സ്വര്‍ണം, ക്രൂഡ് ഓയില്‍ വില കുതിച്ചുയരും; ബുധനാഴ്ച നിര്‍ണായകം, ലോകം സ്തംഭിക്കുന്ന മാറ്റം വരുമോ?
വെനസ്വേലയിലും യമനിലും അമേരിക്ക ഇടപെടുന്ന പോലെ ആകില്ല ഇറാനിലെ കാര്യങ്ങള്‍. പശ്ചിമേഷ്യയിലെ പ്രധാന സൈനിക ശക്തിയാണ് ഇറാന്. ലോക വ്യാപാരത്തിന്റെ അഞ്ചില്‍ ഒന്ന് ചരക്കുകള്‍ കടന്നുപോകുന്നത് ഇറാനോട് ചേര്‍ന്നുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. മേഖലയില്‍ വ്യാപിച്ചു കിടക്കുന്ന സായുധ സംഘങ്ങളുടെ പിന്തുണയും ഇറാനുണ്ട്.
ഇറാനും അമേരിക്കയും ഒമാനില്‍ നടത്തിയ ചര്‍ച്ചകള്‍ ലോക വിപണിയെ സ്വാധീനിച്ചത് അതുകൊണ്ടു കൂടിയാണ്. ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറായി എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ സ്വര്‍ണത്തിന്റെയും ക്രൂഡ് ഓയിലിന്റെയും വില കുറയുന്നത് കഴിഞ്ഞാഴ്ച കണ്ടു. ആദ്യ ചര്‍ച്ച തൃപ്തികരം എന്നാണ് ഇരുരാജ്യങ്ങളും പ്രതികരിച്ചത്. എന്നാല്‍ പിന്നീട് അപസ്വരങ്ങള്‍ ഉയരുകയും ചെയ്തു.

വെള്ളിയാഴ്ച നടന്ന ചര്‍ച്ചയ്ക്ക് അടുത്താഴ്ച തുടര്‍ ചര്‍ച്ച നടക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഇതിനിടയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലെത്തി ട്രംപിനെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഈ യോഗം. ഇറാനെതിരെ കടുത്ത നടപടി വേണം എന്നാണ് ഇസ്രായേലിന്റെ നിലപാട്. ഈ നിലപാടിലേക്ക് വീണ്ടും ട്രംപ് എത്തിയാല്‍ കാര്യങ്ങള്‍ കൈവിടും.
തങ്ങള്‍ക്കെതിരെ എന്തെങ്കിലും നീക്കം നടന്നാല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. ഇത് യുദ്ധം മേഖലയില്‍ മൊത്തം വ്യാപിക്കാന്‍ ഇടയാക്കും. പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളിലും യുഎസ് സൈനികരുണ്ട്. മാത്രമല്ല, യുഎസ് സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇത് ഇറാന് ലക്ഷ്യമിട്ടാല്‍ അമേരിക്ക തിരിച്ചടിക്കും. ഇസ്രായേലും ഇടപെട്ടേക്കും. ഇതോടെ സമാധാനം പൂര്‍ണമായി ഇല്ലാതാകും.
ഒമാനില്‍ നടന്നത് യുഎസ്-ഇറാന് പരോക്ഷ ചര്‍ച്ച
അതുകൊണ്ടുതന്നെ ബുധനാഴ്ച നെതന്യാഹുവും ട്രംപും വാഷിങ്ടണില്‍ നടത്താന്‍ പോകുന്ന ചര്‍ച്ച വളരെ സുപ്രധാനമാണ്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ച മാത്രമേ നടക്കൂ എന്ന് ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മിസൈല്‍ പദ്ധതികളും ചര്‍ച്ച ചെയ്യണം എന്നാണ് അമേരിക്കയും ഇസ്രായേലും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇരുഭാഗത്തും അതൃപ്തി നിലനില്‍ക്കെയാണ് നെതന്യാഹുവിന്റെ അമേരിക്കന്‍ സന്ദര്‍ശനം.
ട്രംപ് ഒരു വര്‍ഷം മുമ്പ് വീണ്ടും പ്രസിഡന്റ് ചുമതല ഏറ്റെടുത്ത ശേഷം നെതന്യാഹുവുമായുള്ള ആറാമത്തെ ചര്‍ച്ചയാണ് ബുധനാഴ്ചത്തേത്. ഇറാനും അമേരിക്കയും നടത്തിവരുന്ന ചര്‍ച്ചയുടെ ഫലം ലോക സാമ്പത്തിക ക്രമത്തെയും വിപണിയെയും രാഷ്ട്രീയ ബന്ധങ്ങളെയും സ്വാധീനിക്കും. ഇറാനെ ആക്രമിക്കരുത് എന്നാണ് എല്ലാ ജിസിസി രാജ്യങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒമാനില്‍ പരോക്ഷ ചര്‍ച്ചയാണ് നടന്നത്. കരാര്‍ എന്താകുമെന്ന് നോക്കിയാകും ബാക്കി നീക്കം എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലേക്ക് വലിയ യുദ്ധക്കപ്പല്‍ അയച്ചതായും ട്രംപ് പറഞ്ഞു. ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും പ്രതികരിച്ചു. ഇസ്രയേലിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അമേരിക്ക വഴങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.
ഇറാനെ ആക്രമിച്ചാല്‍ സ്വര്‍ണത്തിന്റെയും ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരും. ക്രൂഡ് വില ഉയരുന്നത് അവശ്യവസ്തുക്കളുടെ വിലയേയും ബാധിക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി കോടികളുടെ വ്യാപാര ഇടപാടുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെ ഇത് ബാധിക്കും.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി











Click it and Unblock the Notifications