Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു; മഞ്ഞലോഹം ഒളിമങ്ങില്ല... വിറ്റഴിച്ച് കസാകിസ്ഥാന്‍

ദോഹ: പ്രതാപത്തിന്റെ സൂചകമാണ് സ്വര്‍ണം. വ്യക്തിയോ രാജ്യങ്ങളോ ആകട്ടെ, സ്വര്‍ണം കൈവശമുള്ളത് അവര്‍ക്ക് കരുത്താണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന രഹസ്യമായ മല്‍സരങ്ങളിലൊന്ന് സ്വര്‍ണത്തിന്റെ കാര്യത്തിലാണ്. ഏത് കാലത്തും മൂല്യം കുറയില്ല എന്നതാണ് സ്വര്‍ണത്തെ ആകര്‍ഷകമാക്കുന്നത്. എപ്പോള്‍ വിറ്റാലും ലാഭം മാത്രം.

എല്ലാ രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്കുകള്‍ വഴിയാണ് സ്വര്‍ണം വാങ്ങിക്കൂട്ടുക. സ്വര്‍ണം സംഭരിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ വില്‍പ്പന നടത്തുകയുമാണ് ചെയ്യാറ്. ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഖത്തര്‍ കഴിഞ്ഞ മാസം വലിയ അളവിലാണ് സ്വര്‍ണം വാങ്ങിയിരിക്കുന്നത്. ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് വിപണി നിരീക്ഷകര്‍.

qatar-gold

കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ വാങ്ങുന്നതാണ് സ്വര്‍ണത്തിന് വില വര്‍ധിക്കാനുള്ള ഒരു കാരണം. വ്യക്തികള്‍ക്ക് പുറമെ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. അടുത്ത കാലം വരെ ചൈന വലിയ അളവിലാണ് ഓരോ മാസവും സ്വര്‍ണം വാങ്ങിയിരുന്നത്. ഇന്ത്യയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഖത്തറിന്റെ കണക്കാണ്.

ജൂണ്‍ മാസത്തില്‍ മാത്രം ഖത്തര്‍ 1.6 ടണ്‍ സ്വര്‍ണം വാങ്ങി എന്നാണ് പുതിയ വിവരം. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിലെ മുതിര്‍ന്ന നിരീക്ഷകന്‍ കൃഷന്‍ ഗോപാല്‍ ആണ് ഈ വിവരങ്ങള്‍ സൂചിപ്പിച്ച് ട്വീറ്റ് ചെയ്തത്.

2022 ഒക്ടോബറിന് ശേഷം ഇത്രയും ഉയര്‍ന്ന അളവില്‍ ഖത്തര്‍ സ്വര്‍ണം വാങ്ങുന്നത് ആദ്യമാണത്രെ. ഖത്തര്‍ കേന്ദ്രബാങ്കിന്റെ കൈവശം 93.4 ടണ്‍ സ്വര്‍ണം സംഭരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, കസാകിസ്താന്‍ കേന്ദ്ര ബാങ്ക് ജൂണില്‍ സ്വര്‍ണം വില്‍ക്കുകയാണ് ചെയ്തത്. 3.2 ടണ്‍ സ്വര്‍ണം ആ രാജ്യം വിറ്റു.

42.1 ടണ്‍ സ്വര്‍ണം കൈവശമുള്ള രാജ്യമാണ് കസാകിസ്താന്‍. ഇതില്‍ കുറവ് വരുത്താന്‍ കസാകിസ്താന്‍ ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു. അതേസമയം, കസാകിസ്താന്റെ നടപടിയില്‍ ആശങ്ക വേണ്ട എന്നാണ് ഗോപാല്‍ പറയുന്നത്. അവര്‍ ഇടയ്ക്കിടെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത് പതിവാണ്. രാജ്യങ്ങളുടെ വില്‍പ്പനയും വാങ്ങലും വിപണി വിലയെ ബാധിക്കും.

ജൂണില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയത് ചൈനയും പോളണ്ടുമാണ്. തുര്‍ക്കി പക്ഷേ, വലിയ അളവില്‍ വില്‍ക്കുകയാണ് ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാണ് തുര്‍ക്കി സ്വര്‍ണം വിറ്റത്. കഴിഞ്ഞ മൂന്ന് മാസമായി തുര്‍ക്കി വില്‍പ്പന തുടരുകയാണ്. അതേസമയം, മിക്ക കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങുന്നത് ഇനിയും തുടരാനാണ് സാധ്യത. അതുകൊണ്ടുതന്നെ സ്വര്‍ണവില വലിയ അളവില്‍ കുറയാന്‍ സാധ്യതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+