Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിയിലെ സ്വര്‍ണമെല്ലാം അടുത്ത വര്‍ഷം കുഴിച്ചെടുക്കും... 2025 ന് ശേഷം ഒരുതരി പൊന്നുണ്ടാകില്ല?

ആഗോള സ്വര്‍ണ ഉല്‍പ്പാദനം അടുത്ത വര്‍ഷം ഏകദേശം 3250 ടണ്‍ (105 ദശലക്ഷം ഔണ്‍സ്) ആയി ഉയരും എന്ന് റിപ്പോര്‍ട്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് സ്വര്‍ണ ഉത്പാദനം കടക്കാന്‍ പോകുന്നത് എന്ന് സിആര്‍യു കണ്‍സള്‍ട്ടിംഗ് ഗോള്‍ഡ് ആന്‍ഡ് ബേസ് മെറ്റല്‍ അസറ്റ് അനലിസ്റ്റ് ഒലിവര്‍ ബ്ലാഗ്ഡന്‍ പറഞ്ഞു. എന്നാല്‍ അതിന് ശേഷം ഉത്പാദനത്തില്‍ ഇടിവുണ്ടാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'2025 ന് ശേഷം ആഗോള സ്വര്‍ണ ഉല്‍പ്പാദനം കുറയുമെന്നാണ് പ്രവചനം. കരുതല്‍ ശേഖരം കുറയും, അയിര് ഗ്രേഡുകള്‍ കുറയും, കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ഖനികള്‍ അടയ്ക്കും,' ഒലിവര്‍ പറഞ്ഞു. കുറഞ്ഞുവരുന്ന കരുതല്‍ ധനം, ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍, പുതിയ പദ്ധതികള്‍ എന്നിവ കാരണമായിരിക്കും ഈ ഇടിവ് ഉണ്ടാകുക. സ്വര്‍ണവിലയിലെ വര്‍ധനവ് വലിയ ലാഭം വാഗ്ദാനം ചെയ്യുന്നുണ്ട്.

Gold Price

എന്നാല്‍ പുതിയ നിക്ഷേപങ്ങള്‍ ഇല്ലെങ്കില്‍ ഉത്പാദനം കുത്തനെ കുറയുകയും വിതരണം കര്‍ശനമാക്കുകയും വിപണിയെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആസൂത്രണം ചെയ്ത എല്ലാ പദ്ധതികളും നടപ്പിലായാലും 2030 ആകുമ്പോഴേക്കും ഉല്‍പ്പാദനം 17% വരെ കുറയുമെന്നാണ് ഒലിവര്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഔട്ട്പുട്ട് ലെവലുകള്‍ നിലനിര്‍ത്തുന്നതിന് വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നിര്‍മ്മാതാവാണ് ചൈന. ആഗോള ഉല്‍പ്പാദനത്തിന്റെ 11% വും സംഭാവന ചെയ്യുന്നതാണ് ചൈന. എന്നാല്‍ ഉല്‍പ്പാദന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മിതമായ കരുതല്‍ ശേഖരമാണ് ചൈനയ്ക്കുള്ളത്. ഇത് വിതരണത്തെ തടസപ്പെടുത്തുന്നു. ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും അയിരിന്റെ ഗുണനിലവാരം കുറയുന്നതുമാണ് റഷ്യയുടെ ഉല്‍പ്പാദന വിപുലീകരണത്തെ മന്ദഗതിയിലാക്കുന്നത്.

അര്‍ജന്റീനയുടെ ഖനന-സൗഹൃദ പരിഷ്‌കാരങ്ങളും യുഎസ് നയത്തിലെ മാറ്റങ്ങളും പെര്‍മിറ്റുകള്‍ കാര്യക്ഷമമാക്കാനും പുതിയ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. വടക്കേ അമേരിക്ക രാഷ്ട്രീയമായി സ്ഥിരതയുള്ളതാണെങ്കിലും ആഗോളതലത്തില്‍ സ്വര്‍ണ ഖനനത്തിന് ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന മേഖലയായി തുടരുമെന്ന് ഒലിവര്‍ മുന്നറിയിപ്പ് നല്‍കി.

ഈ വെല്ലുവിളികള്‍ക്കിടയിലും സ്വര്‍ണ ഖനന വ്യവസായം വളരെ ലാഭകരമായി തുടരുന്നു. 97% സ്വര്‍ണ്ണ നിര്‍മ്മാതാക്കളും പോസിറ്റീവ് മാര്‍ജിനിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒലിവര്‍ ബ്ലാഗ്ഡന്‍ അഭിപ്രായപ്പെട്ടു. ഉയര്‍ന്ന ലാഭക്ഷമതയുള്ള ഈ കാലയളവില്‍ ഖനിത്തൊഴിലാളികളുടെ പ്രവര്‍ത്തനമാണ് നിര്‍ണായകം. പുതിയ പദ്ധതികള്‍ ഇല്ലെങ്കില്‍ ഖനികള്‍ പൂട്ടും. തത്ഫലമായി ഉത്പാദനം കുറയുകയും ലാഭം ചുരുങ്ങുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+