Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം എടുക്കാന്‍ സൗദി അറേബ്യ വന്നില്ല; 410 ദശലക്ഷം പാകിസ്താന് നല്‍കാന്‍ എഡിബി

ഇസ്ലാമാബാദ്: ബലൂചിസ്താനിലെ റിക്കോ ദിഖ് സ്വര്‍ണം-ചെമ്പ് ഖനി ഖനനത്തിന് വഴി തെളിയുന്നു. ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) 410 ദശലക്ഷം ഡോളറിന്റെ വായ്പ അനുവദിച്ചു. കനേഡിയന്‍ ഖനന കമ്പനിയായ ബാരിക് ഗോള്‍ഡിനാണ് ഖനിയുടെ 50 ശതമാനം ഓഹരി, പാകിസ്താന്‍ സര്‍ക്കാരിനും ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാരിനും 25 ശതമാനം വീതവും.

ബാരിക് ഗോള്‍ഡിന് 300 ദശലക്ഷം ഡോളര്‍ വായ്പയും ബലൂചിസ്താന്‍ സര്‍ക്കാരിന് ഓഹരി പങ്കാളിത്തത്തോടെയുള്ള 110 ദശലക്ഷം ഡോളറുമാണ് എഡിബി അനുവദിച്ചിട്ടുള്ളത്. പാകിസ്താന്റെ ഭാവി മാറ്റി എഴുതാന്‍ പോകുന്ന പദ്ധതിയാണിത് എന്ന് എഡിബി പ്രസിഡന്റ് മസാറ്റോ കന്‍ദ പറഞ്ഞു. നിരവധി പേര്‍ക്ക് വൈറ്റ് കോളര്‍ ജോലി കിട്ടും, പാകിസ്താന്റെ സാമ്പത്തിക രംഗം സ്വയംപര്യാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

gold mine pakistan saudi arabia reko diq mine-

26 ദശലക്ഷം ഔണ്‍സ് സ്വര്‍ണം റിക്കോ ദിഖ് ഖനിയിലുണ്ട് എന്നാണ് കണക്കാക്കുന്നത്. 15 ദശലക്ഷം ടണ്‍ ചെമ്പും. ഏറ്റവും ഒടുവില്‍ നടന്ന സാധ്യതാ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 37 വര്‍ഷം ഖനനത്തിനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. പാകിസ്താനിലേക്ക് 7400 കോടി ഡോളര്‍ വിദേശ നിക്ഷേപം ഇതുവഴി ലഭിക്കും. പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ്ഡിഐ ആകുമിത്.

സൗദി അറേബ്യ വന്നു, പക്ഷേ നടന്നില്ല

റിക്കോ ദിഖ് ഖനിയില്‍ നിന്ന് സ്വര്‍ണം കുഴിച്ചെടുക്കാന്‍ സൗദി അറേബ്യ സാമ്പത്തിക സഹായം ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പാകിസ്താനും സൗദി അറേബ്യയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അന്തിമ ധാരണയിലെത്താതെ പിരിയുകയായിരുന്നു. തുടര്‍ന്നാണ് എഡിബിയുടെ വായ്പ ലഭിച്ചിരിക്കുന്നത്. ഇതോടെ സൗദിയുടെ സഹായമില്ലാതെ ഖനനം നടക്കാന്‍ പോകുകയാണ്.

അതേസമയം, സൗദി അറേബ്യയ്ക്ക് ഇനിയും നിക്ഷേപം ഇറക്കാനുള്ള അവസരമുണ്ട്. എഡിബിക്ക് പുറമെ മറ്റു രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുമായി പാകിസ്താന്‍ ചര്‍ച്ച നടത്തിവരികയാണ്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍, യുഎസ് എക്‌സ്‌പോര്‍ട്ട ഇംപോര്‍ട്ട് ബാങ്ക്, എക്‌സ്‌പോര്‍ട്ട് ഡവലെപ്‌മെന്റ് കാനഡ, ജപ്പാന്റെ ജെബിഐസി, സൗദിയുടെ മനാറ മിനറല്‍സ് എന്നിവരുമായിട്ടാണ് ചര്‍ച്ച. മനാറ മിനറല്‍സ് 20 ശതമാനം വരെ ഓഹരി വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്.

ബലൂചിസ്താനിലെ തെതിയാന്‍ മേഖല ധാതു സമ്പന്നമാണ്. ഇവിടെ ഒട്ടേറെ ഖനികളുണ്ട്. എന്നാല്‍ പ്രാദേശികവാദവും ഇവിടെ ശക്തമാണ്. പാകിസ്താന്‍ ഫെഡറല്‍ ഭരണകൂടവുമായി യോജിച്ചുപോകാത്ത ബലൂച് ആര്‍മി മേഖലയില്‍ സജീവമാണ്. ഇടയ്ക്കിടെ ഇവര്‍ സൈനികര്‍ക്കും സാധാരണക്കാര്‍ക്കും എതിരെ ആക്രമണം നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഈ ഭീഷണി മറികടന്നു വേണം ഖനനം ആരംഭിക്കാന്‍.

അമേരിക്ക നോട്ടമിടുന്നത് മറ്റൊന്ന്

ഇതേ മേഖലയില്‍ തന്നെയാണ് അപൂര്‍വ ധാതു സമ്പത്ത് ഉള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇതില്‍ കണ്ണുണ്ട്. പാകിസ്താന്റെ സേനാ മേധാവി അസിം മുനീര്‍ അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഈ ഖനന മേഖലയില്‍ നിന്ന് വരുമാനം ലഭിക്കുമെന്നാണ് അസിം മുനീര്‍ പറയുന്നത്. ചൈന ഉടക്കിയതോടെ അമേരിക്ക അപൂര്‍വ ധാതു സമ്പത്തിന് വേണ്ടി മറ്റു വഴികള്‍ തേടവെയാണ് പാകിസ്താന്റെ സഹകരണം.

12000 പേര്‍ക്കുള്ള ജോലി സാധ്യതയാണ് ഖനന മേഖലയില്‍ തെളിയിന്നത്. അടിസ്ഥാന സൗകര്യം ഒരുക്കുന്നത് മുതല്‍ ഖനനം വരെയുള്ള കാര്യങ്ങളിലാകും ജോലി. പ്രാദേശത്തുകാരെ തന്നെ ജോലിക്ക് പ്രാപ്തരാക്കുന്ന നീക്കം ബാരിക് ഗോള്‍ഡ് നടത്തുന്നുണ്ട്. ഇതുവഴി പ്രാദേശികമായ എതിര്‍പ്പ് തടയാമെന്നും കരുതുന്നു. മാത്രമല്ല, ഡിജിറ്റല്‍ രംഗത്ത് വലിയ മാറ്റവും പ്രതീക്ഷിക്കുന്നു. പാകിസ്താനിലെ വളരെ പിന്നാക്കമുള്ള പ്രവിശ്യയാണ് ബലൂചിസ്താന്‍. പുതിയ പദ്ധതി പ്രവിശ്യയുടെ മുഖഛായ മാറ്റുമെന്നാണ് ഖനനത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+