സ്വര്‍ണവില ഇടിഞ്ഞു; ലോക വിപണി ഉറ്റുനോക്കിയ പ്രഖ്യാപനം വന്നു, അമേരിക്ക പലിശ ഉയര്‍ത്തി

ലോക വിപണി വളരെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചു. പലിശ നിരക്ക് 25 ബേസിസ് പോയന്റ് ഉയര്‍ത്താന്‍ ഫെഡറല്‍ റിസര്‍വ് അവലോകന യോഗത്തില്‍ തീരുമാനം. ഇതോടെ യുഎസ് പലിശ നിരക്ക് 3.75-4 ശതമാനം എന്ന റേഞ്ചിലേക്ക് ഉയര്‍ന്നു. അതോടൊപ്പം ഇന്ററസ്റ്റ് ഓണ്‍ റിസര്‍വ് (ഐഒആര്‍) 3.9 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി ഉയര്‍ത്താനും ബോര്‍ഡ് യോഗം തീരുമാനിച്ചു.

അടുത്ത ഡിസംബറില്‍ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനയും ഫെഡ് റിസര്‍വ് നല്‍കുന്നുണ്ട്. പലിശ നിരക്ക് ഉയര്‍ത്തരുത് എന്ന നിലപാടാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. എന്നാല്‍ അമേരിക്കയിലെ വില സൂചിക കുത്തനെ ഉയര്‍ന്നതു കാരണം പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് വിപണിയില്‍. അല്ലെങ്കില്‍ വിപണി താളംതെറ്റുമെന്നും ഫെഡ് റിസര്‍വ് വിലയിരുത്തുന്നു.

gold rate falls after us fed interest hike

ഫെഡ് റിസര്‍വിന്റെ രണ്ട് ദിവസത്തെ നയ അവലോകന യോഗത്തിന് ശേഷമാണ് പലിശ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. സാമ്പത്തിക വിദഗ്ധര്‍ ഈ തീരുമാനം മുന്‍കൂട്ടി കണ്ടിരുന്നു. അമേരിക്കയുടെ പുതിയ തീരുമാനം ലോക വിപണിയെ സ്വാധീനിക്കും. ബോണ്ട്, ബാങ്ക് നിക്ഷേപങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ധിക്കുമെന്നതാണ് പ്രധാന മാറ്റം. ഡോളര്‍ കരുത്ത് കൂടും, സ്വര്‍ണവില കുറയും. പലിശ നിരക്ക് പ്രഖ്യാപനം വന്ന പിന്നാലെ സ്വര്‍ണവില കുറഞ്ഞു. ഔണ്‍സ് വില 4300 ഡോളറില്‍ താഴെ എത്തി. ഇതിന്റെ പ്രതിഫലനം കേരള സ്വര്‍ണ വിപണിയില്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെ വ്യക്തമാകും.

പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ നിക്ഷേപങ്ങള്‍ക്കുള്ള വരുമാനം കൂടും. ഇതോടെ സ്വര്‍ണത്തില്‍ നിന്നുള്ളപ്പെടെയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിച്ച് ബാങ്കിലേക്കും ബോണ്ടിലേക്കും മാറും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയാന്‍ ഇത് വഴിയൊരുങ്ങും. ഇതാണ് സ്വര്‍ണവില കുറയാനുള്ള കാരണം. മാത്രമല്ല, ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയും. ഇതും സ്വര്‍ണവില കുറയാന്‍ ഇടയാക്കും.

2023ന് ശേഷം ആദ്യമായിട്ടാണ് യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പം ശക്തമായിരുന്നു. ഉപഭോക്തൃ വില സൂചിക നാലു മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ഇതെല്ലാമാണ് പലിശ നിരക്ക് ഉയര്‍ത്താന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിച്ച ഘടകം. അതേസമയം, ഈ നിരക്ക് മാറ്റത്തോടെ സ്വര്‍ണവിലയില്‍ വരാന്‍ പോകുന്ന വ്യതിയാനം ശാശ്വതമാകില്ല. താല്‍ക്കാലികമായ ഇടിവ് മാത്രം പ്രതീക്ഷിച്ചാല്‍ മതി.

കാരണം പശ്ചിമേഷ്യയിലെ രണ്ട് സംഘര്‍ഷ ഭൂമികള്‍ ലോക വിപണിയെ അസ്ഥിരപ്പെടുത്തുന്നതാണ്. ഹോര്‍മുസിന് പുറമെ ചെങ്കടല്‍ പാത കൂടി അടയുന്ന സാഹചര്യമാണുള്ളത്. ഇത് ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ഇന്ധന കയറ്റുമതിയെ സാരമായി ബാധിക്കുന്നുണ്ട്. സൗദി അറേബ്യ എണ്ണ പൈപ്പ് ലൈന്റെ പ്രവര്‍ത്തനം നിര്‍ത്തിയതും ലോകം ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ സ്വര്‍ണം, എണ്ണ, രൂപ, ഓഹരി വിപണി, ഡോളര്‍ എന്നിവയില്‍ എല്ലാം അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma