Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല

ചൈനയ്ക്ക് വീണ്ടും ലോട്ടറിയായി പുതിയ സ്വർണ നിക്ഷേപം. ഭൂമിയിലെ നിലവിലുള്ള ഏതൊരു അമൂല്യ ലോഹ നിക്ഷേപത്തിലും വെച്ച് ഏറ്റവും വലിയ നിക്ഷേപമാണ് ഹുനാൻ പ്രവിശ്യയിലെ വാങ്ഗു സ്വർണ ഖനിമേഖലയ്ക്ക് താഴെ കണ്ടെത്തിയത്. ഏകദേശം 1,100 ടൺ സ്വർണം ഇവിടെ ഉണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടങ്ങിയിരിക്കാൻ ആദ്യം നടത്തിയ സർവേകളിൽ പിംഗ്ജിയാങ് കൗണ്ടിയിൽ 6,600 അടി താഴ്ചയിൽ 330 ടൺ സ്വർണ അയിരുകളടങ്ങിയ 40-ലധികം ധാതുരേഖകൾ കണ്ടെത്തിയിരുന്നു. എന്നാൽ, ത്രിമാന മോഡലിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പഠനങ്ങളിൽ, ഇത് 9,800 അടി വരെ കൂടുതൽ ആഴത്തിലേക്ക് വ്യാപിക്കാമെന്നും ആകെ 1,100 ടൺ സ്വർണം ഇവിടെ ഉണ്ടാകാമെന്നുമാണ് വിലയിരുത്തുന്നത്.

ഈ കണക്കുകൾ ശരിയാണെങ്കിൽ ഈ നിക്ഷേപത്തിന്റെ ആകെ മൂല്യം ഏകദേശം 83 ബില്യൺ ഡോളർ വരും. ഇങ്ങനെയൊരു കണ്ടെത്തൽ ആഗോള വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യാപ്തി മാത്രമല്ല ഇവിടെ കണ്ടെത്തുിയ സ്വർണ അയിരുകൾക്ക് ഉയർന്ന ഗുണമേൻമയും ഉണ്ടെന്നാണ് മറ്റൊരു സവിശേഷത. ഓരോ മെട്രിക് ടൺ അയിരിലും ഏകദേശം 138 ഗ്രാം സ്വർണം അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

golddepositchina-

ഖനനം ചെയ്ത പല പാറക്കഷണങ്ങളിലും സ്വർണത്തിൻ്റെ അംശം കണ്ടെത്തിയെന്നും സ്വർണത്തിൻ്റെ ഈ സാന്ദ്രതയും ഖനിയുടെ വലുപ്പവും ചേരുമ്പോൾ എന്തുകൊണ്ടാണ് ഈ കണ്ടെത്തലിന് ഇത്രയധികം പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാണെന്നും ഖനന വിദഗ്ദ്ധനായ ചെൻ റൂലിൻ പറഞ്ഞു. 1,100 ടൺ എന്ന കണക്ക് ശരിയാണെങ്കിൽ, ഈ പുതിയ നിക്ഷേപം ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായി മാറും. നിലവിൽ ഏറ്റവും കൂടുതൽ നിക്ഷേപമുളഅള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയെ (1,025 ടൺ) ഇത് മറികടക്കും. ഇന്തോനേഷ്യ, റഷ്യ, പാപുവ ന്യൂ ഗിനിയ, ചിലി, നെവാഡയിലെ കാർലിൻ ട്രെൻഡ്, കോർട്ടെസ് ഖനികൾ തുടങ്ങിയവയെല്ലാം ഈ പട്ടികയിൽ പിന്നിലാകും.

ചരിത്രപരമായി, മനുഷ്യൻ ഏകദേശം 233,000 ടൺ സ്വർണ്ണം ഖനനം ചെയ്‌തിട്ടുണ്ട്. അതിൽ മിക്കതും ആഭരണങ്ങളായോ കരുതൽ ശേഖരമായോ വ്യാവസായിക ആവശ്യങ്ങൾക്കായോ ഇന്നും നിലനിൽക്കുന്നു. ഈ സ്വർണത്തിൽ മൂന്നിൽ രണ്ട് ഭാഗവും 1950 ന് ശേഷമാണ് വേർതിരിച്ചെടുത്തത്, ഇത് ഖനന പ്രവർത്തനങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയും സ്വർണ്ണത്തിനുള്ള തുടർച്ചയായ ആവശ്യകതയും വ്യക്തമാക്കുന്നതാണ്.

ലോകത്തിലെ സ്വർണ ഉൽപ്പാദനത്തിന്റെ ഏകദേശം 10% വരുന്ന ചൈന പ്രമുഖ സ്വർണ്ണ ഉത്പാദകരാണ്. എന്നിരുന്നാലും, ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ മൂന്നിരട്ടിയോളം സ്വർണം അവർ ഓരോ വർഷവും ഉപയോഗിക്കുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനായി ചൈന വലിയ അളവിൽ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിനാൽ അവർ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരുമാണ്.

കൂടുതൽ ഡ്രില്ലിംഗിലൂടെ സമീപ പ്രദേശങ്ങളിൽ അധിക സ്വർണ ധാതുരേഖകളും കണ്ടെത്തിയിട്ടുണ്ട് എന്നാണ് ഭൗമശാസ്ത്ര വിഭാഗം ഉപമേധാവി ലിയു യോങ്‌ജുൻ പറയുന്നത്. ഇത് നിക്ഷേപത്തിൻ്റെ അളവ് ഇനിയും ഉയർത്തുമത്രേ. ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുകയാണെങ്കിൽ, ആഗോള സ്വർണ്ണ വ്യവസായത്തിൽ ചൈനയുടെ സ്ഥാനം ഇത് കൂടുതൽ ശക്തമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+