമ്പ് തുടങ്ങിയ 'അടിസ്ഥാന' ലോഹങ്ങളെ സ്വർണമാക്കി മാറ്റാൻ ശ്രമിച്ചിരുന്നു. അവർ വിശ്വസിച്ചിരുന്നത്, ലോഹങ്ങൾ 'ഫിലോസഫേഴ്സ് സ്റ്റോൺ' എന്ന ഒരു മാന്ത്രിക പദാർത്ഥം ഉപയോഗിച്ച് സ്വർണമാക്കി മാറ്റാൻ കഴിയുമെന്നായിരുന്നു. ലെഡിന്റെയും സ്വർണത്തിന്റെയും സമാനമായ സാന്ദ്രത ഈ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്തു.
പില്‍ക്കാലത്ത് ലെഡും സ്വർണവും വ്യത്യസ്ത രാസ മൂലകങ്ങളാണെന്നും, രാസപ്രവർത്തനങ്ങളിലൂടെ ഒന്നിനെ മറ്റൊന്നാക്കി മാറ്റാൻ കഴിയില്ലെന്നും ആധുനിക പഠനങ്ങള്‍ കണ്ടെത്തി. എന്നാല്‍ ന്യൂക്ലിയർ ഫിസിക്സിന്റെ വരവോടെ ലോഹങ്ങളുടെ ന്യൂക്ലിയർ ഘടന മാറ്റി ഒരു മൂലകത്തെ മറ്റൊന്നാക്കി മാറ്റുന്നത് സാധ്യമാണെന്ന് കണ്ടെത്തി. 1980-കളിൽ, ലോറൻസ് ബെർക്ക്‌ലി നാഷണൽ ലബോറട്ടറിയിൽ ഗ്ലെൻ ടി. സീബോർഗിന്റെ നേതൃത്വത്തിൽ ബിസ്മത്തിലൂടെ ഉപയോഗിച്ച് സ്വർണം ഉൽപ്പാദിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സേണിലെ സംഘം ലെഡില്‍ നിന്നാണ് വലിയ തോതില്‍ സ്വർണം ഉത്പാദിപ്പിച്ചിരിക്കുന്നത്.
ലെഡ് എങ്ങനെ സ്വർണമായി
ലെഡ് ന്യൂക്ലൈ ഉപയോഗിച്ച് ഉയർന്ന ഊർജ്ജമുള്ള കൂട്ടിയിടികൾ നടത്തിയാണ് സ്വർണം നിർമ്മിച്ചത്. നാല് വർഷത്തിനിടെ ഉൽപ്പാദിപ്പിച്ച 29 പിക്ഗ്രാം സ്വർണ്ണം മാത്രമാണ് ഇത്തരത്തില്‍ ഉത്പാദിപ്പിചത്. ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ പ്രവർത്തനത്തിന് മെഗാവാട്ട് ഊർജ്ജം ആവശ്യമാണ്. അതായത് നിലവിലെ സ്വർണ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ട്രോയ് ഔണ്‍സിന്റെ വിലയേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് കൂടുതലാണ് ചിലവ്.
അതേസമയം, ഭൂമിയുടെ ആഴമേറിയ ഭാഗങ്ങളിലെ സ്വർണം ഖനനം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ സംബന്ധിച്ച പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. സ്വർണ്ണ ആറ്റങ്ങൾ ഭൂമിയുടെ ഉപരിതലത്തിന് വളരെ താഴെയായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ആറ്റങ്ങൾ സാധാരണയായി മറ്റ് മൂലകങ്ങളുമായി ചേരാതെ, അവയുടെ ശുദ്ധമായ അവസ്ഥയില്‍ നിലനില്‍ക്കുന്നു. ഇത്തരത്തില്‍ വളരെ ആഴത്തില്‍ കിടക്കുന്ന സ്വർണ്ണത്തെ ഉപരിതലത്തിലേക്ക് കൊണ്ടുവരാനുള്ള സാങ്കേതിക വിദ്യയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നതെന്നാണ് എർത്ത്.കോം ഈ വർഷം ആദ്യം പുറത്തുവിട്ട (earth.com-) റിപ്പോർട്ടില്‍ പറയുന്നത്.
ഉയർന്ന മർദ്ദവും താപനിലയും നിലനിൽക്കുന്ന ഭൂമിക്കടിയിൽ നിരവധി കിലോമീറ്ററുകൾ അകലെയായി വലിയ തോതില്‍ സ്വർണ്ണ നിക്ഷേപമുണ്ടെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഉപരിതലത്തിന് ഏകദേശം 30 മുതൽ 50 മൈൽ വരെ അടിയിൽ സള്‍ഫർ സ്വർണ്ണവുമായി പ്രതിപ്രവർത്തനത്തിന് വിധേയമായതോടെ ഇതിലൂടെ സ്വർണ്ണവും ദ്രാവകവും ഭൂമിയുടെ ഉപരിതലത്തിലേക്ക് ഉയരാൻ കാരണമായി. ഈ കണ്ടെത്തല്‍ അടിസ്ഥാനമാക്കിയാണ് ഭൂമിയുടെ ആഴങ്ങളിലുള്ള സ്വർണം ഖനനം ചെയ്യാന്‍ ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നത്.
-
സ്വർണ വില ഗ്രാമിന് 26000ത്തിന് മുകളിലേക്ക്, പവൻ വില 2.39 ലക്ഷവും..വെറും 4 കൊല്ലം കൊണ്ട് കുതിക്കും,പ്രവചനം -
സ്വര്‍ണവില അഞ്ചാംതവണയും ഇടിഞ്ഞു; 10000 രൂപയുടെ നേട്ടം, ഈ മാസത്തെ കുറഞ്ഞ നിരക്ക്, പവന് വില -
സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങിക്കാം... അധികം വൈകാതെ വില കൂടും, പ്രവചനം ഇങ്ങനെ -
ദുബായില്‍ നിന്നുള്ള സ്വര്‍ണം എത്തിത്തുടങ്ങി.. ഇന്ത്യയില്‍ ഇനിയും വില കുറയും? -
മരിച്ച നക്ഷത്രങ്ങളിൽ നിന്നാണോ സ്വർണം ഉണ്ടായത്? ഭൂമിക്കടിയിൽ ഇനി ബാക്കിയുളളത് എത്ര സ്വർണ ശേഖരം? -
സ്വര്‍ണ വായ്പയ്ക്ക് പലിശ പലവിധം; കാരണമെന്താണെന്നറിയാമോ? -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
ഗ്രാം സ്വര്‍ണം 17000 ത്തിലേക്ക് കയറും.. ഈ ആഴ്ച വില കൂടാന്‍ പോകുന്നു? മറിച്ചായാലും വിലയിടിയില്ല!! -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications