Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിലും ചൈനയിലും അല്ല; ഏറ്റവും വലിയ സ്വര്‍ണ ഖനി ഈ രാജ്യത്താണ്, 9420 കോടി കിലോ

സമീപ കാലത്ത് ഭൂമിക്കടിയില്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയ വാര്‍ത്ത സൗദി അറേബ്യയില്‍ നിന്നും ചൈനയില്‍ നിന്നും വന്നിരുന്നു. സ്വര്‍ണവില ഓരോ ദിവസവും കൂടി വരുന്ന വേളയില്‍ ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു ഈ വിവരങ്ങള്‍. പാകിസ്താനിലെ ബലൂചിസ്താനിലുള്ള സ്വര്‍ണഖനിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലോകത്തെ പ്രധാന സ്വര്‍ണ ഖനികളിലൊന്നാണ് പാകിസ്താനിലേത്.

എന്നാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമുള്ള ഖനി പാകിസ്താനിലോ ചൈനയിലോ സൗദി അറേബ്യയിലോ അല്ല. അമേരിക്കയിലാണ്. അമേരിക്കന്‍ സാമ്പത്തിക രംഗം കൂടുതല്‍ ആകര്‍ഷികമാകാനുള്ള കാരണങ്ങളില്‍ ഒന്ന് ഈ സ്വര്‍ണ ഖനിയാണ്. അമേരിക്കയില്‍ എവിടെയാണ് ഈ ഖനി, എത്ര സ്വര്‍ണം ഇവിടെയുണ്ട്... എല്ലാം അറിയാം...

world largest gold mine in us-1

ഒരു രാജ്യത്തിന്റെ കടംവാങ്ങല്‍ ശേഷി അളക്കുന്നത് അവര്‍ക്ക് എത്ര സ്വര്‍ണം കരുതലായുണ്ട് എന്ന് നോക്കിയാണ്. അതുകൊണ്ടാണ് എല്ലാ രാജ്യങ്ങളും സാധ്യമാകുംവിധം സ്വര്‍ണം വാങ്ങി ശേഖരിക്കുന്നത്. കരുതല്‍ സ്വര്‍ണം വര്‍ധിപ്പിച്ച് സാമ്പത്തിക ഭദ്രത ശക്തമാക്കുകയാണ് എല്ലാ രാജ്യങ്ങളും. കഴിഞ്ഞ വര്‍ഷം 131.4 ദശലക്ഷം ഔണ്‍സ് സ്വര്‍ണമാണ് ലോകത്ത് ഉല്‍പ്പാദിപ്പിച്ചത്. 2023നേക്കാള്‍ 2.2 ശതമാനം കൂടുതലായിരുന്നു ഇത്.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. ഓസ്‌ട്രേലിയയും റഷ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാല്‍ ഈ മൂന്ന് രാജ്യങ്ങളിലുമല്ല ഏറ്റവും വലിയ സ്വര്‍ണ ഖനി. അത് അമേരിക്കയിലെ നെവാദയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് അമേരിക്ക.

പ്രതിവര്‍ഷം 9420 കോടി കിലോ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതാണ് വടക്കന്‍ നെവാദയിലെ സ്വര്‍ണ ഖനി. ഭൂമിക്കടിയില്‍ 10 ഖനികളാണ് ഇവിടെയുള്ളത്. തുറസായ 12 സ്വര്‍ണ ഖനികള്‍ വേറെയും. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനന കമ്പനിയായ ബാരിക് ഗോള്‍ഡിനാണ് ഈ ഖനിയുടെയും പ്രധാന ഓഹരി പങ്കാളിത്തം. ഒപ്പം ന്യൂമോണ്ടിനും.

2019 ജുലൈയാണ് നെവാദയിലെ സ്വര്‍ണ ഖനി പ്രവര്‍ത്തനം തുടങ്ങിയത്. കനേഡിയന്‍ കമ്പനിയായ ബാരിക് ഗോള്‍ഡിന് 61.5 ശതമാനം ഓഹരിയാണുള്ളത്. ബാക്കി ന്യൂമോണ്ടിനും. ലോകത്തെ മിക്ക സ്വര്‍ണ ഖനികളും നിയന്ത്രിക്കുന്നത് ബാരിക് ഗോള്‍ഡ് ആണ്. പാകിസ്താനിലെ ബലൂചിസ്താനിലേത് ഉള്‍പ്പെടെ. ഇവിടെ പാകിസ്താന്‍ സര്‍ക്കാരിന്റെ ഓഹരി വാങ്ങാന്‍ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്.

ലോകത്ത് ഏറ്റവും വലിയ സ്വര്‍ണ ശേഖരം കൈവശമുള്ളത് ചൈനയ്ക്കാണ്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ അടുത്തിടെയാണ് ഈ സ്വര്‍ണ ശേഖരം കണ്ടെത്തിയത്. 1000 മെട്രിക് ടണ്‍ ഗുണമേന്മയുള്ള സ്വര്‍ണം ഇവിടെയുണ്ട് എന്നാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 8300 കോടി ഡോളറിന്റെ സ്വര്‍ണം ഇവിടെയുണ്ടെന്ന് കണക്കാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ സൗത്ത് ദീപിലാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+