സ്വർണച്ചാക്ക്'; ഏറ്റവും കൂടുതൽ സ്വർണം കൈവശം ഉള്ള വ്യക്തി ഇതാ..എത്രയുണ്ടെന്ന് അറിയുമോ? കണ്ണ് തള്ളിപ്പോകും
പൊന്ന് കൊണ്ട് സമ്പന്നരായിരുന്നു ഇന്ത്യയിലെ രാജകുടുംബങ്ങൾ. അന്നത്തെ കാലത്തെ സ്വർണം എന്നത് സമ്പത്ത് മാത്രമായിരുന്നു, മറിച്ച് അധികാരത്തിന്റേയും പദവിയുടേയും കൂടി പ്രതീകമായിരുന്നു. എന്നാൽ ഇന്നിപ്പോൾ സ്വർണമെന്നത് ഏറ്റവും വലിയ നിക്ഷേപമാണ്. സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഏറ്റവും വലിയ മാർഗം കൂടിയാണ് സ്വർണത്തിലുള്ള നിക്ഷേപം.
അങ്ങനെയെങ്കിൽ ലോകത്ത് ആരുടെ കൈയ്യിലായിരിക്കും ഏറ്റവും കൂടുതൽ നിക്ഷേപം ഉള്ളത്? അത് അറിയും മുൻപ് ലോകത്ത് എത്രമാത്രം സ്വർണം ഉണ്ടെന്ന് കൂടി പരിശോധിക്കാം.

ലോകത്ത് ഇതുവരെ ഇതുവരെ ഏകദേശം 2,16,265 ടൺ സ്വർണം ഖനനം ചെയ്തിട്ടുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക്. കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ള രാജ്യം അമേരിക്കയാണ്, 8134 ടൺ. യുഎസ് കഴിഞ്ഞാൽ ജർമിനിയും ചൈനയും ഇന്ത്യയുമാണ് പട്ടികയിൽ അടുത്ത സ്ഥാനങ്ങളിൽ ഉള്ളത്. 3,359 ടൺ ആണ് ജർമനിയുടെ സ്വർണ ശേഖരം. ആഗോളതലത്തിൽ സ്വർണം വാങ്ങുന്നതിൽ ജർമ്മനി മുന്നിലാണ്.
ചൈനയുടെ സ്വർണ നിക്ഷേപം 2280 ടൺ ആണ്, ഇന്ത്യയുടേത് 876 ടണ്ണും. ഇത് സർക്കാരിന്റെ കൈയ്യിലുള്ള സ്വർണ നിക്ഷേപത്തിന്റെ കണക്കാണ്. അങ്ങനെയെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ള വ്യക്തികൾ ആരാണ്? നോക്കാം
ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം ഇന്ത്യൻ കുടുംബങ്ങളുടെ പക്കലാണെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ റിപ്പോർട്ട്. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ കൈയ്യിൽ ഏകദേശം 24,000 ടൺ സ്വർണം ഉണ്ടത്രേ . അതായത് ആഭരണത്തിന്റെ രൂപത്തിൽ ലോകത്തിലെ മൊത്തം സ്വർണ ശേഖരത്തിൻ്റെ 11 ശതമാനം. യുഎസ്എ, ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), സ്വിറ്റ്സർലൻഡ്, ജർമ്മനി എന്നിവിടങ്ങളിലെ കരുതൽ ശേഖരത്തിനെക്കാൾ കൂടുതലാണിത്. ഇതിൽ തന്നെ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ കൈയ്യിലാണ് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപം ഉള്ളത്. തമിഴ്നാട്ടുകാരുടെ കൈയ്യിൽ മാത്രം 28 ശതമാനം ഉണ്ട്.
ഇന്ത്യ കഴിഞ്ഞാൽ ചൈനക്കാരുടെ കൈയ്യിലാണ് കൂടുതൽ സ്വർണം ഉള്ളത്, ഏകദേശം 20,000 ടൺ.
ഏത് വ്യക്തിയുടെ കൈയ്യിലാണ് ഏറ്റവും കൂടുതൽ സ്വർണം?
ലോകത്ത് ഏറ്റവും കുടുതൽ സ്വർണം ആരുടെ കൈയ്യിലാണെന്ന് അറിയുമോ? ജോൺ പോൾസൺ, എറിക് സ്പ്രോട്ട്, ജോർജd സോറോസ്, റേ ഡാലിയോ തുടങ്ങിയ നിക്ഷേപകരുടെ കൈയ്യിലാണ് ഇത്. ഇതിൽ തന്നെ ജോൺ പോൾസണിന്റെ കൈയ്യിലാണ് ഏറ്റവും കൂടുതൽ സ്വർണം ഉള്ളത്. ഭാവിയിൽ ഡോളറിന്റെ മൂല്യം ഇടിയുമെന്നും അതിനാൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് ഗുണകരമെന്നുമാണ് ജോൺസണിന്റെ നിലപാട്. ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് പോൾസൺ. ട്രംപിന്റെ രണ്ടാം ടേമിൽ പോൾസണിനെ ട്രഷറി സെക്രട്ടറിയായി നിയമിച്ചേക്കുമെന്നടക്കം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം ട്രംപിന്റെ പകരച്ചുങ്ക നടപടികളുടെ പശ്ചാത്തലത്തിൽ സ്വർണ വില കുതിച്ചത് പോൾസണിനാണ് ഏറ്റവും കൂടുതൽ ഗുണകരമായതെന്ന് പ്രത്യേകം ഓർക്കണം.
1.1 ബില്യൺ ആസ്തിയുള്ള കനേഡിയൻ ബില്യണറായ എറിക് സ്പ്രോട്ടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. സ്വർണത്തിലും വെള്ളിയിലുനാണ് എറിക്കിന്റെ നിക്ഷേപം. തന്റെ ഫണ്ടിന്റെ ഏകദേശം 90 ശതമാനവും ഈ രണ്ട് ഫണ്ടുകളിലാണ് എറിക് നിക്ഷേപിച്ചിരിക്കുന്നത്. സൂക്ഷനിക്ഷേപങ്ങൾക്ക് പേരുകേട്ട നിക്ഷേപകനാണ് ജോർജ്. ഇദ്ദേഹത്തിന് എസ് പി ഡ ആർ ഗോൾഡ് ട്രെസ്റ്റിലും ബാരിക്ക് ഗോൾഡ് കോർപ്പ് ഇടിഎഫുകളിലുമായി 264 മില്യൺ ഡോൾ വീതം നിക്ഷേപമാണ് ഉള്ളത്. ബ്രിഡ്ജ്വാട്ടർ അസോസിയേറ്റ്സിന്റെ റെ ഡാലിയോ ആകട്ടെ സ്വർണ നിക്ഷേപത്തോട് താത്പര്യമള്ള വ്യക്തിയാണ്. കടബാധ്യതകളുള്ള ആസ്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.
മുകളിൽ പറഞ്ഞ നാല് പേരുടെ പട്ടികയ്ക്കൊപ്പം ചേർത്തുവെക്കേണ്ട പേരാണ് സ്റ്റാൻലി ഡ്രക്കൻമില്ലർ. 6.9 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്തി. ഇദ്ദേഹത്തിന്റെ വലിയ ശതമാനം ആസ്തിയും സ്വർണ നിക്ഷേപത്തിലാണ്. പ്രത്യേകിച്ച് ഗോൾ മൈനിങ് ഇടിഎഫുകളിൽ. ഈ ശതകോടീശ്വർമാരുടേയെല്ലാം നീക്ഷേപങ്ങളിൽ ഭൂരിഭാഗവും ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) ,സ്വർണ ഖനന കമ്പനികളുടെ ഓഹരികൾ എന്നിവയിലാണ്. അതുകൊണ്ട് തന്നെ ആഗോള സ്വർണ ഇടിഎഫുകളിൽ ആകെ 3445 ടൺ സ്വർണം എന്ന കണക്കുകൾ ഒട്ടും അതിശയിപ്പിക്കുന്നില്ല. ഇതിൽ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഇടിഎഫായ എസ്‌പിഡിആർ ഗോൾഡ് ഷെയറുകൾ മാത്രം 933.1 ടൺ ആണ്.
'റിച്ച് ഡാഡ് പുവർ ഡാഡ്' താരമായ റോബേർട്ട് കിയോസാകിക്കും സ്വർണത്തിൽ വലിയ നിക്ഷേപമുണ്ട്. ഫിസിക്കൽ ഗോൾഡിൽ നിക്ഷേപിക്കണമെന്നാണ് കിയോസാകിയുടെ ഉപദേശം. അതായത് കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിൽ സ്വർണം എപ്പോഴും കച്ചിതുരുമ്പാകുമെന്നാണ് ഇവരുടെ പക്ഷം.
സൗദി രാജകുടുംബങ്ങളും സ്വർണ ആസ്തിയിൽ പിറകിലല്ല
അതിസമ്പന്നരാണ് സൗദി രാജകുടുംബം എന്നത് പുതിയ അറിവല്ല, എന്നാൽ സ്വർണ നിക്ഷേപമുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളുടെ പട്ടികയിലും സൗദി രാജകുടുംബമാണത്രേ ഏറ്റവും മുന്നിൽ. ഏകദേശം 15,000 രാജകുടുംബാംഗങ്ങൾ അടങ്ങുന്ന സൗദ് ഹൗസിന് ആകെ 1.4 ട്രില്യൺ ആസ്തിയാണ് ഉള്ളത്. സ്വർണ നിക്ഷേപം അടക്കമാണ് ഈ കണക്കുകൾ.
സ്വർണം ഇത് എങ്ങോട്ടാണ് അടിച്ച് കയറുന്നത്?
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പങ്കരച്ചുങ്ക പ്രതികാരത്തിൽ തിളച്ചുമറിയുകയാണ് സ്വർണ വില. ആഗോള തലത്തിൽ സ്വർണ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഔൺസിന് 3300 ഡോളറാണ് നിലവിൽ വില. വില ഇനിയും ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതായത് ഔൺസിന് 4000 മുതൽ 4500 ഡോളർ വരെ എത്താനുള്ള സാധ്യത ഉണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്, അതും ഈ വർഷം തന്നെ. ട്രംപിന്റെ നയങ്ങൾ വിപണിയെ തകിടം മറിച്ചതോടെയാണ് സ്വർണ വില കുത്തനെ ഉയർന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടി, ഇതോടെ സ്വർണത്തിന്റെ ഡിമാന്റ് ഉയരുകയും വില കുതിക്കുകയും ചെയ്തു.
ആഗോള വിപണിയുടെ ചുവടുപിടിച്ച് രാജ്യത്തും സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 10 ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയ വില 95,239 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്. 24 കാരറ്റ് സ്വർണത്തിന് 95,420 രൂപയായി വില. കേരളത്തിലും സ്വർണ വില റെക്കോഡ് തൊട്ടു. 22 കാരറ്റ് ഒരു ഗ്രാമിന് വില 8,945 രൂപയിലെത്തി. പവന് വില 71,560 രൂപയും. വ്യാഴാഴ്ചത്തെ അപേക്ഷിച്ച് 200 രൂപയുടെ വർധനവാണ് ഉണ്ടായത്. അതായത് സാധാരണക്കാരൻ ഇനി സ്വർണത്തെ മറന്നേക്കണമെന്ന് സാരം.
കാരണം 71,560 രൂപ മാത്രം കൊടുത്താൽ ഒരു പവൻ സ്വർണം കിട്ടില്ല. ഇതിനൊപ്പം 3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം പണിക്കൂലിയുമൊക്കെ നൽകണം. അങ്ങനെ വരുമ്പോൾ 75,000ത്തിന് മുകളിലാകും ഒരുപവന്റെ വില. 5 ശതമാനം പണിക്കൂലി എന്നത് മിനിമം ആണ്. 35 ശതമാനം വരെ കല്യാണ പർച്ചേസുകൾക്ക് പണിക്കൂലി ഈടാക്കുന്നുണ്ട് ജ്വല്ലറികൾ. ഇങ്ങനെയൊക്കെയാണെങ്കിലും സ്വർണം എന്നത് സുരക്ഷിത നിക്ഷേപം തന്നെയാണെന്നാണ് വിദഗ്ധർ പറയുന്നത്. പണിക്കൂലി കൊടുത്ത് ആഭരണങ്ങൾ വാങ്ങാൻ താത്പര്യം ഇല്ലെങ്കിൽ ഡിജിറ്റൽ ഗോൾഡായോ സ്വർണക്കട്ടിയായോ നിക്ഷേപം നടത്താൻ മടിക്കേണ്ടെന്നും ഉപദേശിക്കുന്നു.












Click it and Unblock the Notifications