Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ താഴോട്ട്; യുഎസ് കേന്ദ്ര ബാങ്കിന്റെ തീരുമാനം നേട്ടമായി, ട്രംപിനെ തള്ളി പവല്‍

വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തില്ല എന്ന് പ്രഖ്യാപിച്ച പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത സമ്മര്‍ദ്ദം അവഗണിച്ചാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്‌ക്കേണ്ട എന്ന് തീരുമാനിച്ചത്. പലിശ കുറയ്ക്കണം എന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്.

നിലവിലെ സാമ്പത്തിക-വിപണി സാഹചര്യം സുസ്ഥരമാണെന്ന് പറയാനാകില്ല എന്ന് വിലയിരുത്തിയാണ് പലിശ നിരക്ക് കുറയ്‌ക്കേണ്ട എന്ന് തീരുമാനിച്ചത് എന്ന് ബാങ്ക് ചെയര്‍മാന്‍ ജെറോം പവല്‍ അറിയിച്ചു. രണ്ട് ദിവസം നീണ്ട ബാങ്ക് ഗവര്‍ണര്‍മാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പവല്‍. ഇദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ട്രംപ് ശ്രമം തുടരവെയാണ് പുതിയ തീരുമാനം.

gold price rised after us fed decision-

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെഡ് റിസര്‍വ് പലിശ നിരക്ക് 4.25-4.50 എന്ന നിരക്കില്‍ തുടരുകയാണ്. താരിഫ് മാറ്റങ്ങള്‍ കാരണം വിപണിയില്‍ പണപ്പെരുപ്പ ഭീഷണി ഒഴിഞ്ഞിട്ടില്ല എന്ന് ഫെഡ് യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്നത് വിപരീത ഫലം ചെയ്യുമെന്ന ആശങ്കയിലാണ് പലിശ നിരക്കില്‍ തൊടേണ്ട എന്ന തീരുമാനത്തിലെത്തിയത്.

ഫെഡ് റിസര്‍വ് നയം പ്രഖ്യാക്കുന്നതിന് തൊട്ടുമുമ്പു പോലും പലിശ നിരക്ക് കുറയ്ക്കണം എന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിരക്കിലാണ്. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ നിരക്കില്‍ തുടരുകയാണ്. നിരക്ക് മാറ്റേണ്ടതില്ല എന്ന തീരുമാനത്തെ രണ്ട് ഗവര്‍ണമാര്‍ എതിര്‍ത്തു. 7 അംഗങ്ങളില്‍ രണ്ട് പേര്‍ തീരുമാനത്തെ എതിര്‍ക്കുന്നത് 30 വര്‍ഷത്തിനിടെ ആദ്യമാണ്. പലിശ നിരക്ക് കുറയ്ക്കണം എന്നായിരുന്നുവത്രെ രണ്ടുപേരുടെ അഭിപ്രായം.

സ്വര്‍ണവില ഇടിഞ്ഞു

ഫെഡറല്‍ റിസര്‍വ് തീരുമാനം പ്രഖ്യാപിച്ച പിന്നാലെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഔണ്‍സ് സ്വര്‍ണം 3270ലേക്ക് താഴ്ന്നു. ഫെഡ് യോഗം പലിശ നിരക്ക് കുറയ്ക്കില്ല എന്ന സൂചന ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ സ്വര്‍ണവില കുറയാന്‍ തുടങ്ങി. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ വീണ്ടും കുറഞ്ഞു. ഇതിന്റെ പ്രതിഫലനം ഇന്ന് കേരള വിപണിയില്‍ പ്രതീക്ഷിക്കാം.

പലിശ നിരക്ക് കുറയ്ക്കുന്ന വേളയില്‍ ബാങ്കില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നുമുള്ള വരുമാനം കുറയും. അതുകൊണ്ടുതന്നെ കൂടുതല്‍ വരുമാനം ലഭിക്കാന്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് നിക്ഷേപകര്‍ ചെയ്യുക. ഇവിടെ പലിശ നിരക്ക് താഴ്ത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ബാങ്ക് നിക്ഷേപ വരുമാനം കുറയില്ല. ഇത് സ്വര്‍ണത്തിന് ആവശ്യക്കാരെ കുറയ്ക്കും. വാങ്ങാന്‍ ആളില്ലാതെ വരുന്നതോടെ സ്വര്‍ണവില കുറയും.

പലിശ നിരക്ക് കൂടുമ്പോള്‍ സ്വര്‍ണവില കുറയും. അല്ലെങ്കില്‍ മറിച്ചും. വിപരീത ദിശയിലാണ് പലിശ നിരക്കും സ്വര്‍ണവും സഞ്ചരിക്കുക എന്ന് ചുരുക്കം. പലിശ കുറയ്ക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകും. പണപ്പെരുപ്പം കൂടുക എന്നാല്‍ കറന്‍സിയുടെ മൂല്യം കുറയുക എന്നതാണ്. ഈ വേളയില്‍ സുരക്ഷിത നിക്ഷേപമായി കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാറുണ്ട്. ഇവിടെ പലിശ കുറയ്ക്കാത്തിനാല്‍ സ്വര്‍ണത്തിലേക്ക് ആളുകള്‍ വരില്ല. ഇതും സ്വര്‍ണവില കുറയാന് കാരണമായി. മാത്രമല്ല, അമേരിക്കയിലെ സ്വകാര്യ മേഖലയില്‍ തൊഴില്‍ വിപണി ശക്തിപ്പെട്ടു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+