സ്വർണ കൂമ്പാരത്തിനു മേല്‍ ഒരു നഗരം: മുഴുവന്‍ ഖനനം ചെയ്താല്‍ ഈ രാജ്യത്തിന്റെ തലവര മാറും; സമ്പത്ത് കുത്തനെ ഉയരും
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. നിലവില്‍ മറ്റ് ചൈനയും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നിലായിപ്പോയെങ്കിലും ദീർഘകാലം ഏറ്റവും കൂടുതല്‍ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യക്കാരില്‍ ഒന്നാമതുമായിരുന്നു ഈ ആഫ്രിക്കന്‍ രാജ്യം. 'സ്വർണ്ണ നഗരം' എന്ന് അറിയപ്പെടുന്ന ജോഹന്നാസ്ബർഗാണ് ദക്ഷിണാഫ്രിക്കയുടെ സ്വർണ ഖനനത്തിന്റെ പ്രധാന കേന്ദ്രം. ലോകത്തിലെ ഏറ്റവും വലിയ സ്വർണഖനി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം കൂടിയാണ് ദക്ഷിണാഫ്രിക്ക.
1886 ല്‍ സ്വർണ നിക്ഷേപം കണ്ടെത്തിയതോടെയാണ് ജോഹന്നാസ്ബർഗ് നഗരം സ്ഥാപിതമാവുന്നത്. 1970 ന് ശേഷം സ്വർണ്ണഖനനം കൂടുതല്‍ സജീവമായി. ഇത് നഗരത്തിന്റെ വളർച്ചയിലേക്കും ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദക രാജ്യമായി ദക്ഷിണാഫ്രിക്ക മാറുന്നതിനും ഇടയാക്കി. 1970 ന് ശേഷം മാത്രം ജോഹന്നാസ് ബർഗിലെ ഖനികളില്‍ നിന്നും ഉത്പാദിപ്പിച്ചത് ഏകദേശം 40000 ടണ്ണിലേറെ സ്വർണ്ണമാണ്. ഇതില്‍ അധികവും വിറ്റഴിച്ചതാകട്ടെ യു എ ഇ പോലുള്ള വിപണികളിലൂടേയും. ദീർഘകാലം യു എ ഇയുടെ സ്വർണ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുമായിരുന്നു ദക്ഷിണാഫ്രിക്ക.

ഉപരിതലത്തിന് മുകളിലുള്ള മൊത്തം സ്വർണ്ണത്തിന്റെ ഏകദേശം 22 ശതമാനം മാത്രമാണ് ഇതുവരെ ഖനനം ചെയ്യപ്പെട്ടിട്ടുള്ളുവെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ നഗരം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അടക്കം വലിയ തോതില്‍ സ്വർണ നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തല്‍. നഗരം പൊളിച്ച് ഖനനം ആരംഭിച്ചാല്‍ ഇവിടെ നിന്നുള്ള സ്വർണം കൂടി വിപണിിലേക്ക് എത്തിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കും. അത് അത്ര എളുപ്പമല്ലെങ്കിലും തുരങ്കങ്ങള്‍ വഴിയുള്ള ഖനനം ശക്തമാണ്.
ജോഹന്നാസ് ബർഗിലെ സൗത്ത് ഡീപ്പ് ഖനി ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായി കണക്കാക്കപ്പെടുന്നത്. വിറ്റ്വാട്ടർസ്രാൻഡ് ബേസിനിന്റെ ഹൃദയഭാഗത്ത് ഉപരിതലത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ താഴെയായി വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏഴാമത്തെ ആഴമേറിയ ഖനി കൂടിയാണിത്. 2000 വരെ വെസ്റ്റേൺ ഏരിയാസ് ഗോൾഡ് മൈൻ എന്നറിയപ്പെട്ടിരുന്ന ഇവിടെ നിന്നും 1961 ലാണ് ആദ്യത്തെ സ്വർണ്ണം ഖനനം ചെയ്യപ്പെടുന്നത്. 2092 വരെ ഖനനം ചെയ്യാനുള്ള സ്വർണം സൗത്ത് ഡീപ്പിന്റെ ഖനിയിലുണ്ടെന്നാണ് കണക്കാക്കുന്നത്.
ജോഹന്നാസ്ബർഗിൽ നിന്ന് 28 മൈൽ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഭൂഗർഭ ഖനി, സൗത്ത് ഷാഫ്റ്റ് കോംപ്ലക്സ്, ട്വിൻ ഷാഫ്റ്റ് കോംപ്ലക്സ് എന്നറിയപ്പെടുന്ന രണ്ട് ഷാഫ്റ്റ് സംവിധാനങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്. അതേസമയം തന്നെ 1980 നും 2018 നും ഇടയിൽ രാജ്യത്ത് സ്വർണ്ണ ഉൽപാദനം 85 ശതമാനം കുറഞ്ഞിരിക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഇപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഭൂപ്രകൃതിയിൽ ഏകദേശം 6000 ഉപേക്ഷിക്കപ്പെട്ട ഖനികളാണുള്ളത്.
അതേസമയം, സ്വർണ ഉത്പാദനത്തിന്റെ കാര്യത്തില്‍ നിലവില്‍ ഏറ്റവും സമ്പന്നമായ രാജ്യം ഓസ്ട്രേലിയ ആണെന്നാണ് കണക്കുകള്‍ പറയുന്നത്. 2023 ൽ രാജ്യത്ത് 12000 ടൺ സ്വർണമാണ് ഓസ്ട്രേലിയ ഉത്പാദിപ്പിച്ചത്. രാജ്യത്തെിന്റെ കയറ്റുമതിയുടെ 50 ശതമാനവും സ്വർണമാണ്. 2010 മുതൽ യൂറോപ്പിലെ ഏറ്റവും വലിയ സ്വർണ വിതരണക്കാരായ റഷ്യ 2023 ൽ മാത്രം 11,100 ടൺ സ്വർണമാണ് ഉത്പാദിപ്പിച്ചത്. 2023 ൽ 3000 ടൺ സ്വർണം ഖനനം ചെയ്ത അമേരിക്കയിലെ പ്രധാന ഖനികള്‍ സ്ഥിതി ചെയ്യുന്നത് നെവാഡ, കൊളറാഡോ എന്നിവിടങ്ങളിലാണ്.
പഴയ പ്രതാപം ഇല്ലെങ്കിലും ഇക്കാലയളവില്‍ 5000 ടണ്‍ സ്വർണം ദക്ഷിണാഫ്രിക്ക ഉത്പാദിപ്പിച്ചിട്ടുണ്ട്. ഏഷ്യയിലെ പ്രധാന സ്വർണ ഉത്പാദകരായ ചൈന 2023 ൽ 3000 ടൺ സ്വർണമാണ് ഖനനം ചെയ്തത്. യഥാക്രമം 2600 ടൺ, 2400 ടണ്‍ സ്വർണ ഉത്പാദനവുമായി ഇന്തോനേഷ്യയും ബ്രസീലും തൊട്ടുപിന്നാലെയുണ്ട്.
-
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ?












Click it and Unblock the Notifications