സ്വര്‍ണം ഇനി പിടിച്ചാല്‍ കിട്ടില്ല; എണ്ണ വില മൂക്കുകുത്തി വീണു, സൗദിയും റഷ്യയും എന്തു ചെയ്യും
ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട ചുങ്കപ്പോര് ലോക വിപണിയെ പിടിച്ചുലയ്ക്കുന്നു. ആശങ്കയിലായ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം. ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 80 ഡോളര്‍ വരെ ഉയര്‍ന്നു. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ ഇനിയും കൂടിയേക്കാം.
അതേസമയം, ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു വീണു. ഏറെ കാലത്തിന് ശേഷം ക്രൂഡ് വില ബാരലിന് 55 ഡോളറിന് താഴെ എത്തി. 40 ഡോളറിലേക്ക് വരെ എത്തിയേക്കാമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. വന്‍ ലാഭം കൊയ്യാനും സാധിക്കും. പെട്രോള്‍, ഡീസല്‍ വില കുറയാനും വഴിയൊരുങ്ങും.

ഇന്ന് രാവിലെ വ്യാപാരം തുടങ്ങുന്ന വേളയില്‍ സ്വര്‍ണം ഔണ്‍സിന് 2980 ഡോളര്‍ ആയിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 3070 ഡോളറിലേക്ക് അടുക്കുകയാണ്. 80 ഡോളറിലധികമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതേ ഡോളര്‍ നിരക്ക് തുടര്‍ന്നാല്‍ നാളെ കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയരും. ഇതോടെ സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് വിലകളും ഭേദിച്ച് മുന്നേറും.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമാണ് ചൈന. ഇവിടെ നിന്ന് ആവശ്യം വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. അതേസമയം, ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടുകയാണ്. ആവശ്യം കുറയുകയും ഉല്‍പ്പാദനം കൂടുകയും ചെയ്തതാണ് വില കുറയാന്‍ പ്രധാന കാരണം. ഇനിയും എണ്ണ വില കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്ന സാഹചര്യം വന്നാല്‍ എണ്ണ രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. സൗദി അറേബ്യ, റഷ്യ, യുഎഇ തുടങ്ങിയ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക ഭദ്രത ഇളകും. ആ രാജ്യങ്ങളുടെ ബജറ്റ് കമ്മി വര്‍ധിക്കുകയും സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുകയും ചെയ്യും. നിരവധി പേര്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമാകും ഇതോടെ സംജാതമാകുക.
ചുങ്കപ്പോരിന് ശക്തി പകര്‍ന്ന് ചൈന അമേരിക്കക്കെതിരെ അധിക ചുങ്കം ചുമത്തിയത് വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ട്രംപ് അധികാരത്തിലെത്തിയ വേളയില്‍ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ചുമത്തിയിരുന്നു. ഇതിന് പുറമെ 34 ശതമാനം കൂടി കഴിഞ്ഞ ദിവസം കൂട്ടി. ശേഷം 50 ശതമാനവും ചുമത്തി. മൊത്തം 104 ശതമാനമാണ് ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയിലെ ചുങ്കം.
ഇതിന് പകരമായി ചൈന ആദ്യം 34 ശതമാനവും ഇന്ന് 50 ശതമാനവും ചുങ്കം ചുമത്തി. അമേരിക്കയുടെ ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ ഇറക്കുമ്പോള്‍ ഇനി 84 ശതമാനം ചുങ്കം നല്‍കണം എന്ന് ചുരുക്കം. കൂടുതല്‍ രാജ്യങ്ങള്‍ അമേരിക്കക്കെതിരെ ചുങ്കം വര്‍ധിപ്പിക്കുമോ എന്ന ആശങ്കയുണ്ട്. ആലോചിക്കുന്നുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നു. ഇന്ത്യയോട് കൂടെ നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് ചൈന. ലോക വിപണിയില്‍ മൊത്തമായി ആശങ്ക വ്യാപിച്ച സാഹചര്യത്തില്‍ സ്വര്‍ണവില കുതിച്ചേക്കും. ഇതോടെ സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങാന്‍ പറ്റാത്ത വിലയിലേക്ക് എത്തും.












Click it and Unblock the Notifications