സ്വർണം ഇന്ന് താഴേക്ക്, 25,000 രൂപ വരെ പവന് ഇനിയും ഇടിയും?..ഇനി സ്വർണത്തിന് നഷ്ടത്തിൻ്റെ നാളുകൾ?

അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ഇന്ന് നേരിയ ഇടിവ്. പശ്ചിമേഷ്യൻ സംഘർഷവും പലിശപ്പേടിയുമാണ് സ്വർണത്തിന് പ്രതികൂല അന്തരീക്ഷം തീർക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് എന്ത് നിലപാടെടുക്കുമെന്നതാണ് നിക്ഷേപകരുടെ ആശങ്ക കൂട്ടുന്നത്.

രാജ്യാന്തര വിപണിയിൽ സ്വർണം ഇന്നലെ ഔണ്‍സിന് 4077 ഡോളർ വരെ ഉയർന്നിരുന്നു. ഇന്ന് 4057.95 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാനെതിരെ രണ്ടാം ലോക യുദ്ധ കാലത്തേതിന് സമാനമായ രീതിയിലുള്ള ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച ട്രംപ് അതിൽ നിന്ന് പിന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കിയതോടെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരുന്നു. ഹോർമുസ് ഉടൻ തുറക്കുമെന്നും ഇറാനുമായി കരാർ ഉണ്ടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചത് നിക്ഷേപകരിലും ആത്മവിശ്വാസം പകർന്നു.

goldtoday3-7

ക്രൂഡ് വില കുറഞ്ഞതോടെ ഡോളർ മൂല്യവും നേരിയ തോതിൽ ഇടിഞ്ഞു. സാധാരണ ഡോളർ ഇടിയുമ്പോൾ സ്വർണത്തിന് അനുകൂലമാകുറുണ്ട്. മറ്റ് കറൻസികളിൽ സ്വർണം വാങ്ങാനുള്ള അവസരച്ചെലവ് കുറയുന്നതാണ് സ്വർണത്തിൻ്റെ ഡിമാൻ്റ് കൂട്ടുന്നതും വില ഉയർത്തുന്നതും. എന്നാൽ ഇന്നലെ സ്വർണം കാര്യമായ മുന്നേറ്റം കാഴ്ച വെച്ചില്ല.

അതിനിടെ ട്രെംപിൻ്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ എത്തിയത് വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യുഎസ് നിർദേശിക്കുന്ന കരാറിൽ ഒപ്പുവെയ്ക്കില്ലെന്നും യാതൊരു ചർച്ചയ്ക്കും ആലോചിക്കുന്നില്ലെന്നുമാണ് ഇറാൻ അറിയിച്ചത്. ഇതോടെ ഇറാനെതിരെ ട്രംപ് വീണ്ടും യുദ്ധ ഭീഷണി ഉയർത്തി. തങ്ങൾ മുന്നോട്ട് വെക്കുന്ന കരാറിൽ ഒപ്പുവെച്ച് കീഴടങ്ങിയില്ലെങ്കിൽ ഇറാനെ സൈനികമായി ഇല്ലാതാക്കുമെന്നും തലവെട്ടിക്കളയുമെന്നുമാണ് ട്രംപിൻ്റെ പുതിയ ഭീഷണി. മേഖല വീണ്ടും അശാന്തിയിലേക്കെന്ന സൂചന നിക്ഷേപകരെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്. അതേിനിടെ പലിശപ്പേടിയും നിക്ഷേപകരിൽ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

പശ്ചിമേഷ്യൻ സംഘർഷം ക്രൂഡ് ഓയിൽ വിലയിൽ വലിയ വർധനവാണ് വരുത്തിയത്. ജുലൈ മാത്രം ബ്രെൻ്റ് ക്രൂഡ് വില 20 ശതമാനം ഉയർന്നു. ഉയർന്ന എണ്ണവില പണപ്പെരുപ്പ ഭീതി ശക്തമാക്കിയിരിക്കുകയാണ്.പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ ഫെഡ് റിസർവ്വ് പലിശ കൂട്ടാനുള്ള സാധ്യത ശക്തമാണ്. പലിശ നിരക്കിൽ 25 ബേസിസ് പോയിന്റെങ്കിലും വർധന വരുത്താതെ രാജ്യത്തെ പണപ്പെരുപ്പം പിടിച്ചു നിർത്താൻ കഴിയില്ലെന്ന് ഫെഡ് അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സപ്റ്റംബറിൽ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത 74 ശതമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത ദിവസങ്ങളിൽ പുറത്തു വരാനിരിക്കുന്ന യുഎസ് തൊഴിൽ കണക്കുകളാകും ഇനി നിക്ഷേപകർ ഉറ്റുനോക്കുന്നത്. ഇതോടെ പലിശ നിരക്ക് എങ്ങോട്ട് എന്നത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിക്കും.

പലിശ നിരക്ക് കൂട്ടുന്നത് പലിശ ഇല്ലാത്ത സ്വർണത്തെ ഉപേക്ഷിക്കാൻ നിക്ഷേപകരെ നിർബന്ധിതരാക്കും. സ്വാഭാവികമായും ഡിമാൻ്റ് കുറയുന്നത് വില ഇടിയാൻ കാരണമാകും. തിരിച്ചടിയുണ്ടായാൽ സ്വർണം 4000 ഡോളറിന് താഴേക്ക് പോകാനുള്ള സാധ്യത ശക്തമാണ്. ഇത്തരമൊരു ഇടിവ് കേരളത്തിലെ സ്വർണ വിപണിയിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കും.

പ്രതീക്ഷയോടെ ആഭരണപ്രേമികൾ

സ്വർണ വിലയിലെ നേരിയ ഇടിവ് പോലും ആഘോഷമാക്കുകയാണ് നിലവിൽ ആഭരണപ്രേമികൾ. കാരണം കഴിഞ്ഞ രണ്ട് മാസമായി സ്വർണം താഴേക്കാണ്. 1.33 ലക്ഷം രൂപ വരെ ഉയർന്ന സ്വർണം 1.10 ലക്ഷത്തിന് താഴെയാണ് നിലവിലുള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി 1.05 ലക്ഷത്തിനാണ് പവൻ വ്യാപാരം നടക്കുന്നത്. 4000 ഡോളറിന് താഴേക്ക് പോകുന്നത് 80,000 വരെ സ്വർണം ഇടിയാൻ കാരണമായേക്കും. അതായത് ഇപ്പോഴത്തെ വിലയിൽ നിന്നും ഏകദേശം 25,000 രൂപ വരെ ഇടിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും യുഎസ് കേന്ദ്ര ബാങ്ക് നിലപാട് എന്തായാരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും സ്വർണത്തിൻ്റെ മുന്നോട്ടുള്ള പോക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+