Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്?

2025 മുതൽ സ്വർണ വില കുതിച്ചുയരാനുള്ള കാരണങ്ങളിലൊന്ന് വിവിധ കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങലുകളാണ്. ടണ്‍ കണക്കിന് സ്വർണമാണ് രാജ്യങ്ങൾ സ്വന്തമാക്കിയത്. എന്നാൽ സ്വർണം വാങ്ങിക്കൂട്ടിയ രാജ്യങ്ങൾ ഇപ്പോൾ കൂട്ടത്തോടെ സ്വർണം വിറ്റഴിക്കുകയാണ്. ഇറാൻ-യുഎസ് സംഘർഷം തീർത്ത പ്രതിസന്ധിയാണ് വലിയ അളവിലുള്ള സ്വർണ വിൽപ്പനയ്ക്കുള്ള പ്രധാന കാരണം.

2022 മുതൽ കേന്ദ്ര ബാങ്കുകൾ പ്രതിവർഷം ശരാശരി 1,000 ടൺ സ്വർണമാക്കിയിട്ടുണ്ട്. എന്നാൽ ഇറാൻ സംഘർഷത്തോടെ സാഹചര്യങ്ങൾ മാറിമറിഞ്ഞു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നതോടെയാണ് സ്ഥിതി രൂക്ഷമായത്. എണ്ണക്ക് വില കുതിച്ചതോടെ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഡോളറിന് വലിയ ഡിമാൻഡ് സൃഷ്ടിച്ചു. ഈ ഡോളർ ഡിമാൻഡ് മറ്റ് കറൻസികളുടെ മൂല്യം ഇടിയാൻ കാരണമായി. മൂല്യത്തകർച്ച പണപ്പെരുപ്പത്തിലേക്ക് നയിക്കുകയോ എന്ന ആശങ്ക രൂക്ഷമായതോടെ നിരക്ക് നിലനിർത്താൻ കരുതൽ ശേഖരമായി വെച്ച സ്വർണം തന്നെ രാജ്യങ്ങൾ വിൽപ്പനക്ക് വെച്ചു.

goldselloff

തുർക്കിയാണ് ഏറ്റവു കൂടുതൽ സ്വർണം വിറ്റത്. സെൻട്രൽ ബാങ്ക് ഓഫ് റിപ്പബ്ലിക് ഓഫ് തുർക്കി, മാർച്ചിലെ രണ്ട് ആഴ്ചകളിലായി 58.4 ടൺ സ്വർണമാണ് വിറ്റളിച്ചത് മാർച്ച് 13-ൽ 6 ടണ്ണും, മാർച്ച് 20-ൽ 52.4 ടണ്ണും ആയിരുന്നു വിറ്റത്. അതായത് സംഘർഷം തുടങ്ങിയതിന് ശേഷം 8 ബില്യണ്‍ ഡോളർ മൂല്യം വരുന്ന ഏകദേശം 60 ടൺ സ്വർണമാണ് രാജ്യം വിറ്റത്. സ്വർണം വ്യാപകമായി വിറ്റ മറ്റൊരു രാജ്യം പോളണ്ടാണ്..550 ടൺ കരുതൽ ശേഖരമാണ് പോളണ്ട് വിറ്റത്. സൈനിക ആവശ്യങ്ങൾ നിറവേറ്റാനായിരുന്നു ഇത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വർണം ഏറ്റവും കൂടുതൽ വാങ്ങിയ രാജ്യം കൂടിയായിരുന്നു പോളണ്ട്. പ്രതിവർഷം 100 ടണ്ണിലധികം സ്വർണം അവർ വാങ്ങിയിട്ടുണ്ട്. അതായത് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ അളവിൽ സ്വർണം സ്വന്തമാക്കിയ രാജ്യം എന്ന് കൂടി പറയാം. അതുകൊണ്ട് തന്നെ അവർ കൂടുതലായി സ്വർണം വിൽക്കുന്നത് വിപണിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന കാര്യത്തിൽ തർക്കമില്ല.

റഷ്യയും സ്വർണം വലിയ അളവിൽ വിൽക്കുന്നുണ്ട്. സ്ഥിരമായ സ്വർണ വിൽപ്പന സംഘർഷത്തിന് മുൻപേ തന്നെ ആരംഭിച്ചിരുന്നു. 2025 മുതൽ റഷ്യയുടെ കേന്ദ്ര ബാങ്ക് യുദ്ധച്ചെലവുകൾക്കായി സ്വർണ്ണം വിൽക്കുകയാണ്. 2026 ഫെബ്രുവരി വരെയുള്ള ശരാശരി വിലയിൽ ഏകദേശം 2.4 ബില്യൺ ഡോളറാണ് സമാഹരിച്ചത്. ഇത് കരുതൽ ശേഖരത്തെ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചു.

ലോകത്തിലെ അഞ്ചാമത്തെയും പതിനൊന്നാമത്തെയും വലിയ ദേശീയ കേന്ദ്ര ബാങ്ക് സ്വർണ്ണശേഖരം യഥാക്രമം റഷ്യയ്ക്കും തുർക്കിക്കുമാണ്. ഇതിനൊപ്പം പോളണ്ടും കൂടി സ്വർണം വിൽക്കുന്നതോടെ സ്വർണ വിലയിൽ വലിയ ഇടിവിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+