ചൈനയ്ക്ക് വീണ്ടും ജാക്ക്പോട്ട്; വൻ സ്വർണം ശേഖരം കണ്ടെത്തി..4.5 ലക്ഷം കോടി മൂല്യം
ചൈനയിൽ വീണ്ടും സ്വർണം കണ്ടെത്തി. വാങ്ഗു സ്വർണ ഖനിക്ക് താഴെ കണ്ടെത്തിയ ഈ നിക്ഷേപത്തിൽ 1,000 മെട്രിക് ടണ്ണിലധികം സ്വർണം ഉണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ സൗത്ത് ഡീപ് ഖനിയിലെ നിലവിലുള്ള കരുതൽ ശേഖരത്തിൻ്റെ ഏകദേശം ഇരട്ടിയോളം വരുമിത്.
ഹുനാൻ ജിയോളജിക്കൽ ബ്യൂറോയും ഹുനാൻ പ്രൊവിൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോളജിയും മാസങ്ങളോളം നടത്തിയ ഭൂഗർഭ ഖനനത്തിനും ജിയോളജിക്കൽ മോഡലിംഗിനും ശേഷമാണ് സ്വർണം കണ്ടെത്തിയത്. ഏകദേശം 2,000 മീറ്റർ ആഴത്തിൽ നിന്ന് കണ്ടെത്തിയ സാമ്പിളുകളിൽ, ഉയർന്ന ഗ്രേഡിലുള്ള സ്വർണ അംശങ്ങൾ കാണാൻ കഴിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ചില സാമ്പിളുകളിൽ ഒരു ടണ്ണിന് 138 ഗ്രാം വരെ സ്വർണ്ണം അടങ്ങിയിട്ടുണ്ടത്രേ. ഇത് ഒരു കിലോമീറ്ററോളം താഴേക്ക് വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകത്ത് നിലവിൽ ഏറ്റവും കൂടുതൽ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഈ സാഹചര്യത്തിൽ, പുതിയ കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ട്.

വാങ്ഗു നിക്ഷേപം സ്ഥിതിചെയ്യുന്നത് ജിയാങ്നാൻ ഒറോജെനിക് ബെൽറ്റിലാണ്. പതിറ്റാണ്ടുകളായി, ഈ ബെൽറ്റ് ഒറോജെനിക് സ്വർണ സംവിധാനങ്ങൾക്ക് പേരുകേട്ടതാണ്. ഈ പുതിയ കണ്ടെത്തൽ വ്യാപ്തിയിൽ വ്യത്യസ്തമാണെന്ന് പദ്ധതിയിൽ ഉൾപ്പെട്ട ഭൂമിശാസ്ത്രജ്ഞർ പറയുന്നു. നാൽപ്പതിലധികം വ്യത്യസ്ത സ്വർണ നിക്ഷേപങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ചിതറിക്കിടക്കുന്ന മറ്റ് കണ്ടെത്തലുകളിൽ നിന്ന് വ്യത്യസ്തമായി, നിക്ഷേപങ്ങൾ ഘടനാപരമായി തുടർച്ചയുള്ളതും അസാധാരണമാംവിധം സമ്പന്നവുമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 'ഞങ്ങൾ ആയിരക്കണക്കിന് മീറ്റർ കോർ സാമ്പിളുകൾ പരിശോധിച്ചു. അവയിൽ പലതിലും നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാവുന്ന സ്വർണ്ണം ഉണ്ടായിരുന്നു', പ്രൊവിൻഷ്യൽ ബ്യൂറോയിലെ പ്രധാന ഭൂമിശാസ്ത്രജ്ഞനായ ചെൻ റൂലിൻ പറഞ്ഞു,
ഈ വിശദാംശം പ്രധാനമാണ്. ഖനന ഭൂമിശാസ്ത്രത്തിൽ, മൈക്രോസ്കോപ്പ് ഇല്ലാതെ തന്നെ കോർ സാമ്പിളുകളിൽ കാണാൻ കഴിയുന്ന സ്വർണം (visible gold) അപൂർവമാണ്. ഇത് ഉയർന്ന ഗ്രേഡിലുള്ള സ്വർണ്ണ നിക്ഷേപത്തെയാണ് സൂചിപ്പിക്കുന്നത്.
വാങ്ഗുവിനെ വ്യത്യസ്തമാക്കുന്നതും അതേസമയം അപകടകരമാക്കുന്നതും അതിൻ്റെ ആഴമാണ്. ഭൂമിക്കടിയിൽ 2,000 മുതൽ 3,000 മീറ്റർ വരെ ആഴത്തിൽ ഖനനം ചെയ്യുന്നത് വളരെ സങ്കീർണ്ണമാണ്. ആഴത്തിലുള്ള ഷാഫ്റ്റുകൾക്ക് വിപുലമായ വായുസഞ്ചാരം, ജല മാനേജ്മെന്റ്, പാറകൾ തകരാതിരിക്കാനുള്ള സഹായം എന്നിവ ആവശ്യമാണ്. അയിര് ഉപരിതലത്തിലേക്ക് എത്തിക്കുന്നതും സമയവും ചെലവും വർദ്ധിപ്പിക്കും.
ഈ ആഴങ്ങളിൽ സ്വർണ ഖനനം എന്നത് പുതിയ കാര്യമല്ല. ദക്ഷിണാഫ്രിക്കയിലെ എംപോനെങ് ഖനി ഭൂമിക്കടിയിൽ ഏകദേശം 4,000 മീറ്റർ ആഴത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനികളിൽ ഒന്നാണ്. ഒരു ടണ്ണിലെ സ്വർണ്ണത്തിൻ്റെ അളവ് ഒരു നിശ്ചിത പരിധിക്ക് താഴെയാണെങ്കിൽ (കട്ടോഫ് ഗ്രേഡ്), ആ പ്രോജക്റ്റ് സാമ്പത്തികമായി ലാഭകരമല്ലാതാകും. നിലവിൽ, കട്ടോഫ് ഗ്രേഡുകൾ കമ്പോള സാഹചര്യങ്ങൾക്കും പ്രാദേശിക ചെലവുകൾക്കും അനുസരിച്ച് വ്യത്യാസപ്പെടാം. എന്നാൽ പൊതുവായി, ആഴത്തിലുള്ള ഭൂഗർഭ പദ്ധതികൾക്ക് 5 g/t-ന് മുകളിലുള്ള ഗ്രേഡ് സാമ്പത്തികമായി പ്രോത്സാഹജനകമായി കണക്കാക്കപ്പെടുന്നു. വാങ്ഗുവിൻ്റെ ശരാശരി ഗ്രേഡ് പ്രാദേശിക ശരാശരിക്ക് (USGS പഠനങ്ങൾ അനുസരിച്ച് ഒറോജെനിക് സംവിധാനങ്ങൾക്ക് ഇത് ഏകദേശം 16 g/t ആണ്) അടുത്താണെങ്കിൽ, അത് ചൈനയ്ക്ക് സാമ്പത്തികമായി ഗുണകരമാകും.
വാങ്ഗുവും ഇതേ ഭൂമിശാസ്ത്രപരമായ യുക്തി പിന്തുടരുകയാണെങ്കിൽ, ഈ സൈറ്റിൽ ഒന്നിലധികം പരസ്പരം ബന്ധിപ്പിച്ച അയിര് ശേഖരങ്ങൾ ഉണ്ടാകാം. ഇത് ഒറ്റ വലിയ ശേഖരം ഖനനം ചെയ്യുന്നതിനേക്കാൾ എളുപ്പവും കാര്യക്ഷമവുമാണ്. ശ്രമങ്ങൾ വിജയിക്കുകയാണെങ്കിൽ, വാങ്ഗു ഖനിയുടെ വികസനം അതിവേഗത്തിലാകും. എഞ്ചിനീയറിംഗ് പഠനങ്ങൾ, പാരിസ്ഥിതിക അനുമതികൾ, കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പ്രദേശത്തിന് വീതി കുറവാണെങ്കിലോ, ചിതറിക്കിടക്കുന്നവയാണെങ്കിലോ, അല്ലെങ്കിൽ വളരെ ആഴത്തിലാണെങ്കിലോ, ഈ പദ്ധതിക്ക് ഉയർന്ന ഗ്രേഡുള്ള മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു ചെറിയ പ്രവർത്തനമായി ചുരുങ്ങേണ്ടി വരും.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ












Click it and Unblock the Notifications