സ്വര്‍ണം ഈ 5 രാജ്യങ്ങളിലെ ഭൂമിക്കടയില്‍; സൗദി അറേബ്യയും ഇന്ത്യയും ഇല്ല, പുറത്തെടുത്താല്‍
സമ്പത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു സ്വര്‍ണം. അടിക്കടി വില ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷത്തിലേക്ക് എത്തുകയാണ്. ലഭ്യമായ വിഭവം കുറവും ആവശ്യക്കാര്‍ കൂടതലും എന്ന അവസ്ഥയിലാണ് ഏത് വസ്തുവിനും വില ഉയരുന്നത്. സ്വര്‍ണത്തിന്റെ കാര്യവും അങ്ങനെ തന്നെ. എന്നാല്‍ യഥേഷ്ടം സ്വര്‍ണം ഭൂമിക്കടിയിലുള്ള രാജ്യങ്ങള്‍ ഏറെയുണ്ട്. ഇതില്‍ അഞ്ച് രാജ്യങ്ങളെ കുറിച്ച് പറയാം.
വ്യക്തികളും കേന്ദ്ര ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഇവരെല്ലാം വാങ്ങാന്‍ തുടങ്ങിയതോടെയാണ് വില കുതിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സീസണ്‍ അടിസ്ഥാനത്തിലായിരുന്നു സ്വര്‍ണവില കൂടിയിരുന്നത്. ഇപ്പോള്‍ എല്ലാ ദിവസവും ഉയരുകയാണ്. ഓണ്‍ലൈന്‍ ട്രേഡിങ് കൂടി തുടങ്ങിയതോടെ ദിനേനയുള്ള വിലക്കയറ്റത്തിന് കാരണമായി.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഭൂമിക്കടിയുള്ള രാജ്യം ഓസ്‌ട്രേലിയ ആണ്. 12000 മെട്രിക് ടണ്‍ സ്വര്‍ണം ഇവിടെ ഉണ്ട് എന്നാണ് കരുതുന്നത്. ഖനനം ചെയ്യാതെ കിടക്കുന്ന ഈ സ്വര്‍ണം ഓസ്‌ട്രേലിയയുടെ പ്രതീക്ഷയാണ്. ഖനനത്തിലുള്ള ശ്രമങ്ങള്‍ ചില ഭാഗങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ സൂപര്‍ ഹിറ്റ്, കാഡിയ, ബഡ്ഡിങ്ടണ്‍ എന്നീ മേഖലകളിലാണ് സ്വര്‍ണം.
ഏറ്റവും കൂടുതല്‍ സ്വര്‍ണം ഖനനം ചെയ്യാതെ കിടക്കുന്ന രണ്ടാമത്തെ രാജ്യം റഷ്യയാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുന്നത് റഷ്യയില്‍ നിന്നാണ്. ഇവിടെയുള്ള സ്വര്‍ണം കൂടി ഖനനം ചെയ്താല്‍ റഷ്യ കൂടുതല്‍ സമ്പന്നമാകും. സൈബീരിയന്‍ മേഖലയിലാണ് റഷ്യയിലെ ഖനനം ചെയ്യാത്ത സ്വര്‍ണമുള്ളത്. സുഖോയ് ലോഗ്, ഒളിംപ്യാഡ എന്നിവിടങ്ങളില്‍. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്ന രാജ്യങ്ങളിലും റഷ്യയുണ്ട്.
ബാക്കി മൂന്ന് രാജ്യങ്ങള്‍ ഇതാണ്
3200 മെട്രിക് ടണ്‍ സ്വര്‍ണം ഉണ്ടെന്ന് കരുതുന്ന ദക്ഷിണാഫ്രിക്കയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യം. ഒരു കാലത്ത് സ്വര്‍ണത്തിന്റെ കേന്ദ്രമായിരുന്ന ഇവിടെ കുറച്ചുകാലങ്ങളായി ഖനനം നടക്കുന്നില്ല. വിറ്റ് വാട്ടര്‍സ്റ്റാന്റ് ബേസിനിലാണ് കൂടുതല്‍ സ്വര്‍ണം ഭൂമിക്കടിയിലുള്ളതത്രെ. ഏകദേശം 3000 മെട്രിക് ടണ്‍ സ്വര്‍ണം അമേരിക്കയിലും ഖനനം ചെയ്യാതെ കിടക്കുന്നുണ്ട്. നെവാദയാണ് കൂടുതല്‍.
അമേരിക്കക്ക് തുല്യമായ സ്വര്‍ണം ഭൂമിക്കടിയിലുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഗ്രാസ്‌ബെര്‍ഗ് മേഖലയിലാണ് ഇവിടെ കൂടുതല്‍ സ്വര്‍ണമുള്ളത്. ഈ മേഖലയില്‍ ഖനനം നടക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്വര്‍ണം ഏറെയുണ്ട്. സര്‍ക്കാരുകള്‍ക്ക് സ്വാധീനമില്ലാത്ത പലയിടത്തും സായുധ സംഘങ്ങളുടെ അനധികൃത ഖനനവും ആഫ്രിക്കയില്‍ നടക്കുന്നു.
ഇന്ത്യയില്‍ കര്‍ണാടകയിലെ കെജിഎഫ് സ്വര്‍ണ ഖനനത്തിന് അറിയപ്പെട്ട സ്ഥലമാണ്. കൂടാതെ ആന്ധ്ര പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും സ്വര്‍ണ ഖനനമുണ്ട്. അടുത്തിടെ മധ്യപ്രദേശിലും രാജസ്ഥാനിലും സ്വര്‍ണം ഭൂമിക്കടിയിലുണ്ട് എന്ന തെളിവ് ലഭിച്ചിരുന്നു. ഈ സ്വര്‍ണങ്ങളുടെ ഖനനം വിജയിച്ചാല്‍ ഇന്ത്യയും മേല്‍പ്പറഞ്ഞ അഞ്ച് രാജ്യങ്ങളുടെ ഗണത്തിലേക്ക് വരും.












Click it and Unblock the Notifications