Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കുരുക്കിട്ട് പിടിക്കാന്‍ 3 രാജ്യങ്ങള്‍; യുഎഇ വിപണി മാറുമോ? സാഹേല്‍ ഖനികള്‍ നിയന്ത്രിക്കും

സ്വര്‍ണം വന്‍തോതില്‍ കുഴിച്ചെടുക്കുന്ന രാജ്യങ്ങളാണ് ആഫ്രിക്കയിലേത്. മിക്ക രാജ്യങ്ങളിലും സുസ്ഥിര സര്‍ക്കാരുകള്‍ ഇല്ലാത്തതിനാല്‍ നിയമവിരുദ്ധമായ ഖനികള്‍ സജീവമാണ്. ബ്രിട്ടന്‍, കാനഡ, യൂറോപ് എന്നിവിടങ്ങളിലെ വിവിധ കമ്പനികളാണ് ഈ രാജ്യങ്ങളില്‍ പ്രധാനമായും സ്വര്‍ണം ഖനനം ചെയ്‌തെടുക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളെ ചൂഷണം ചെയ്യുന്നു എന്ന വികാരം ആഫ്രിക്കയിലുണ്ട്.

ഈ വേളയിലാണ് മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സുപ്രധാനമായ തീരുമാനം എടുത്തിരിക്കുന്നത്. സ്വര്‍ണ ഖനികള്‍ ദേശസാല്‍ക്കരിക്കാനാണ് അവരുടെ തീരുമാനം. ഇക്കാര്യം ചോദ്യം ചെയ്ത് വിദേശ കമ്പനികള്‍ രാജ്യാന്തര കോടതികളെ സമീപിച്ചിട്ടുണ്ട്. എങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളിലെ പുതിയ നീക്കം ലോക സ്വര്‍ണവിപണിയിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.

gold mine in africa

മാലി, ബുര്‍ക്കിന ഫാസോ, നൈജര്‍ എന്നീ മൂന്ന് രാജ്യങ്ങളിലെ ഭരണകൂടമാണ് സ്വര്‍ണഖനികള്‍ ദേശസാല്‍ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ പ്രധാന സ്വര്‍ണ ഖനികളുള്ള രാജ്യമാണ് മാലിയും ബുര്‍ക്കിന ഫാസോയും. നൈജര്‍ സ്വര്‍ണം ഖനനം ചെയ്യുന്നുണ്ടെങ്കിലും പ്രാധാന്യം നല്‍കുന്നത് യുറേനിയം ഉല്‍പ്പാദനത്തിനാണ്. സ്വര്‍ണ ഖനിക്കൊപ്പം യുറേനിയം ഖനികളും ദേശസാല്‍ക്കരിക്കാനാണ് നൈജര്‍ ഭരണകൂടത്തിന്റെ തീരുമാനം.

ഫ്രഞ്ച് കോളനികളായിരുന്ന ഈ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സ്വര്‍ണ ഖനനം സ്വന്തമായി ചെയ്യുന്നില്ല. വിദേശ കമ്പനികളാണ് എല്ലാ സ്വര്‍ണ ഖനികളും നിയന്ത്രിക്കുന്നത്. ഖനനത്തിന് മതിയായ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. ഈ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് സ്വര്‍ണ ഖനിയുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നത്.

സാഹേല്‍ മേഖലയില്‍ പുതിയ സഖ്യം

2020നും 2023നുമിടയില്‍ സൈനിക അട്ടിമറി നടന്ന രാജ്യങ്ങളാണ് മാലിയും ബുര്‍ക്കിന ഫാസോയും നൈജറും. സാഹേല്‍ രാജ്യങ്ങള്‍ എന്നാണ് ഇവര്‍ അറിയപ്പെടുക. ബുര്‍ക്കിന ഫാസോയിലെ സാഹേല്‍ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് മാലിയും നൈജറും. മറ്റു ചില രാജ്യങ്ങളും ഈ മേഖലയിലുണ്ടെങ്കിലും ഈ മൂന്ന് രാജ്യങ്ങള്‍ പുതിയ സഖ്യം രൂപീകരിച്ച് മുന്നോട്ട് പോകുകയാണ്.

സാഹേല്‍ രാഷ്ട്ര സഖ്യം എന്ന പേരില്‍ സൈനിക ഭരണകൂടങ്ങള്‍ പുതിയ മുന്നണി രൂപീകരിച്ചു. മാത്രമല്ല, വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക സഖ്യത്തില്‍ നിന്ന് ഇവര്‍ രാജിവയ്ക്കുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങള്‍ ചൂഷണം ചെയ്യുന്നു എന്ന വികാരം ഈ മൂന്ന് രാജ്യങ്ങളിലും സജീവമാണ് എന്ന് മാലി കേന്ദ്രമായുള്ള കോണ്‍റാഡ് അഡിനോര്‍ ഫൗണ്ടേഷന്റെ മേധാവി ഉല്‍ഫ് ലെസ്സിങ് പറയുന്നു.

സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍

ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് മാലി. ലോകത്ത് 11ാം രാജ്യവും. കഴിഞ്ഞ വര്‍ഷം 100 ടണ്‍ സ്വര്‍ണം ഇവര്‍ ഉല്‍പ്പാദിപ്പിച്ചു എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. ബുര്‍ക്കിന ഫാസോ 94.4 ടണ്‍ സ്വര്‍ണവും നൈജര്‍ 33.6 ടണ്‍ സ്വര്‍ണവും ഉല്‍പ്പാദിപ്പിച്ചു. സ്വര്‍ണത്തേക്കാള്‍ യുറേനിയം ഉല്‍പ്പാദനത്തിനാണ് നൈജറിന്റെ ശ്രദ്ധ. 2022ല്‍ 2020 ടണ്‍ യുറേനിയം ഉല്‍പ്പാദിപ്പിച്ച രാജ്യമാണിത്.

സ്വര്‍ണ ഖനികളുടെ 35 ശതമാനം ഓഹരി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനാണ് മാലി തീരുമാനിച്ചത്. മറ്റു രാജ്യങ്ങളും സമാന നടപടി സ്വീകരിച്ചു. ഇതോടെ ഖനനം ചെയ്യുന്ന വിദേശ കമ്പനികള്‍ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. യുഎഇയിലേക്ക് കൂടുതല്‍ സ്വര്‍ണം വരുന്നത് ആഫ്രിക്കയില്‍ നിന്നാണ്. മാലിയും ബുര്‍ക്കിന ഫാസോയും ഇതില്‍ പ്രധാനമാണ്. സൈനിക ഭരണകൂടങ്ങളുടെ പുതിയ നിയന്ത്രണം യുഎഇയിലേക്കുള്ള സ്വര്‍ണം വരവിനെ ബാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+