Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം അടിഞ്ഞിരിക്കുന്നത് ഇവിടെ, ഇന്ത്യയും യുഎഇയും ഏഴയലത്ത് പോലും ഇല്ല; ഏറ്റവും കൂടുതൽ ശേഖരം ഈ രാജ്യങ്ങളിൽ

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നവർ ആരാണെന്ന് ചോദിച്ചാൽ ഇന്ത്യക്കാർ എന്നായിരിക്കും ഉത്തരം. അമേരിക്ക, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, റഷ്യ, സ്വിറ്റ്സർലൻഡ്, ഇന്ത്യ, ജപ്പാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ സ്വർശേഖരത്തെക്കാൾ കൂടുതൽ ഇന്ത്യൻ വീടുകളിൽ ഉണ്ടെന്നാണ് കണക്കുകൾ. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപം ഉള്ള രാജ്യമേതെന്ന് ചോദിച്ചാൽ ഇന്ത്യ ഏഴയലത്ത് ഇല്ല. അപ്പോൾ ലോകത്ത് വൻ തോതിൽ സ്വർണ നിക്ഷേപം ഉള്ള രാജ്യങ്ങൾ ഏതൊക്കെയാണ്? വിശദമായി നോക്കാം

ഓസ്ട്രേലിയ

സ്വർണ നിക്ഷേപത്തിന്റെ കാര്യത്തിൽ ഏറ്റവും സമ്പന്നമായ രാജ്യം ഓസ്ട്രേലിയ ആണ്. 2023 ൽ രാജ്യത്ത് 12,000 ടൺ സ്വർണമാണ് കണ്ടെത്തിയത്. രാജ്യത്തെ പ്രധാന വ്യാവസായം കൂടിയാണ് സ്വർണം. ഇവിടുത്തെ കയറ്റുമതിയുടെ 50 ശതമാനവും സ്വർണമാണ്. കൂടാതെ ജിഡിപിയിലേക്ക് 8 ശതാമനവും സംഭാവന ചെയ്യുന്നു. ന്യൂമോണ്ടിലെ ബോഡിംഗ്ടൺ, തനാമി, ന്യൂക്രെസ്റ്റിലെ കാഡിയ എന്നിവയാണ് ഇവിടുത്തെ പ്രധാന ഖനികൾ.

goldreserve-17

റഷ്യ

2010 മുതൽ യൂറോപ്പിലെ ഏറ്റവും വലിയ സ്വർണ വിതരണക്കാരായ റഷ്യ 2023 ൽ മാത്രം 11,100 ടൺ സ്വർണമാണ് കണ്ടെത്തിയത്. എന്നാൽ ഓസ്ട്രേലിയ പോലെ റഷ്യ സ്വർണം കൂടുതലായി കയറ്റുമതി ചെയ്യുന്നില്ല. സൈബീരിയയിലുള്ള ഒളിംപിയാഡ ഖനിയാണ് രാജ്യത്തെ ഏറ്റവും പ്രധാനമായ ഖനികളിൽ ഒന്ന്. ബ്ലാഗോഡാറ്റ്നോയ്, നടാൽക്ക, കുപോൾ, ഡ്വോയ്നോയ്, വെർനിൻസ്‌കോയ് എന്നിവയാണ് ഇവിടുത്തെ മറ്റ് ഖനികൾ.

സൗത്ത് ആഫ്രിക്ക

5000 ടൺ സ്വർണമാണ് സൗത്ത് ആഫ്രിക്ക് 2023 ൽ ഖനനം ചെയ്തത്. ബോക്‌സ്‌ബർഗിലെ ഈസ്റ്റ് റാൻഡ് ആണ് ഇവിടുത്തെ ഏറ്റവും വലിയ ഖനി. സൗത്ത് ഡീപ്പ് ഖനി, ക്ലൂഫ് ഖനി, ഡ്രൈഫോണ്ടെയ്ൻ ഖനി, എംപോനെങ് ഖനി എന്നിവയാണ് മറ്റ് പ്രധാന ഖനികൾ.

യുഎസ്

2023 ൽ 3000 ടൺ സ്വർണമാണ് യുഎസ് ഉത്പാദിപ്പിച്ചത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടെത്തിയത് നെവാഡ, കൊളറാഡോ ഖനികളിലാണ്. 2021-ൽ, രാജ്യത്തിന്റെ സ്വർണ്ണ ഉൽപാദനത്തിന്റെ 80ശതമാനവും നെവാഡയിൽ നിന്നാണ് ഖനനം ചെയ്തത്. 2021 ൽ മാത്രം 9 ബില്യൺ ‍ഡോളറിന്റെ സ്വർണ കയറ്റുമതി രാജ്യം നടത്തിയിട്ടുണ്ട്.

ചൈന

2023 ൽ 3000 ടൺ സ്വർണമാണ് ചൈന കണ്ടെത്തിയത്. 2024 ൽ ഹുമാൻ പ്രവിശ്യയിൽ നിന്ന് 1000 ടൺ സ്വർണ ശേഖരം കൂടി കണ്ടെത്തിയിരുന്നു. ഏകദേശം 82 ബില്യൺ ഡോളർ മൂല്യം വരുമിത്.

ഇന്തോനേഷ്യ

ഇന്തോനേഷ്യയിലെ പാപുവയിലുള്ള ഗ്രാസ്ബെർഗാണ് ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനി.ഡീപ്പ് മിൽ ലെവൽ സോൺ, മാർട്ടബിൾ പ്രോജക്റ്റ് എന്നിവയാണ് രാജ്യത്തെ മറ്റ് പ്രധാന ഖനികൾ. 2023 ൽ 2,600 ടൺ സ്വർണ ശേഖരമാണ് ഇവിടെ കണ്ടെത്തിയത്.

ബ്രസീൽ

തെക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഖനിയായ പാരകാറ്റു, സലോബോ, കുയാബ, ജേക്കബിന, ഔറിസോണ എന്നിവയെല്ലാം ബ്രസീലിലാണ്. 2023 ൽ
2400 ടൺ സ്വർണമാണ് ബ്രസീലിലെ ആമസോൺ, പാര തുടങ്ങിയ പ്രദേശങ്ങളിലായി കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+