സ്വര്‍ണം ഒഴുകുന്നത് യുഎഇയില്‍; പക്ഷേ, ഉല്‍പ്പാദനം ഈ 7 രാജ്യങ്ങളിലാണ്, ഏറ്റവും വലിയ സ്വര്‍ണ ഖനികള്‍
ആസ്തിയുടെ ഏറ്റവും വലിയ അടയാളം ഇന്ന് സ്വര്‍ണമാണ്. വ്യക്തികളായാലും രാജ്യങ്ങളായാലും സ്വര്‍ണം എത്ര കൈവശമുണ്ടോ, അവരാണ് ശക്തര്‍. അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. വന്‍ തോതില്‍ വില കുതിക്കാനുള്ള കാരണവും അതുതന്നെ. ഒരു പവന്‍ സ്വര്‍ണത്തിന് ലക്ഷം കടന്ന് കുതിച്ചത് ആവശ്യക്കാര്‍ ഏറിയിട്ടാണ്.
ലോകത്തെ പ്രധാന സ്വര്‍ണ വിപണി യുഎഇയിലെ ദുബായ് ആണ്. എല്ലാ മോഡല്‍ ആഭരണങ്ങളും കട്ടികളും കോയിനുകളും യുഎഇയില്‍ ലഭിക്കും. എന്നാല്‍ യുഎഇ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്നില്ല. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്താണ് യുഎഇയിലെ വ്യാപാരം. എവിടെയാണ് സ്വര്‍ണം ഖനനം ചെയ്യുന്നത് എന്ന് അറിയാമോ, ലോകത്തിലെ പ്രധാനപ്പെട്ട ഏഴ് സ്വര്‍ണ ഖനികളെ കുറിച്ച് അറിയാം...

അമേരിക്കയിലെ നെവാദയിലുള്ള സ്വര്‍ണഖനിയാണ് ലോകത്തെ ഏറ്റവും വലുത്. 3311000 ഔണ്‍സ് ആണ് ഈ ഖനിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തെ മൊത്തം ഉല്‍പ്പാദനത്തില്‍ 2.9 ശതമാനം വരുമിത്. സ്വര്‍ണഖനികള്‍ മിക്കതും നിയന്ത്രണത്തിലുള്ള കാനഡയിലെ ബാരിക് ഗോള്‍ഡ് ആണ് നെവാദയിലെ സ്വര്‍ണ ഖനി നിയന്ത്രിക്കുന്നത്. കൂടെ ന്യൂമോണ്ടും ഉണ്ട്. തുറന്ന ഖനിയും തുരങ്ക ഖനിയും നെവാദയിലുണ്ട്.
ഉസ്‌ബെക്കിസ്താനിലെ മുറുന്താവു ആണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനി. 2990020 ഔണ്‍സ് സ്വര്‍ണമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ തുറന്ന സ്വര്‍ണ ഖനിയാണിത്. ഉസ്‌ബെക്കിസ്താന്റെ ഖനന രംഗത്ത് വലിയ വരുമാനം ലഭിക്കുന്നത് സ്വര്‍ണത്തിലൂടെയാണ്. ഉസ്‌ബെക്കിസ്താനില്‍ നിന്ന് വരുന്ന സ്വര്‍ണത്തിന്റെ വലിയൊരളവ് ഇവിടെ ഖനനം ചെയ്യുന്നതാണ്.
സ്വര്‍ണ ഖനനം റഷ്യയിലും ഓസ്‌ട്രേലിയയിലും മാത്രമല്ല
റഷ്യയിലെ ഒളിംപിയാഡ ഖനിയില്‍ 1998000 ഔണ്‍സ് സ്വര്‍ണമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്തോനേഷ്യയിലെ ഗ്രാസ്‌ബെര്‍ഗ് ഖനിയില്‍ 1798000 ഔണ്‍സ് സ്വര്‍ണമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ചെമ്പ് ഖനികളിലൊന്നും ഇതുതന്നെയാണ്. ഇന്തോനേഷ്യയ്ക്ക് സ്വര്‍ണം, ചെമ്പ് എന്നിവയില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഗ്രാസ്‌ബെര്‍ഗ് ഖനിയിലൂടെയാണ്.
ഡൊമിനിക്കന്‍ റിപബ്ലികിലെ പ്യുബ്ലോ വീജോ ഖനിയില്‍ 814000 ഔണ്‍സ് സ്വര്‍ണമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തെ പ്രധാന ഖനന കമ്പനികള്‍ ചേര്‍ന്നാണ് ഇവിടെ ഖനനം ചെയ്യുന്നത്. കരിബിയന്‍ മേഖലയിലെ പ്രധാന സ്വര്‍ണ ഖനികളിലൊന്നാണിത്. ആഫ്രിക്കയിലെ കോംഗോ എന്ന രാജ്യത്തെ കിബാലി ഖനിയില്‍ 749000 ഔണ്‍സ് സ്വര്‍ണമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ ഖനികളില്‍ ഒന്നാണിത്.
ഓസ്‌ട്രേലിയയിലെ കാഡിയ സ്വര്‍ണഖനി ലോകത്തെ ആദ്യ ഏഴ് ഖനികളില്‍ എണ്ണാവുന്നതാണ്. 764895 ഔണ്‍സ് സ്വര്‍ണമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന സ്വര്‍ണത്തില്‍ 0.7 ശതമാനം ഇവിടെയാണ്. ഓസ്‌ട്രേലിയയില്‍ സ്വര്‍ണ ഖനികള്‍ പ്രവര്‍ത്തിക്കുന്ന മേഖല കൂടിയാണ് കാഡിയ.












Click it and Unblock the Notifications