Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം അടിഞ്ഞ് കൂടിയ കുന്ന്: 60 ബില്യണ്‍ ഡോളർ മൂല്യം: ആ ദ്വീപ് അമേരിക്കയ്ക്ക് സ്വന്തമാകുമോ?

അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ ട്രംപ് ആരംഭിച്ചതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഏഴു വര്‍ഷം മുന്‍പ് ഡോണള്‍ഡ് ട്രംപ് ആദ്യ തവണ അമേരിക്കയുടെ പ്രസിഡന്‍റ് ആയിരുന്നപ്പോഴും ഇത്തരമൊരു വാര്‍ത്തയുണ്ടായിരുന്നു.

ഡെന്‍മാർക്കിന്റെ നിയന്ത്രണത്തിലുള്ള അർദ്ധ സ്വയംഭരണ രാജ്യമായ ഗ്രീന്‍ലാന്‍ഡ് പണം കൊടുത്തുവാങ്ങാനാണ് അമേരിക്കയുടെ നീക്കം. എന്നാല്‍ ദ്വീപ് വില്‍ക്കാന്‍ നാട്ടുകാർ നാട്ടുകാർക്കോ ഡെന്മാർക്കിനോ താല്‍പര്യമില്ല. നിലവില്‍ ദ്വീപിന്റെ വിദേശ ബന്ധങ്ങള്‍, പ്രതിരോധം എന്നിവ പോലുള്ള കാര്യങ്ങള്‍ ഡെന്മാര്‍ക്കാണ് നിയന്ത്രിക്കുന്നത്.

trump-gold-mine-

ഗ്രീന്‍ലാഡ് കൈമാറ്റം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ തുടരവേയാണ് മറ്റൊരു ദ്വീപ് സംബന്ധിച്ച ചില വാർത്തകളും പുറത്ത് വരുന്നത്. പാപ്പുവ ന്യൂ ഗിനിയയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണാധികാരമുള്ള പസഫിക് ദ്വീപ് ശൃംഖലയായ ബോഗവില്ലെയുടെ നിയന്ത്രണം ഡൊണാൾഡ് ട്രംപിന് വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന തരത്തിലാണ് ഓണ്‍ലൈന്‍ രംഗത്ത് പ്രചരിക്കുന്ന വാർത്തകള്‍.

ദ്വീപ് സമൂഹമാണെങ്കിലും കോടിക്കണക്കിന് രൂപയുടെ സ്വർണ്ണത്തിന്റെയും ചെമ്പിന്റേയും നിക്ഷേപം ഇവിടെ അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് ബോഗന്‍വില്ല ദ്വീപിന്റെ പ്രത്യേകത. ഏകേദശം 60 ബില്യണ്‍ ഡോളർ വിലമതിക്കുന്ന ധാതുക്കളാണ് ഇവിടെയുള്ളത്. അങ്ങനെയൊരു ദ്വീപിക്ക് അമേരിക്കയ്ക്ക് ലഭിക്കുകയാണെങ്കില്‍ ഖനന പ്രവർത്തനങ്ങളുള്‍പ്പെടെ ഉടന്‍ ആരംഭിക്കും.

ദ്വീപിലെ പംഗുന സ്വർണ്ണ, ചെമ്പ് ഖനിയിൽ യുഎസ് പങ്കാളിത്തം തുറന്നുപറയുന്ന ബോഗൻവില്ല പ്രസിഡന്റ് ഇസ്മായേൽ ടൊറോമയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇത്തരമൊരു പ്രചരണം ശക്തിപ്പെട്ടത്. പംഗുനയിൽ 5.84 ദശലക്ഷം ടൺ ചെമ്പും ഏകദേശം 20 ദശലക്ഷം ഔൺസ് സ്വർണ്ണവും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

പാപ്പുവ ന്യൂ ഗിനിയില്‍ നിന്നും സ്വാതന്ത്രം വേണമെന്ന ആവശ്യം വർഷങ്ങളായി ഉയർത്തുന്ന ജനവിഭാഗം കൂടിയാണ് ബോഗൻവില്ലയിലേത്. ഇതുമായി ബന്ധപ്പെടുത്തിയുള്ള ഒരു പരമാർശമാണ് പ്രസിഡന്റ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 'അമേരിക്ക വന്ന് ബോഗന്‍വില്ലയുടെ സ്വാതന്ത്രത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞാല്‍, ഞങ്ങള്‍ക്ക് ഇവിടെ പാന്‍ഗുണ ഖനി ഉണ്ട്. അത് നിങ്ങളൂടെ കൂടി ഇഷ്ടമായിരിക്കും' എന്നാണ് ഇസ്മായേൽ ടൊറോമ പറഞ്ഞത്.

എന്നാല്‍ ബോഗൻവില്ലക്കാർ ആദ്യമായി അല്ല ഇത്തരമൊരു ഓഫർ മുന്നോട്ട് വെക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് ഒരു ആഴ്ച മുമ്പ്, 2024 ഒക്ടോബർ 30-ന് ദി വേൾഡ് പ്രസിദ്ധീകരിച്ച "ബൊഗൈൻവില്ലെ: ദി വേൾഡ്സ് നെക്സ്റ്റ് ന്യൂ കൺട്രി?" എന്ന ലേഖനത്തിലാണ് ഇത്തരമൊരു ഓഫർ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതേസമയം ത്നനെ ബൊഗൈൻവില്ലെയെക്കുറിച്ചോ തങ്ങളുടെ സമ്പത്ത് സംബന്ധിച്ചോ ടൊറോമ ട്രംപിന് നേരിട്ട് എന്തെങ്കിലും വാഗ്ദാനം നൽകിയതായുള്ള തെളിവുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

പസഫിക്കിലെ ധാതു സമ്പന്നമായ പ്രദേശമായ ബോഗൻവില്ലെ നിലവിൽ പാപുവ ന്യൂ ഗിനിക്ക് കീഴില്‍ അർദ്ധ സ്വയംഭരണ പദവിയോടെയാണ് നിലനില്‍ക്കും. എന്നാല്‍ 2019 ല്‍ നടത്തിയ ഹിതപരിശോധനയില്‍ ദ്വീപിലെ 97 ശതമാനം ആളുകളും ദ്വീപിന് പൂർണ്ണ സ്വാതന്ത്രം എന്ന ആവശ്യത്തെ പിന്തുണച്ചു. ഹിതപരിശോധന നടത്തിയെങ്കിലും വോട്ടെടുപ്പ് നിർബന്ധിതമായിരുന്നു ആയിരുന്നു. ഹിതപരിശോധനയിലെ ഫലം ചർച്ച ചെയ്യാന്‍ പാപുവ ന്യൂ ഗിനി പാർലമെന്റ് ഇതുവരെ തയ്യാറായിട്ടുമില്ല.

1975 ലാണ് ബോഗൻവില്ല ആദ്യമായി പാപുവ ന്യൂ ഗിനിയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. എന്നാൽ ഒരു വർഷത്തിനുശേഷം പാപുവ ന്യൂ ഗിനി വീണ്ടും പ്രദേശം തങ്ങളുടെ കീഴിലാക്കി. സ്വാതന്ത്ര പോരാട്ടം 1988 മുതൽ 1997 വരെ ഏകദേശം ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന ക്രൂരമായ ആഭ്യന്തരയുദ്ധത്തിനും ഇടയാക്കിയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് ഇക്കാലയളവില്‍ നഷ്ടമായാത്.

2001-ൽ ഒപ്പുവച്ച സമാധാന കരാറിന്റെ പ്രധാന ഭാഗമായിരുന്നു ഹിത പരിശോധന എന്നുള്ളത്. ഹിതപരിശോധയില്‍ ബഹുഭൂരിപക്ഷം ആളുകളും ദ്വീപിന്റെ പൂർണ്ണ സ്വാതന്ത്രിന് വേണ്ടി നിലകൊള്ളുന്നുവെങ്കിലും പാപുവ ന്യൂ ഗിനി സർക്കാർ അതിന് തയ്യാറല്ല എന്നതാണ് വാസ്തവം. ഇതിന് ഇടയിലാണ് ട്രംപിന് നല്‍കിയ വാഗ്ധാനം സംബന്ധിച്ച വാർത്തകളും പുറത്ത് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+