ടണ്‍ കണക്കിന് സ്വർണ നിക്ഷേപം; കോളടിച്ച് ഈ മുസ്ലീം രാജ്യം..വമ്പൻ ജാക്ക്പോട്ട്
സ്വർണ വില സമാനതകളില്ലാത്ത വിധം കുതിക്കുകയാണ്. ഇതോടെ ഇന്ത്യ ഉൾപ്പെടെ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെല്ലാം തന്നെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ഇന്ത്യയിൽ വലിയ അളവിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നു. ബിഹാറിലാണ് 222.8 മില്യണ്‍ ടണ്‍ നിക്ഷേപമാണ് കണ്ടെത്തിയത്. എന്നാൽ പൂർണമായും ഖനനം ചെയ്തെടുക്കാൻ കഴിയുന്നിടത്തല്ല ഇത് സ്ഥിതി ചെയ്യുന്നത്.
അതിനിടയിലിപ്പോഴിതാ വളരെ എളുപ്പത്തിൽ ഖനനം ചെയ്തെടുക്കാൻ കഴിയുന്ന സ്വർണ നിക്ഷേപം കണ്ടെത്തിയ വാർത്തയാണ് ഇറാനിൽ നിന്ന് വരുന്നത്. രാജ്യത്തെ പ്രധാന സ്വർണ ഖനിയിൽ വലിയൊരു നിക്ഷേപം കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കിഴക്കൻ പ്രവിശ്യയായ സൗത്ത് ഖൊറാസാനിലെ സ്വകാര്യ ഷാദൻ സ്വർണ ഖനിയിലാണ് ഈ കണ്ടെത്തൽ. വ്യവസായ, ഖനന, വ്യാപാര മന്ത്രാലയം ഈ പുതിയ സ്വർണ്ണ ശേഖരം ഔദ്യോഗികമായി അംഗീകരിച്ചു. 7.95 ദശലക്ഷം ടൺ ഓക്സൈഡ് സ്വർണ്ണ അയിരും 53.1 ദശലക്ഷം ടൺ സൾഫൈഡ് സ്വർണ്ണ അയിരും ഉണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പ്രാദേശിക മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്. ഓക്സൈഡ് സ്വർണ്ണ അയിര് വേർതിരിക്കാൻ എളുപ്പവും കുറഞ്ഞ ചെലവുള്ളതുമാണ്.
അന്താരാഷ്ട്ര ഉപരോധങ്ങൾ, 2025-ൽ 35 ശതമാനം കടന്ന പണപ്പെരുപ്പം, റിയാലിന്റെ മൂല്യത്തകർച്ച എന്നിവയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനായി ഇറാൻ്റെ കേന്ദ്ര ബാങ്ക് (സി ബി ഐ) സമീപകാലത്ത് സ്വർണ്ണ ശേഖരം വൻതോതിൽ വർദ്ധിപ്പിച്ചിരുന്നു. ഗവർണർ മുഹമ്മദ്രെസ ഫർസിൻ്റെ റിപ്പോർട്ട് പ്രകാരം, 2024-ൽ സ്വർണ്ണ കരുതൽ ശേഖരത്തിൽ 37% വർദ്ധനവുണ്ടായി. ഇറാൻ്റെ 33.8 ബില്യൺ ഡോളർ വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ ഏകദേശം 20% സ്വർണ്ണ രൂപത്തിലാണ്. 2023-2024 കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം വാങ്ങുന്ന ആദ്യ അഞ്ച് കേന്ദ്ര ബാങ്കുകളിൽ ഒന്ന് കൂടിയാണ് ഇറാൻ.
അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിലും സാമ്പത്തികരംഗം ശക്തിപ്പെടുത്താൻ സ്വർണ്ണ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നത് സഹായകമാകുമെന്ന് സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ യെക്താ അഷ്രഫി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിൽ 15 സ്വർണ്ണ ഖനികളാണുള്ളത്; ഇവയിൽ ഏറ്റവും വലിയത് വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സർഷൂറാൻ ഖനിയാണ്.












Click it and Unblock the Notifications