Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില 18000 രൂപ വര്‍ധിച്ചു; അപ്രതീക്ഷിത മുന്നേറ്റം, 3300 ഡോളര്‍ പിന്നിട്ട് ഔണ്‍സ് വില, ഇനിയും കൂടും

സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത വര്‍ധനവാണ് വിപണിയിലെ പ്രധാന ചര്‍ച്ച. അമേരിക്ക ചൈനക്കെതിരായ ഇറക്കുമതി ചുങ്കം 245 ശതമാനമാക്കി ഉയര്‍ത്തിയതോടെ നിക്ഷേപകര്‍ കൂടുതല്‍ ആശങ്കയിലാണ്. ഇതിന്റെ പ്രതിഫലനമെന്നോണം വരും ദിവസങ്ങളിലും ഇന്ത്യയില്‍ സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില അടിക്കടി ഉയരുകയാണ്.

കഴിഞ്ഞ 4 വര്‍ഷത്തെ കണക്കുമായി പരിശോധിച്ചാല്‍ ഈ വര്‍ഷമാണ് സ്വര്‍ണവില വന്‍തോതില്‍ വര്‍ധിച്ചത്. നാല് മാസം പിന്നിടുമ്പോഴാണിത്. ഇനിയുള്ള മാസങ്ങളിലും വില കൂടാന്‍ തന്നെയാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ വലിയ ലാഭമുണ്ടാക്കുന്ന നിക്ഷേപ മാര്‍ഗം കൂടിയായി സ്വര്‍ണം മാറും. ആഭരണം എന്ന നിലയില്‍ നിന്ന് വ്യത്യസ്തമായി സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവര്‍ക്കാണ് നേട്ടം കൊയ്യാന്‍ സാധിക്കുക.

gold price raised today-1

ഈ വര്‍ഷം ഇതുവരെ 23 ശതമാനം വര്‍ധനവ് സ്വര്‍ണവിലയിലുണ്ടായി. 10 ഗ്രാം സ്വര്‍ണത്തിന് 18000 രൂപയാണ് ഈ വര്‍ഷം മാത്രം കൂടിയത്. 2024ല്‍ 26 ശതമാനം വില വര്‍ധിച്ചപ്പോള്‍ 2023ല്‍ 15 ശതമാനവും 2022ല്‍ 14 ശതമാനവും വില വര്‍ധിച്ചിരുന്നു. വിവിധ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷവും ഡോളര്‍ മൂല്യം കുറയുന്നതുമാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള പ്രധാന കാരണം.

ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണം ഔണ്‍സിന് 3300 ഡോളര്‍ ഇന്ന് പിന്നിട്ടിരിക്കുകയാണ്. 3320 ഡോളര്‍ വരെ വില ഉയര്‍ന്നു. ഇതിന്റെ പ്രതിഫലനം നാളെ കേരളത്തിലുണ്ടാകും. രാവിലെ വ്യാപാരികള്‍ വില പ്രഖ്യാപിക്കുമ്പോള്‍ കണക്കാക്കുക അന്തര്‍ദേശീയ വിപണിയിലെ വില കൂടിയാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ നാളെ സ്വര്‍ണവില ഗണ്യമായി വര്‍ധിക്കും.

അന്തര്‍ദേശീയ വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് കേരളത്തില്‍ വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക. എല്ലാ ദിവസവും രാവിലെ ഒമ്പത് മണിക്ക് വില നിശ്ചയിച്ച് ബോര്‍ഡില്‍ പരസ്യപ്പെടുത്തുകയാണ് പതിവ്. വരും ദിവസങ്ങളില്‍ വില കൂടുമെന്നാണ് വ്യാപാരികളുടെ പ്രതികരണം.

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചുങ്ക പോര് ശക്തമാകുകയാണ്. ലോകത്തെ രണ്ട് പ്രധാന രാജ്യങ്ങള്‍ തമ്മിലടിക്കുന്നത് നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഏറ്റവും ഒടുവില്‍ അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 245 ശതമാനം നികുതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പകരമായി ചൈനയുടെ പ്രഖ്യാനമുണ്ടാകുമെന്നാണ് കരുതുന്നത്.

യുക്രൈന്‍-റഷ്യ യുദ്ധം, ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം എന്നിവയ്ക്ക് പുറമെയാണ് അമേരിക്ക സൃഷ്ടിക്കുന്ന വ്യാപാര പോര്. ഈ സാഹചര്യത്തില്‍ ഡോളര്‍ സൂചിക വലിയ തോതില്‍ ഇടിയുകയാണ്. ഇതോടെ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം കൂടുകയും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സധിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുകയാണ്. ഇതാണ് സ്വര്‍ണവിലയെ ഓരോ ദിവസവും ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+