Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയേക്കാള്‍ സ്വര്‍ണ കൂമ്പാരം ഇന്ത്യയില്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ദുബായ്: സ്വര്‍ണവുമായി ബന്ധപ്പെട്ട വളരെ കൗതുകമുള്ള ചില വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്വര്‍ണവും പണവും കൈവശം സൂക്ഷിക്കുന്ന രാജ്യമേതാണ്. ഏറ്റവും കുറവ് കൈവശമുള്ള രാജ്യമേതാണ്. എന്തിനാണ് ഇവര്‍ പണവും സ്വര്‍ണവും സൂക്ഷിച്ചുവയ്ക്കുന്നത്... തുടങ്ങി വ്യത്യസ്തമായ വിവരങ്ങളാണ് വിശദീകരിക്കാന്‍ പോകുന്നത്.

പ്രതിസന്ധി കാലത്ത് തളര്‍ന്ന് പോകാതിരിക്കാനാണ് രാജ്യങ്ങള്‍ സ്വര്‍ണവും പണവും സൂക്ഷിച്ചുവയ്ക്കുന്നത് എന്ന് എളുപ്പത്തില്‍ പറയാന്‍ സാധിക്കും. എത്രത്തോളം സ്വര്‍ണവും പണവും കൈവശമുണ്ടോ, ആ രാജ്യം അത്രയും സാമ്പത്തികമായി സുരക്ഷിതമാണ് എന്ന് മനസിലാക്കാം. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവും പണവും കൈവശമുള്ളത് ചൈനയ്ക്കാണ്.

g

അടുത്ത കാലത്തായി ആഗോള സമൂഹം നേരിട്ടത് വ്യത്യസ്തമായ വെല്ലുവിളികളാണ്. കൊവിഡ് അതിലൊന്നായിരുന്നു. ചില രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതി രൂക്ഷമായി നേരിട്ടു. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം, കാട്ടുതീ എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഈ പ്രതിസന്ധികള്‍ തരണം ചെയ്യണമെങ്കില്‍ സാമ്പത്തികമായി ആ രാജ്യം കരുത്തരാകണം. അതിനാണ് കരുതല്‍ ധനമായി പണവും സ്വര്‍ണവും സൂക്ഷിക്കുന്നത്.

കൊവിഡ് അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു. എല്ലാ രാജ്യവും പകച്ചുപോയ കാലം. ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ച ദിനങ്ങള്‍. മരുന്നിനും മറ്റുമായി ആരോഗ്യ മേഖലയ്ക്ക് വന്‍തോതില്‍ പണം ചെലവഴിക്കേണ്ടി വന്ന നാളുകള്‍... ഈ ഘട്ടത്തില്‍ തുര്‍ക്കി അവരുടെ കരുതല്‍ ധനത്തിന്റെ പകുതിയും ഉപയോഗിച്ചിരുന്നുവത്രെ. ബെലിസ് മുതല്‍ സാംബിയ വരെയുള്ള രാജ്യങ്ങള്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി.

അതുകൊണ്ടുതന്നെ പ്രതിസന്ധി വരുന്നു എന്ന സൂചന ലഭിക്കുമ്പോള്‍ തന്നെ രാജ്യങ്ങള്‍ സ്വര്‍ണവും പണവും സൂക്ഷിച്ചുവയ്ക്കും. കരുതന്‍ ധനം എന്നാണ് ഇവ അറിയപ്പെടുക. ഓരോ രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്ക് മുഖേനയാണ് സ്വര്‍ണവും പണവും സൂക്ഷിക്കുക. സ്വര്‍ണം കൂടുതലായി വാങ്ങി സൂക്ഷിക്കുമ്പോള്‍ വില കൂടും. അത്തരം സാഹചര്യമാണ് നിലവില്‍ ലോകത്തുള്ളത്.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെയും ലോക ബാങ്കിന്റെയും കണക്കുള്‍ പ്രകാരം ചൈനയുടെ കൈവശം 3.43 ലക്ഷം കോടി ഡോളറിന്റെ സ്വര്‍ണവും പണവുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കരുതല്‍ ധനം ചൈനയുടെ കൈവശമാണ്. മറ്റു രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ചൈനയുടെ പകുതിയില്‍ താഴെയാണ്. ചൈനയുടെ ശക്തി വിളിച്ചോതുന്നതാണ് ഈ കരുതല്‍ ധനം.

കൂടുതല്‍ കരുതല്‍ ധനമുള്ള രണ്ടാമത്തെ രാജ്യം ജപ്പാനാണ്. 1.41 ലക്ഷം കോടി ഡോളറാണ് ജപ്പാനുള്ളത്. സ്വിറ്റ്‌സര്‍ലാന്റ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം അഞ്ചാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യയുടെ കൈവശം 0.64 ലക്ഷം കോടി ഡോളറിന്റെ സ്വര്‍ണ-പണ കരുതലുണ്ട്. പിന്നീട് റഷ്യയും ഹോങ്കോങും കഴിഞ്ഞാലാണ് സൗദി അറേബ്യ. സൗദിയുടെ കൈവശമുള്ള കരുതല്‍ ധനം 0.47 ലക്ഷം കോടി ഡോളറാണ്.

കരുതല്‍ ധനം വളരെ കുറവുള്ളത് ആഫ്രിക്കയിലെ രാജ്യങ്ങളിലും ദ്വീപ് രാഷ്ട്രങ്ങളിലുമാണ്. ഡൊമിനിക്ക, ബുറുണ്ടി എന്നിവയെല്ലാം ഇതില്‍പ്പെടും. ഏതെങ്കിലും രീതിയിലുള്ള പ്രതിസന്ധി രൂപപ്പെട്ടാല്‍ ഈ രാജ്യങ്ങള്‍ വളരെ പ്രതിസന്ധിയിലാകും. സമ്പന്ന രാജ്യങ്ങള്‍ ഇത്തരം രാജ്യങ്ങളെ സഹായിക്കാറുണ്ട്. കരുതല്‍ ധനം കുറവുള്ള രാജ്യങ്ങളുടെ നാണയത്തിന് മൂല്യം വളരെ കുറയും. പ്രതിസന്ധി വരുമ്പോള്‍ ഈ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വില്‍ക്കുകയാണ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+